രാഹുകേതുക്കളുടെ രാശിമാറ്റം എനിക്ക് ഗുണമോ ദോഷമോ?

രാഹുകേതുക്കളുടെ രാശിമാറ്റം എനിക്ക് ഗുണമോ ദോഷമോ?

രാഹുവും കേതുവും സാധാരണയായി ഒരു രാശിയില്‍ ഒന്നര വര്‍ഷം സ്ഥിതി ചെയ്യും. രാഹുകേതുക്കള്‍ 2020  സെപ്റ്റംബർ മാസം 23 ന് രാശി മാറുകയാണ്. രാഹു  മിഥുനത്തില്‍ നിന്നും ഇടവത്തിലേക്കും  കേതു ധനുവിൽ നിന്നും വൃശ്ചികത്തിലേക്കും  രാശി മാറുന്നു.

രാഹുവും കേതുവും 3,6,11 എന്നീ ഭാവങ്ങളില്‍ ഒഴികെ ചാരവശാല്‍ എവിടെ സ്ഥിതി ചെയ്യുന്നതും ദോഷകരമാണ്. വ്യാഴം, ശനി മുതലായ ഗ്രഹങ്ങള്‍ കൂടി അനിഷ്ടരായി സഞ്ചരിക്കുന്ന കാലമാണെങ്കില്‍ വൈഷമ്യങ്ങള്‍ ഇരട്ടിക്കും. വ്യാഴം അനുകൂലമെങ്കില്‍ ഈശ്വരകൃപയാല്‍ മിക്ക കാര്യങ്ങളും വല്ല വിധേനയും നടന്നു പോകും. 

രാഹുകേതുക്കളുടെ വരാന്‍ പോകുന്ന ഈ മാറ്റം ഓരോ കൂറുകാരെയും എപ്രകാരം ബാധിക്കും എന്ന് പരിശോധിക്കാം. നിങ്ങളുടെ ഗ്രഹനിലയിലെ രാഹു കേതുക്കളുടെ സ്ഥിതിയും മറ്റു ഗ്രഹങ്ങളുടെ ബലാബലങ്ങളും അനുസരിച്ച് സൂക്ഷ്മ ഫലങ്ങളില്‍ വ്യതിയാനം വരാം. എങ്കിലും പൊതുവില്‍ വരാവുന്നതായ ഫലങ്ങള്‍ പറയുന്നു.

