വാരഫലം (പരിഹാര സഹിതം) 2020 ജൂൺ 29 മുതൽ ജൂലൈ 5 വരെ

വാരഫലം (പരിഹാര സഹിതം) 2020 ജൂൺ 29 മുതൽ ജൂലൈ 5 വരെ

Zodiac-signs

 

 medamമേടം(അശ്വതി,ഭരണികാര്‍ത്തിക1/4)
മനോ ധൈര്യം വര്‍ധിക്കും. പ്രശ്നങ്ങളെ ആത്മ വിശ്വാസത്തോടെ നേരിടാന്‍ കഴിയും. സാഹസിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും. കുടുംബ സ്വസ്ഥത കുറയാന്‍ ഇടയുണ്ട്. സാമ്പത്തികമായി മികച്ച അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വിദേശ ജോലിക്കാര്‍ക്ക് കര്‍മ രംഗത്തെ പ്രശ്നങ്ങള്‍ക്ക് അല്പം ആശ്വാസം ലഭിക്കും. ആഴ്ചയുടെ തുടക്ക ദിവസങ്ങളിൽ അല്പം ആരോഗ്യ ക്ലേശങ്ങൾക്ക് സാധ്യതയുണ്ട്. സുഹൃത്തുക്കളുടെ ഭാഗത്തു നിന്നും അസുഖകരമായ അനുഭവങ്ങൾ നേരിടേണ്ടി വന്നേക്കാം. ആഴ്ചാവസാനം താരതമ്യേന കൂടുതൽ മെച്ചമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം.
ദോഷപരിഹാരത്തിനായി  ശ്രീകൃഷ്ണന് വെണ്ണ നിവേദ്യം, ശാസ്താവിന് നീരാഞ്ജനം.
 
edavamഇടവം(കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)
ആത്മവിശ്വാസം കുറയാന്‍ സാധ്യതയുണ്ട്. തൊഴിലില്‍ അല്പം അലസത ബാധിക്കുവാന്‍ സാഹചര്യം ഉണ്ടാകും. നല്ല അവസരങ്ങള്‍ വന്നാലും മുതലാക്കുവാന്‍ കഴിയാതെ വരാം. വിദേശ യാത്രയ്ക്ക് തടസ്സങ്ങള്‍ വരാം. കുടുംബ സുഖം കുറയും. പാരമ്പര്യ സ്വത്തില്‍ നിന്നും ധന ലാഭം സിദ്ധിക്കും. കര്‍മരംഗത്ത് അല്പം അനിഷ്ടാനുഭവങ്ങള്‍ ഉണ്ടായെന്നു വരാം. ആരോഗ്യപരമായി നല്ല അനുഭവങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികൾക്കും പഠന കാര്യങ്ങളിൽ നല്ല അനുഭവങ്ങളും പരീക്ഷാദികളിൽ വിജയവും മറ്റും പ്രതീക്ഷിക്കാം. തൊഴിൽ അന്വേഷകർക്ക് അല്പം കൂടെ കാത്തിരിക്കേണ്ട സാഹചര്യം വരാവുന്നതാണ്.

ദോഷപരിഹാരത്തിനായി സുബ്രഹ്മണ്യന് പാൽഅഭിഷേകം, ശാസ്താവിന് എള്ളുപായസം.

midhunamമിഥുനം(മകയിരം 1/2,തിരുവാതിര,പുണര്‍തം 3/4)

വിശേഷ വസ്തുക്കളോ ധനമോ സമ്മാനമായി ലഭിക്കാന്‍ ഇടയുണ്ട്. കര്‍മരംഗത്ത് പല വിധ തടസ്സങ്ങളും വരാവുന്ന സമയമാണ്. സാമ്പത്തിക ഇടപാടുകളില്‍ ശ്രദ്ധിക്കണം. സന്താനങ്ങള്‍ക്ക് ആരോഗ്യ ക്ലേശങ്ങള്‍ വരാന്‍ ഇടയുണ്ട്. ജീവിത പങ്കാളിയുടെ സഹായത്താല്‍ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്തും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. ഉദര വ്യാധികളെ കരുതണം. പല തടസ്സങ്ങൾക്കും ബുധനാഴ്ചയ്ക്കു ശേഷം പരിഹാരം കണ്ടെത്താൻ കഴിയും. സാമ്പത്തിക ക്ലേശങ്ങൾക്ക് സ്ഥിരമായ പരിഹാരം കണ്ടെത്താൻ കഴിയും.

