വിനായക ചതുര്‍ഥിവ്രതം ആചരിക്കേണ്ടതെങ്ങനെ?

വിനായക ചതുര്‍ഥിവ്രതം ആചരിക്കേണ്ടതെങ്ങനെ?

ചിങ്ങമാസത്തിലെ ശുക്ലപക്ഷ ചതുര്‍ഥിയാണ് വിനായക ചതുര്‍ഥി. അന്നേ ദിവസം ഗണപതി പ്രീതി വരുത്തുന്നവരുടെ സര്‍വ തടസ്സങ്ങളും ഭഗവാന്‍ അകറ്റും. ഉദ്ദിഷ്ട കാര്യങ്ങള്‍ ഗണനായകന്‍ സാധിപ്പിച്ചു നല്‍കും. ഈ വര്‍ഷം വിനായക ചതുര്‍ഥി കൊല്ലവര്‍ഷം 1196 ചിങ്ങം ആറാം  തീയതി 22.08.2020  ന് ശനിയാഴ്ച  ആകുന്നു. ഈ ദിനത്തില്‍ ചതുര്‍ഥി വ്രതം ആചരിക്കുന്നവര്‍ക്ക് അടുത്ത വിനായക ചതുര്‍ഥി വരെയുള്ളതായ ഒരു വര്‍ഷക്കാലം ഗണപതി പ്രീതി ഉണ്ടാകും എന്നാണ് വിശ്വാസം. തടസ്സങ്ങളെ അകറ്റാനും ഉദ്ദിഷ്ട കാര്യ സിദ്ധിക്കും ഇതുപോലെ ശ്രേഷ്ഠമായ മറ്റൊരു വ്രതമില്ല.

വിനായക ചതുര്‍ഥി വ്രതം  ആചരിക്കേണ്ടതെങ്ങനെ?

ചതുര്‍ഥി വ്രതം അനുഷ്ടിക്കുന്നവര്‍ ചതുര്‍ഥി ദിനത്തിലും തലേന്നും ഒരുനേരം മാത്രം ധാന്യം ഭക്ഷിക്കണം.

അന്നേ ദിവസം ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉണരുക. സ്നാന ശേഷം ഗണപതി ഗായത്രി 108 ഉരു ജപിക്കുക. 

ഗണപതി ഗായത്രി

“ഓം ഏകദന്തായ വിദ്മഹേ

വക്രതുണ്ഡായ ധീമഹി

തന്നോ ദന്തി പ്രചോദയാത് “

ഫലം : ഉദ്ദിഷ്ട കാര്യ സിദ്ധി 

“ഓം ലംബോദരായ വിദ് മഹേ

വക്ര തുണ്ഡായ ധീമഹി

തന്നോ ദന്തിഃ പ്രചോദയാത്”

ഫലം: തടസനിവാരണം, കാര്യ വിജയം.

തുടര്‍ന്ന് ഗണപതി ക്ഷേത്ര ദര്‍ശനം നടത്തി നാളികേരം ഉടച്ച് ഗണപതി ഹോമത്തില്‍ പങ്കു ചേരുക. യഥാശക്തി വഴിപാടുകള്‍ നടത്തുക.

വഴിപാടുകളും ഫലസിദ്ധിയും 

കറുകമാല – തടസ്സ നിവാരണം, പാപ മുക്തി.

മുക്കുറ്റി പുഷ്പാഞ്ജലി – കാര്യസിദ്ധി, വിവാഹ തടസ്സ നിവാരണം.

ദ്വാദശ മന്ത്രാര്‍ച്ചന- കാര്യ വിജയം.

സഹസ്ര നാമാര്‍ച്ചന – ഐശ്വര്യ സിദ്ധി 

ഗണപതി ഹോമം- സര്‍വൈശ്വര്യം.

ഉണ്ണിയപ്പം/ മോദകം – കാര്യ സിദ്ധി, മനോസുഖം.


Click for your Pooja


ഒരു നേരം മാത്രം ധാന്യം ഭക്ഷിച്ച് പകല്‍ നീക്കുക. ക്ഷേത്രത്തിലെ ഉച്ച പൂജയുടെ പ്രസാദമായ വെള്ള നിവേദ്യം (പടച്ചോര്‍) ഭക്ഷിക്കുന്നത് ഉത്തമം. പകല്‍ ഉറക്കം ഒഴിവാക്കണം. സ്നാനശേഷം  സന്ധ്യക്ക് വീണ്ടും ക്ഷേത്ര ദര്‍ശനം നടത്തി ഗൃഹത്തില്‍ മടങ്ങിയെത്തി ഗണപതി സ്തോത്രങ്ങള്‍ പാരായണം ചെയ്യുക. അന്നേദിവസം  ചന്ദ്രദര്‍ശനം നടത്തരുത്.

വിനായക ചതുര്‍ഥിയില്‍ ജപിക്കേണ്ട ഗണേശ സ്തോത്രങ്ങള്‍ 

ഗണേശ ദ്വാദശ മന്ത്രം 

ഓം വക്രതുണ്ഡായ നമ:
ഓം ഏകദന്തായ നമ:
ഓം കൃഷ്ണപിംഗാക്ഷായ നമ:
ഓം ഗജവക്ത്രായ നമ:
ഓം ലംബോദരായ നമ:
ഓം വികടായ നമ:
ഓം വിഘ്നരാജായ നമ:
ഓം ധ്രൂമ്രവര്‍ണ്ണായ നമ:
ഓം ഫാലചന്ദ്രായ നമ:
ഓം വിനായകായ നമ:
ഓം ഗണപതയേ നമ:
ഓം ഗജാനനായ നമ:


Click here for Pooja


ഗണേശ പഞ്ചരത്ന സ്തോത്രം 

മുദാകരാത്ത മോധകം, സദാ വിമുക്തി സാധകം
കലാധരാവതംശകം, വിലാസിലോക രക്ഷകം.

