ഹനുമാൻ ചാലീസ ജപിച്ചാലുള്ള ഗുണങ്ങൾ അറിയാമോ?

ഹനുമാൻ ചാലീസ ജപിച്ചാലുള്ള ഗുണങ്ങൾ അറിയാമോ?

ഹനുമാനെ പ്രസാദിപ്പിയ്ക്കുവാന്‍ പല വഴികളുമുണ്ട്. ഇതില്‍ നിവേദ്യങ്ങളും വഴിപാടുകളും കൂടാതെ ചില പ്രത്യേക മന്ത്രങ്ങളും ഉള്‍പ്പെടുന്നു. ഹനമാനെ പ്രസാദിപ്പിയ്ക്കാനുളള മന്ത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഹനുമാന്‍ ചാലിസ. ഇതു ജപിയ്ക്കുന്നതും ജപിച്ചുകേള്‍ക്കുന്നതുമെല്ലാം ഏറെ നല്ലതാണെന്നാണ് വിശ്വസിക്കപ്പെടുന്നു.

രാവിലെ ഹനുമാന്‍ ചാലിസ ജപിയ്ക്കുന്നത് ആ ദിവസം നല്ലതാകാനും സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവ ഒഴിവാക്കാനും സഹായിക്കും. ശാന്തത അനുഭവപ്പെടുകയും ജീവിതം നിയന്ത്രണത്തിലാണെന്ന് തോന്നുകയും ചെയ്യും. ഹനുമാന്‍ ചാലിസ ജപിക്കുന്നതിലൂടെ ദൈവികമായ ശക്തി ഉള്ളില്‍ നിറയും. ജന്മജന്മാന്തരങ്ങളിലെ പാപങ്ങളില്‍ നിന്നും മോചനം നല്‍കാന്‍ ഹനുമാന്‍ ചാലിസയ്ക്കു കഴിയും. ഹിന്ദു വിശ്വാസം  അനുസരിച്ച്‌ ജനന മരണ ചക്രത്തില്‍ നമ്മള്‍ ബന്ധിതരാകുന്നത്‌ നമ്മുടെ പാപങ്ങളുടെ ഫലമായിട്ടാണ്‌ എന്നാണ്‌. പാപകര്‍മങ്ങളുടെ ബന്ധനങ്ങളില്‍ നിന്നും നമ്മെ മോചിപ്പിയ്ക്കുന്ന ഒന്നാണ് ഹനുമാന്‍ ചാലിസ.


.


രാത്രിയില്‍ ഉറക്കത്തില്‍ ദുസ്വപ്‌നങ്ങള്‍ ഭയപ്പെടുത്തുന്നുവെങ്കില്‍ പരിഹാരമാണ് ഹനുമാന്‍ ചാലിസ ജപിയ്ക്കുന്നത്. രാത്രിയില്‍ ദുസ്വപ്‌നങ്ങള്‍ വിഷമിപ്പിക്കാറുണ്ടെങ്കില്‍ തലയിണയുടെ അടിയില്‍ ഹനുമാന്‍ ചാലിസ വച്ചാൽ ശാന്തമായി ഉറങ്ങാന്‍ കഴിയുമെന്നാണ്‌ വിശ്വാസം. ദുഷ്ടശക്തികളില്‍ നിന്നും അകന്നു നില്‍ക്കാന്‍ സഹായിക്കുന്ന ദേവനാണ്‌ ഹനുമാന്‍. വിഘ്‌നങ്ങള്‍ അകറ്റാനുള്ള നല്ലൊരു വഴി കൂടിയാണ് ഹനുമാന്‍ ചാലിസ ജപിയ്ക്കുന്നത്. തന്റെ വിശ്വാസികള്‍ക്ക്‌ ജീവിത്തില്‍ യാതൊരു തരത്തിലുള്ള വിഷമങ്ങളും നേരിടേണ്ടി വരുന്നില്ല എന്ന്‌ ഭഗവാന്‍ ഹനുമാന്‍ ഉറപ്പു വരുത്തുമെന്നാണ്‌ വിശ്വാസം. ഗണേശ ഭഗവാനെ പോലെ നമ്മുടെ എല്ലാ തടസ്സങ്ങളും നീക്കം ചെയ്യാന്‍ ഭഗവാന്‍ ഹനുമാനും കഴിയുമെന്നാണ്‌ വിശ്വാസം.