ദോഷപരിഹാരത്തിനായി ശാസ്താവിന് എള്ളുപായസം, മഹാവിഷ്ണുവിന് തുളസിമാല, പാല്പായസം.


.


 karkidakamകര്‍ക്കിടകം(പുണര്‍തം 1/4, പൂയം,ആയില്യം)

കുടുംബത്തില്‍ സമാധാനം നിലനിലക്കും. തക്ക സമയത്ത് സഹായങ്ങള്‍ ലഭ്യമാകും. വാഹനലാഭം ഉണ്ടാകും. സാമ്പത്തികമായി അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടാകും.പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉള്ള ശ്രമങ്ങള്‍ വിജയിക്കും. അമിത യാത്രകള്‍ മൂലം ശാരീരിക ക്ലേശം വരാന്‍ ഇടയുണ്ട്. കര്‍മ രംഗം അഭിവൃധിപ്പെടും. മറ്റുള്ളവരാല്‍ ബഹുമാനിക്കപ്പെടും. വ്യാപാര ലാഭം വര്‍ധിക്കും. മാതാപിതാക്കളുടെ  ആഗ്രഹങ്ങള്‍ സാധിപ്പിക്കുവാന്‍ കഴിയും. കട ബാധ്യതകള്‍ അല്പം കുറയ്ക്കുവാനുള്ള ശ്രമങ്ങള്‍ വിജയിക്കും. നിസ്സാര കാര്യങ്ങളെ ഓര്‍ത്ത് മനസ്സ് വ്യാകുലമാകും.

ദോഷപരിഹാരത്തിനായി ശാസ്താവിന് നീരാഞ്ജനം, ഭദ്രകാളിക്ക് രക്തപുഷ്പാഞ്ജലി.

chingamചിങ്ങം(മകംപൂരം,ഉത്രം 1/4)

തൊഴില്‍ അനിശ്ചിതത്വത്തിന് പരിഹാരം ഉണ്ടാകും. മനസ്സിനെ അലട്ടിയിരുന്ന പല പ്രശ്നങ്ങള്‍ക്കും ഈ വാരം നിവൃത്തി മാര്‍ഗങ്ങള്‍ തെളിഞ്ഞുകിട്ടും. ഉല്ലാസകരമായ അനുഭവങ്ങള്‍ ഉണ്ടാകും. കുടുംബപരമായും നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. മറ്റുള്ളവരുടെ ബാധ്യതകളും അധ്വാന ഭാരവും ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകാം. ഉന്നത വ്യക്തികളുമായും അധികാരികളുമായും സംസാരിക്കുമ്പോൾ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടാതെ നോക്കണം. ഉത്തരവാദിത്വങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ അബദ്ധങ്ങൾ പിണയാൻ സാധ്യതയുണ്ട്.

ദോഷപരിഹാരത്തിനായി ശ്രീകൃഷ്ണന്  വെണ്ണനിവേദ്യം, ഭഗവതിക്ക് വിളക്കും മാലയും  എന്നിവ  നടത്തുക.


.


kanni

 

 

കന്നി (ഉത്രം 3/4,അത്തംചിത്തിര1/2)

പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്താനുള്ള പരിശ്രമങ്ങൾ വിജയകരമാകും. കട ബാധ്യതകൾ കുറയ്ക്കാൻ കഴിയും.  വ്യക്തി ബന്ധങ്ങളിലെ തെറ്റിദ്ധാരണകള്‍ മാറുന്നതിനാല്‍ ആശ്വാസം തോന്നും. ഒന്നിലധികം കാര്യങ്ങളില്‍ ഒരേസമയം ഏര്‍പ്പെടേണ്ടി വരുന്നത് തൊഴില്‍ വൈഷമ്യത്തിന് കാരണമാകും. ചെറിയ കാര്യങ്ങളെ ചൊല്ലി മനസ്സ് വ്യാകുലമാകും. ദാമ്പത്യ ബന്ധവും കുടുംബാന്തരീക്ഷവും സന്തോഷകരമാകും.  പല അവസരങ്ങളിലും ക്ഷമയോടെയുള്ള പെരുമാറ്റം ഗുണം ചെയ്യും.  വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ മെച്ചപ്പെട്ട വിജയം സ്വന്തമാക്കാന്‍ കഴിയും.