രാഹു കേതു മാറ്റം 2020

(അശ്വതിഭരണി,കാര്‍ത്തിക 1/4)
രാഹു ധനസ്ഥാനത്തു കൂടിയും കേതു ആയുര്‍ സ്ഥാനത്തു കൂടിയും  സഞ്ചരിക്കാന്‍ പോകുകയാണ്. സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ക്ക് സാധ്യത കുറയും. ചിലവുകള്‍ അനിയന്ത്രിതമാകും. നീക്കിബാക്കി കുറയും. പുതിയ നിക്ഷേപങ്ങള്‍ നടത്തുന്നത് അടുത്ത ഒന്നര വര്‍ഷത്തേക്ക് ഗുണകരമാകില്ല. കുടുംബ ബന്ധങ്ങളില്‍ അസ്വാരസ്യങ്ങള്‍ക്ക് വഴി വയ്ക്കുന്നത് നിങ്ങളുടെ വീണ്ടുവിചാരമില്ലാത്ത സംസാരത്തിലൂടെയും പ്രവൃത്തികളിലൂടെയും ആയിരിക്കും. ദേഷ്യം നിയന്ത്രിക്കുന്നത്  മന:സമാധാനത്തിന്  വഴിയൊരുക്കും. കഴുത്ത്,പല്ല്, കണ്ണ് മുതലായവയുമായി ബന്ധപ്പെട്ട രോഗങ്ങളെ കരുതണം. എല്ലാ കാര്യങ്ങളിലും കൂടുതല്‍ ജാഗ്രത പുലര്‍ത്തുക. ഉത്തരവാദിത്വങ്ങളില്‍ ഉപേക്ഷ അരുത്. ഊഹ കച്ചവടം, ഭാഗ്യപരീക്ഷണം എന്നിവ ഗുണകരമാകില്ല.
(കാര്‍ത്തിക 3/4,രോഹിണിമകയിരം1/2)
രാഹു ജന്മത്തിലൂടെ സഞ്ചരിക്കുന്ന സമയമാണ് വരാന്‍ പോകുന്നത്. ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ആരോഗ്യപരമായ വിഷമതകള്‍ ഉള്ളവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. വൈദ്യോപദേശം അവഗണിക്കരുത്. സ്വപ്രയത്നത്തിലൂടെ കാര്യലാഭം ഉണ്ടാക്കാനുള്ള ഉള്‍പ്രേരണ ഉണ്ടാകും. പക്ഷെ പ്രവൃത്തികള്‍ ശരിയായ ദിശയില്‍ നിന്നും വ്യതിചലിക്കുവാന്‍ സാധ്യതകള്‍ ഏറെയാണ്‌. സ്വാര്‍ഥ ചിന്തയും അമിത ആത്മവിശ്വാസവും ഉണ്ടാകാം. അമിത ചിന്തയും മന സമ്മര്‍ദ്ദവും വരാം. കുടുംബാന്തരീക്ഷവും അത്ര മെച്ചമാകുകയില്ല. വിശേഷിച്ചും ദാമ്പത്യ ക്ലേശത്തിന് സാധ്യത കാണുന്നു.   വേണ്ട സമയത്ത് സഹായങ്ങള്‍ ലഭിക്കും. അതു വരേയ്ക്കും പുതിയ സംരംഭങ്ങളും മറ്റും ആരംഭിക്കുന്നത് ഗുണകരമാകില്ല. പുതിയ ഗൃഹം വാങ്ങുകയോ നിർമ്മിക്കുകയോ ചെയ്യാനുള്ള ആഗ്രഹം സാധിക്കും. അപകടങ്ങളിൽ നിന്നും രക്ഷ നേടും. ചില അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങളും പ്രതീക്ഷിക്കാം.
(മകയിരം 1/2,തിരുവാതിരപുണര്‍തം3/4)

രാഹു  പന്ത്രണ്ടാം ഭാവത്തിലേക്കും കേതു ആറിലേക്കും വരുന്നു. ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കാവുന്ന സമയമാണ്. കഴിഞ്ഞ കുറെ മാസങ്ങളായി അനുഭവിച്ചു വന്ന പല വൈഷമ്യങ്ങള്‍ക്കും പരിഹാരം ഉണ്ടാകും. നഷ്ടമായി എന്ന് കരുതിയ ധനം തിരികെ ലഭിക്കും. കുടുംബ സാഹചര്യങ്ങളും സാമ്പത്തിക സ്ഥിതിയും അനുകൂലമാകും. ധാരാളം യാത്രകള്‍ ചെയ്യേണ്ടി വരും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക്  അനുകൂലമായ സമയമാണ്. ആഗ്രഹിച്ച ജോലിമാറ്റം ലഭിക്കാന്‍ സാധ്യതയുണ്ട്. ദൃഡ നിശ്ചയത്തോടെ നിര്‍ഭയമായി ചെയ്യുന്ന കാര്യങ്ങള്‍ വിജയത്തില്‍ എത്തും. ഊഹ കച്ചവടം ഭാഗ്യപരീക്ഷണം മുതലായവയിൽ ലാഭം പ്രതീക്ഷിക്കാമെങ്കിലും കരുതലില്ലാതെ ധനം ചിലവാക്കുന്നത് നന്നല്ല. കോടതി കാര്യങ്ങൾ അനുകൂലമാകും. ജീവിതപങ്കാളിയുമായോ വ്യാപാര പങ്കാളിയുമായോ അഭിപ്രായ വ്യത്യാസം വരാതെ നോക്കണം.