ഹനുമാന്‍ ചാലിസ ഉറക്കെ ജപിക്കുന്നതിലൂടെ ബുദ്ധിയും ശക്തിയും ലഭിക്കും. പോസിറ്റീവ്‌ ഊര്‍ജ്ജം നിങ്ങളില്‍ നിറയുകയും ദിവസം മുഴുവന്‍ സമാധാനം അനുഭവപ്പെടുകയും ചെയ്യും. ഇത്‌ അലസതയും മടിയും അകറ്റി കാര്യക്ഷമത കൂട്ടും. തലവേദന, ഉറക്കമില്ലായ്‌മ, ഉത്‌കണ്‌ഠ, വിഷാദം പോലുള്ള ജീവിത ശൈലീ രോഗങ്ങള്‍ ഭേദമാക്കാനും ഇത്‌ സഹായിക്കും.

കുടുംബത്തില്‍ സമാധാന അന്തരീക്ഷം നില നിര്‍ത്തുന്നതിനും ഹനുമാന്‍ ചാലിസ ഏറെ നല്ലതാണ്. പൂര്‍ണ മനസ്സോടെയും ഭക്തിയോടെയും എല്ലാ ദിവസവും ഹനുമാന്‍ ചാലിസ ജപിച്ചാല്‍ കുടുംബത്തിലെ വിയോജിപ്പികളും തര്‍ക്കങ്ങളും ഇല്ലാതായി സന്തോഷവും സമാധാനവും ഐക്യവും നിറഞ്ഞ ജീവിതം ലഭിക്കും.തടസ്സ നിവാരണത്തിനും ആഗ്രഹ സാധ്യത്തിനും ഗണപതി ഭഗവാന് വിശേഷാല്‍ നാരങ്ങാമാല വഴിപാട്

പതിനെട്ടു നാരങ്ങ കോര്‍ത്ത മാല ഗണപതി ഭഗവാന് തുടര്‍ച്ചയായി മൂന്നു ദിവസങ്ങളില്‍ ചാര്‍ത്തുകയും മൂന്നാം ദിവസം വഴിപാടു കാരന്‍റെ പേരും നാളും ചൊല്ലി വിഘ്നഹര സ്തോത്രം കൊണ്ട് പുഷ്പാഞ്ജലി കഴിക്കുകയും ചെയ്യുന്നതാണ് ഈ വിശേഷാല്‍ വഴിപാട്. എന്ത് ആഗ്രഹം മനസ്സില്‍ സ്മരിച്ചു കൊണ്ടാണോ ഭക്തിപൂര്‍വ്വം ഈ വഴിപാട് നടത്തുന്നത്, ആ ആഗ്രഹ സാധ്യത്തിനു പ്രതിബന്ധമാകുന്ന തടസ്സങ്ങളെ ഗണപതി ഭഗവാന്‍ ഇല്ലാതാക്കുമെന്നാണ് ഭക്തജന വിശ്വാസം.

ജന്മ നക്ഷത്ര ദിവസം(പക്കപ്പിറന്നാള്‍) പുഷ്പാഞ്ജലി വരത്തക്ക വിധത്തില്‍ വഴിപാടു നടത്തുന്നത് അതി വിശേഷമായി കരുതപ്പെടുന്നു. പ്രധാന കാര്യങ്ങളുടെ വിജയത്തിനായും സംരംഭങ്ങള്‍ മുതലായവയുടെ ശുഭാരംഭത്തിനായും ആ പ്രത്യേക ദിനത്തില്‍ വഴിപാട് പൂര്‍ത്തിയാകുന്ന വണ്ണം അനുഷ്ഠിക്കുന്നതും വിശേഷമാണ്.
വഴിപാട് ആവശ്യമുള്ളവര്‍ക്ക് ഈ ലിങ്ക് ഉപയോഗിക്കാം.
http://imojo.in/3edval


Click Here for your Pooja

Online_services

Click Here