 ദോഷപരിഹാരത്തിനും ഭാഗ്യപുഷ്ടിക്കുമായി ശാസ്താവിന് നീരാഞ്ജനം ഭഗവതിക്ക് കഠിനപ്പായസം.

thulaamതുലാം(ചിത്തിര 1/2,ചോതിവിശാഖം3/4)

വേണ്ടത്ര തയ്യാറെടുപ്പുകള്‍ കൂടാതെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പരാജയ സാധ്യത കാണുന്നു. പൂര്‍ണ്ണബോധ്യം ഇല്ലാത്ത കാര്യങ്ങളില്‍ അഭിപ്രായം പറയുന്നത് മൂലം അസുഖകരമായ അനുഭവങ്ങള്‍ വരാം. ഉത്തരവാദിത്വങ്ങള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കുന്നത് മൂലം പ്രവര്‍ത്തനക്ലേശം വരാന്‍ ഇടയുണ്ട്. പ്രധാന ജോലികൾ ആഴ്ചയുടെ ആദ്യ ദിനങ്ങളിൽ തന്നെ നിർവഹിക്കുന്നത് വിജയസാധ്യത വർധിപ്പിക്കും. ഊഹക്കച്ചവടം, ഭാഗ്യപരീക്ഷണം മുതലായവ ഒഴിവാക്കണം. കൂടുതൽ ജോലിഭാരമുള്ള ചുമതലകൾ ഏറ്റെടുക്കേണ്ടി വന്നേക്കാം. പ്രാർത്ഥനയ്ക്കായി കൂടുതൽ സമയം കണ്ടുത്തുന്നത് നന്നായിരിക്കും.

ശിവന് രുദ്രാഭിഷേകം, ശാസ്താവിന് നിരഞ്ജന സഹിതം ശാസ്തൃസൂക്ത പുഷ്പാഞ്ജലി .

vrishchikamവൃശ്ചികം (വിശാഖം1/4, അനിഴം,തൃക്കേട്ട)

ആരോഗ്യക്ലേശങ്ങൾക്ക് ആശ്വാസം ലഭിക്കും. അവിവാഹിതര്‍ക്ക് വിവാഹ കാര്യങ്ങളില്‍  അനുകൂല തീരുമാനങ്ങള്‍ പ്രതീക്ഷിക്കാം. തൊഴില്‍ രംഗത്ത് നേട്ടവും അംഗീകാരവും ലഭിക്കുന്ന വാരമാണ്. അമിത ആത്മവിശ്വാസം മൂല അബദ്ധങ്ങളില്‍ ചെന്നുപ്പെടാന്‍ ഇടയുണ്ട്. വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക. ആത്മാര്‍ഥമായ പ്രയത്നങ്ങള്‍ വിജയകരമായി പര്യവസാനിക്കും. നഷ്ടമായി എന്നു കരുതിയ ധനമോ അവസരങ്ങളോ  തിരികെ ലഭിക്കും. കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ അനുകൂലമാകും. വായ്പ്പകള്‍, സാമ്പത്തിക സഹായങ്ങള്‍ മുതലായവ അംഗീകരിച്ച് കിട്ടും. ചിലവുകള്‍ പ്രതീക്ഷിച്ചതിലും വര്‍ധിക്കുവാന്‍ ഇടയുണ്ട്. ഉന്നത വ്യക്തികളുമായി ബന്ധം സ്ഥാപിക്കുവാന്‍ അവസരം ലഭിക്കും.

ദോഷ ശമനത്തിന് മഹാലക്ഷ്മിക്ക് ശ്രീസൂക്ത പുഷ്പാഞ്ജലി, ഗണപതിക്ക് മോദകനിവേദ്യം .


.