അനായകൈക നായകം വിനാശിതേഭ ദൈത്യകം
നതാശുഭാശുനാശകം, നമാമിതം വിനായകം.

നതേതരാതിഭീകരം നവോധിതാര്‍ക ഭാസ്വരം
നമത്സുരാരി നിര്‍ജ്ജരം നതാധികാപദുര്‍‌ദ്ധരം.

സുരേശ്വരം നിധീശ്വരം ഗജേശ്വരം ഗണേശ്വരം
മഹേശ്വരം തമാശ്രയേ പരാത്പരം നിരന്തരം.

സമസ്ത ലോക സങ്കരം, നിരസ്ത ദൈത്യ കുഞ്ചരം
ദരേത രോദരം വരം വരേഭവക്ത്രമക്ഷരം.

കൃപാകരം, ക്ഷമാകരം, സുധാകരം, യശസ്കരം
മനസ്കരം നമസ്കൃതാം നമസ്കരോമി ഭാസ്കരം.

അകിഞ്ചനാര്‍തിമാര്‍ജനം ചിരന്തനോക്തി ഭാജനം
പുരാരി പൂര്‍വ നന്ദനം സുരാരി ഗര്‍വചര്‍വണം.

പ്രപഞ്ചനാശ ഭീഷണം ധനഞ്ചയാദി ഭൂഷണം
കപോലദാന വാരണം ഭജേ പുരാണവാരണം.

നിതന്തകാന്ത ദന്തകാന്തി മന്തകാന്തകാത്മജം
അചിന്തരൂപമന്ത ഹീന മന്തരായ കൃന്തനം.

ഹൃദന്തരേ നിരന്തരം വസന്തമേവ യോഗിനാം
തമേകദന്ത മേവ തം വിചിന്തയാമി സന്തതം.

ഫലശ്രുതി

മഹാ ഗണേശ പഞ്ചരത്ന മാദരേണ യോ ന്വഹം
പ്രജല്പതി പ്രഭാതകേ ഹൃദിസ്മരന്‍ ഗണേശ്വരം.
അരോഗതാമദോഷതാം സുസാഹിതീം സുപുത്രതാം
സമാഹിതായു രഷ്ടഭൂതി മഭ്യുപൈതി സോ ചിരാത്

സങ്കട നാശന ഗണപതി സ്തോത്രം, ഗണപതി അഷ്ടോത്തരം, ഗണേശ സഹസ്രനാമം തുടങ്ങിയവയും ജപിക്കാവുന്നതാണ്. പിറ്റേന്ന് രാവിലെ പാരണ വീടാവുന്നതാണ്.


 

തടസ്സ നിവാരണത്തിനും ആഗ്രഹ സാധ്യത്തിനും ഗണപതി ഭഗവാന് വിശേഷാല്‍ നാരങ്ങാമാല വഴിപാട്

പതിനെട്ടു നാരങ്ങ കോര്‍ത്ത മാല ഗണപതി ഭഗവാന് തുടര്‍ച്ചയായി മൂന്നു ദിവസങ്ങളില്‍ ചാര്‍ത്തുകയും മൂന്നാം ദിവസം വഴിപാടു കാരന്‍റെ പേരും നാളും ചൊല്ലി വിഘ്നഹര സ്തോത്രം കൊണ്ട് പുഷ്പാഞ്ജലി കഴിക്കുകയും ചെയ്യുന്നതാണ് ഈ വിശേഷാല്‍ വഴിപാട്. എന്ത് ആഗ്രഹം മനസ്സില്‍ സ്മരിച്ചു കൊണ്ടാണോ ഭക്തിപൂര്‍വ്വം ഈ വഴിപാട് നടത്തുന്നത്, ആ ആഗ്രഹ സാധ്യത്തിനു പ്രതിബന്ധമാകുന്ന തടസ്സങ്ങളെ ഗണപതി ഭഗവാന്‍ ഇല്ലാതാക്കുമെന്നാണ് ഭക്തജന വിശ്വാസം.

ജന്മ നക്ഷത്ര ദിവസം(പക്കപ്പിറന്നാള്‍) പുഷ്പാഞ്ജലി വരത്തക്ക വിധത്തില്‍ വഴിപാടു നടത്തുന്നത് അതി വിശേഷമായി കരുതപ്പെടുന്നു. പ്രധാന കാര്യങ്ങളുടെ വിജയത്തിനായും സംരംഭങ്ങള്‍ മുതലായവയുടെ ശുഭാരംഭത്തിനായും ആ പ്രത്യേക ദിനത്തില്‍ വഴിപാട് പൂര്‍ത്തിയാകുന്ന വണ്ണം അനുഷ്ഠിക്കുന്നതും വിശേഷമാണ്.
വഴിപാട് ആവശ്യമുള്ളവര്‍ക്ക് ഈ ലിങ്ക് ഉപയോഗിക്കാം.
http://imojo.in/3edval

lemon mala

Click here for your Pooja


Online_services

Click Here