ഈ സമയം വിഷുക്കണി കണ്ടോളൂ..സർവൈശ്വര്യം ഫലം.

ഈ സമയം വിഷുക്കണി കണ്ടോളൂ..സർവൈശ്വര്യം ഫലം.


മകരശ്ശനി മകരവ്യാഴം കൊല്ലവർഷം 1195 മീനമാസം 31 -ആം തീയതി തിങ്കളാഴ്ചയും പൂരാടം നക്ഷത്രവും കൃഷ്ണപക്ഷ സപ്തമി തിഥിയും വിഷ്ടി കാരണവും ശിവനാമ നിത്യയോഗവും കൂടിയ ദിവസം ഉദയാല്പരം 33 നാഴിക 35 വിനാഴികയ്ക്ക് ധനുക്കൂറ്റിൽ തുലാം ലഗ്നത്തിൽ അഗ്നി ഭൂതോദയത്തിൽ മേഷ വിഷു സംക്രമം.


ലോകം മുഴുവൻ വ്യാധിയാൽ കഷ്ടപ്പെടുന്ന അവസരത്തിൽ ആണ് ഈ വർഷം വിഷു വരുന്നത്. വിഷു പുതിയ തുടക്കത്തിന്റെ ദിനമാണ്. പ്രത്യാശയുടെ ദിനമാണ്. ഭഗവാന്റെ ദിവ്യരൂപവും ദീപവും മംഗളവസ്തുക്കളും കണികണ്ടു കൊണ്ട് വരുന്ന ഒരു വർഷക്കാലം സമ്പൽ സമൃദ്ധമാകാൻ പ്രാർത്ഥിക്കേണ്ട ദിനമാണ് വിഷു. 01

കഴിഞ്ഞ വർഷങ്ങളിലെ പോലെ വിപുലമായി വിഷുക്കണി ഒരുക്കുവാൻ ഇത്തവണ പല പ്രയാസങ്ങളും ഉണ്ടാകാം. ലഭ്യമായ വസ്തുക്കളെ കൊണ്ട് ലളിതമായ രീതിയിൽ കണി ഒരുക്കിയാൽ മതിയാകും. കൃഷ്ണ വിഗ്രഹവും നിലവിളക്കും ഗ്രന്ഥവും നാണയവും ഒക്കെ എല്ലാ വീട്ടിലും ഉണ്ടാകുമല്ലോ. ഗ്രാമങ്ങളിൽ കണിക്കൊന്ന ലഭിക്കാനും പ്രയാസമുണ്ടാകില്ല. കൂടാതെ പ്രാദേശികമായി ലഭ്യമാകുന്ന ചക്കയും മാങ്ങയും വെള്ളരിയും മറ്റു ഫല വർഗ്ഗങ്ങളും ഒരുക്കാവുന്നതേയുള്ളൂ. ഉണക്കലരിയും കണ്ണാടിയും അലക്കുവസ്ത്രവും ഇതര മംഗള വസ്തുക്കളും ലഭിക്കാനും ബുദ്ധിമുട്ടില്ലതന്നെ.


Click to book your Pooja upto 12 Midnight today.14.04.2020


എപ്പോൾ കണി കാണണം?

13.04.2020 തിങ്കളാഴ്ച രാത്രി 8 മണി 25 മിനിറ്റിനാണ് ഈ വർഷം മേഷ രവി സംക്രമം. ആകയാൽ വിഷുദിനം പിറ്റേന്ന് 14.04.2020 ചൊവ്വാഴ്ചയാകുന്നു. വിഷുക്കണി കാണേണ്ടത് ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ആണ്. രാത്രിയുടെ പതിനാലാമത്തെ മുഹൂര്‍ത്തമാണ്‌ ബ്രാഹ്മ മുഹൂര്‍ത്തം. അതായത് സൂര്യോദയത്തിന് രണ്ടു നാഴിക മുന്‍പുള്ള രണ്ടു നാഴിക സമയം. അതായത് ഉദയ സമയത്തിന്റെ 48 മിനിറ്റ് മുന്‍പുള്ള 48 മിനിറ്റ് സമയം എന്നര്‍ഥം. 1195  മേടമാസം ഒന്നാം തീയതി (14.04.2020) തിരുവനതപുരത്ത്  സൂര്യോദയം രാവിലെ 6 മണി 16   മിനിട്ടിനാണ്. അതിനാല്‍ ബ്രാഹ്മ മുഹൂര്‍ത്ത സമയമായ വെളുപ്പിന് 4.41 മുതല്‍  5.28 വരെ വിഷുക്കണി കാണാന്‍ അത്യുത്തമാമാകുന്നു. ഉദയത്തിലെ വ്യത്യാസം കണക്കില്‍ എടുത്താലും കേരളത്തില്‍ എല്ലായിടത്തും സാമാന്യമായി വെളുപ്പിനെ 4.50 മുതല്‍  5.20 വരെയുള്ള സമയം ശുഭമായി കണക്കാക്കാവുന്നതാണ്.