Click to Book your Pooja


 
dhanuധനു(മൂലംപൂരാടം,ഉത്രാടം 1/4)
ഈ ആഴ്ചയിൽ കര്‍മ്മ രംഗത്ത് മാനസിക സംഘര്‍ഷം വര്‍ധിക്കാന്‍ ഇടയുണ്ട്. എടുത്തു ചാടിയുള്ള തീരുമാനങ്ങള്‍ മൂലം പല വിധ വൈഷമ്യങ്ങളും ഉണ്ടായെന്നു വരാം. അമിത പരിശ്രമം കൂടാതെ ആഗ്രഹങ്ങള്‍ സാധിപ്പിക്കുവാന്‍ കഴിയും. അടുപ്പം പുലര്‍ത്തിയിരുന്നവര്‍ പെട്ടെന്ന് അകല്‍ച്ച പ്രകടിപ്പിക്കുന്നതില്‍ മാനസിക വൈഷമ്യം തോന്നും. പൊതു രംഗത്ത് നിന്നും ഉള്‍വലിയാനുള്ള പ്രവണത ഉണ്ടായെന്നു വരാം. ഭൂമി ഇടപാടുകള്‍ ലാഭകരമാകും. ജന്മ വ്യാഴം ആരംഭിക്കുന്നതിനായി ആഴ്ചയുടെ രണ്ടാം പകുതിയിൽ ആരോഗ്യക്ലേശങ്ങൾ ഉണ്ടായെന്നു വരാം.

ദോഷ ശമനത്തിനായി  ഹനുമാൻ സ്വാമിക്ക് വെറ്റിലമാല ,ശ്രീകൃഷ്ണന് പാല്പായസം.

makaram-1മകരം(ഉത്രാടം 3/4,തിരുവോണം,അവിട്ടം 1/2)
പ്രവര്‍ത്തന രംഗത്ത് അധ്വാന ഭാരം വര്‍ധിക്കും. കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാകും. അധികാരികളുമായി തര്‍ക്കത്തിന് പോകുന്നത് ഗുണകരമാകില്ല. അനുകൂലമായ സ്ഥാന മാറ്റത്തിന് സാധ്യതയുള്ള വാരമാണ്. ദീര്‍ഘ കാല രോഗങ്ങള്‍ ഉള്ളവര്‍ക്ക്   ആരോഗ്യ സംബന്ധമായി ചില ക്ലേശങ്ങള്‍ വരാന്‍ ഇടയുണ്ട്. തൊഴില്‍രംഗത്ത് ഉയര്‍ച്ചയും അംഗീകാരവും വരാവുന്ന വാരമാണ്. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍പരമായ ആകാംക്ഷ അല്പം കുറയും. കൃഷിയില്‍ നിന്നും വ്യാപാരത്തില്‍ നിന്നും വരുമാനം വര്‍ധിക്കും. വിശ്വാസവഞ്ചനയില്‍ അകപ്പെടാതെ കരുതല്‍ പുലര്‍ത്തണം. ആഴ്ചയുടെ അവസാന ദിനങ്ങളിൽ ജാഗ്രതക്കുറവു മൂലം ധനനഷ്ടം വരാതെ നോക്കണം. 

മഹാവിഷ്ണുവിന് ഭാഗ്യസൂക്ത പുഷ്പാഞ്ജലി, ശാസ്താവിന് എള്ളുപായസം.


.


kumbhamകുംഭം(അവിട്ടം 1/2,ചതയം,പൂരൂരുട്ടാതി 3/4)
കാര്യസാധ്യത്തിന് പ്രമുഖ വ്യക്തികളുടെ സഹായം ലഭ്യമാകും. പതിവ് ജോലികള്‍ക്ക് പുറമേ പുതിയ ചുമതലകള്‍ ഏറ്റെടുക്കാന്‍ നിര്‍ബന്ധിതനാകും. നയപരമായ സംസാരം കൊണ്ട് കാര്യ വിജയം നേടും. കച്ചവടത്തിലും വ്യാപാരത്തിലും ലാഭാനുഭവങ്ങള്‍ വര്‍ധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകള്‍ സുഗമമാകും. വായ്പ്പാ ബാധ്യതകളില്‍ അല്പം കുറവ് വരും. മാതാപിതാക്കളുടെ അഭിപ്രായം മാനിച്ച് ചില കാര്യങ്ങളില്‍ തീരുമാനങ്ങള്‍ മാറ്റും. വൈദ്യനിര്‍ദേശം അനുസരിച്ച് ജീവിത ചര്യകളില്‍ ഗുണപരമായ പരിവര്‍ത്തനങ്ങള്‍ വരുത്തും. തൊഴിൽ രംഗത്ത് സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും വർധിക്കും.
 
ദോഷ ശമനത്തിനായി    ശാസ്താവിന് നീരാഞ്ജനവും നവഗ്രഹങ്ങൾക്ക് അർച്ചനയും.
meenamമീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)
സാമ്പത്തികമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന വാരമാണ്. മനസ്സിന് സുഖവും സന്തോഷവും നല്‍കുന്ന അനുഭവങ്ങളും വാര്‍ത്തകളും ഉണ്ടാകും. പ്രവര്‍ത്തനങ്ങളില്‍ തിടുക്കം ഒഴിവാക്കി ക്ഷമയോടെ ഇടപ്പെട്ടാല്‍ വിജയാനുഭവങ്ങള്‍ ഉണ്ടാകും. പല പ്രതിസന്ധികളില്‍ നിന്നും അത്ഭുതകരമായി കരകയറും. ഗുരു ജനങ്ങളുടെയും മുതിർന്നവരുടെയും ഉപദേശം ഗുണകരമായി ഭവിക്കും. വ്യാപാര രംഗം അഭിവൃദ്ധമാകും. തൊഴിൽ രംഗത് വിഷമകരമായ പല സാഹചര്യങ്ങളും ആഴ്ചയുടെ അവസാന ദിനങ്ങളിൽ നേരിടേണ്ടി വന്നേക്കാം. ദൈവാധീന വർദ്ധകമായ കർമങ്ങളിൽ കൂടുതൽ വ്യാപാരിക്കുക.
 
ദോഷ പരിഹാരത്തിനായി ഗണപതിക്ക് മോദകനിവേദ്യം, സുബ്രഹ്മണ്യന് പഞ്ചാമൃതം.

 

തടസ്സ നിവാരണത്തിനും ആഗ്രഹ സാധ്യത്തിനും ഗണപതി ഭഗവാന് വിശേഷാല്‍ നാരങ്ങാമാല വഴിപാട്

പതിനെട്ടു നാരങ്ങ കോര്‍ത്ത മാല ഗണപതി ഭഗവാന് തുടര്‍ച്ചയായി മൂന്നു ദിവസങ്ങളില്‍ ചാര്‍ത്തുകയും മൂന്നാം ദിവസം വഴിപാടു കാരന്‍റെ പേരും നാളും ചൊല്ലി വിഘ്നഹര സ്തോത്രം കൊണ്ട് പുഷ്പാഞ്ജലി കഴിക്കുകയും ചെയ്യുന്നതാണ് ഈ വിശേഷാല്‍ വഴിപാട്. എന്ത് ആഗ്രഹം മനസ്സില്‍ സ്മരിച്ചു കൊണ്ടാണോ ഭക്തിപൂര്‍വ്വം ഈ വഴിപാട് നടത്തുന്നത്, ആ ആഗ്രഹ സാധ്യത്തിനു പ്രതിബന്ധമാകുന്ന തടസ്സങ്ങളെ ഗണപതി ഭഗവാന്‍ ഇല്ലാതാക്കുമെന്നാണ് ഭക്തജന വിശ്വാസം.

ജന്മ നക്ഷത്ര ദിവസം(പക്കപ്പിറന്നാള്‍) പുഷ്പാഞ്ജലി വരത്തക്ക വിധത്തില്‍ വഴിപാടു നടത്തുന്നത് അതി വിശേഷമായി കരുതപ്പെടുന്നു. പ്രധാന കാര്യങ്ങളുടെ വിജയത്തിനായും സംരംഭങ്ങള്‍ മുതലായവയുടെ ശുഭാരംഭത്തിനായും ആ പ്രത്യേക ദിനത്തില്‍ വഴിപാട് പൂര്‍ത്തിയാകുന്ന വണ്ണം അനുഷ്ഠിക്കുന്നതും വിശേഷമാണ്.
വഴിപാട് ആവശ്യമുള്ളവര്‍ക്ക് ഈ ലിങ്ക് ഉപയോഗിക്കാം.
http://imojo.in/3edval


Click Here for your Pooja

Online_services

Click Here