(പുണര്‍തം1/4, പൂയംആയില്യം)
രാഹു ലാഭ സ്ഥാനത്തേക്കും കേതു അഞ്ചാം ഭാവത്തിലേക്കും കടന്നു വരുന്നു. ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. സാമ്പത്തികമായി ചില നല്ല അനുഭവങ്ങള്‍ക്കും സാധ്യത കാണുന്നു. നിക്ഷേപങ്ങളില്‍ ലാഭകരമായി പണം മുടക്കുവാന്‍ കഴിയും. പക്ഷെ ഊഹ കച്ചവടം പ്രയോജന കരമാകണം എന്നില്ല. എന്തായാലും അടുത്ത ഒന്നര വര്‍ഷക്കാലം നിങ്ങള്‍ക്ക്  വരുമാനത്തില്‍ ഗണ്യമായ വര്‍ധന പ്രതീക്ഷിക്കാം. ഉന്നത വ്യക്തികളുമായുള്ള പരിചയം പ്രയോജനപ്പെടുത്താൻ കഴിയും. വ്യാപാരത്തില്‍ അപ്രതീക്ഷിത ലാഭ അനുഭവങ്ങള്‍ക്കും ഇടയുണ്ട്. എന്നാല്‍  സന്താനപരമായി അല്പം ക്ലേശ അനുഭവങ്ങള്‍ വരാവുന്നതാണ്. കുടുംബാന്തരീക്ഷം പ്രതീക്ഷിക്കുന്നത് പോലെ സന്തോഷകരമാകണമെന്നില്ല. സ്ഥിരം ജോലി ഉള്ളവര്‍ക്ക് അവരുടെ കഴിവിനും പ്രയത്നത്തിനും തക്കതായ സ്ഥാന മാനങ്ങള്‍ ലഭിക്കാന്‍ പലപ്പോഴും പ്രയാസമാകും. 

.


(മകംപൂരം,ഉത്രം 1/4)

രാഹു കര്‍മ സ്ഥാനത്തേക്കും കേതു നാലിലേക്കും  വരുന്നത് ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ കൊണ്ടുവരും. തൊഴിലില്‍ അധ്വാന ഭാരം വര്‍ധിക്കും. സഹപ്രവര്‍ത്തകരില്‍ നിന്നും പ്രതീക്ഷിച്ച സഹകരണം ലഭിക്കാന്‍ സാധ്യത കുറവാണ്. ശത്രുശല്യവും വന്നേക്കാം. എന്നാല്‍ നിങ്ങളുടെ അധ്വാനത്തിന് വൈകിയാലും  ഫലം കിട്ടുകതന്നെ ചെയ്യും. വ്യവഹാര കാര്യങ്ങളില്‍ പ്രതികൂലമായ തീരുമാനങ്ങള്‍ ഉണ്ടായെന്നു വരാം. മാതാവിന്റെ ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടി വന്നേക്കാം. ജോലിയില്‍ അനുകൂലമല്ലാത്ത സ്ഥാലം മാറ്റം, ശിക്ഷാ നടപടികള്‍ എന്നിവയും കരുതണം. ഗൗരവമുള്ള ജോലികളില്‍ ഏര്‍പ്പെടുമ്പോള്‍ ഓരോ ചുവടും അതീവ ജാഗ്രതയോടെ ആകണം. കുടുംബ സാഹചര്യങ്ങളും അത്ര അനുകൂലമല്ല. ആകയാല്‍ പെരുമാറ്റത്തില്‍ ക്ഷമാഭാവം നിലനിര്‍ത്തുക. പുതിയ ചില പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കാൻ കഴിയും. പരിഹാര കര്‍മങ്ങള്‍ ഉപേക്ഷ കൂടാതെ നടത്തുക.

(ഉത്രം 3/4),അത്തംചിത്തിര 1/2)
രാഹു ഭാഗ്യ സ്ഥാനത്തേക്കും കേതു മൂന്നാം ഭാവത്തിലേക്കും കടന്നുവരുന്നു. മൂന്നിലെ കേതു ഗുണം ചെയ്യുമെങ്കിലും ഒന്‍പതിലെ രാഹു ഭാഗ്യലോപം വരുത്തും. ഊഹ കച്ചവടം, ലോട്ടറി മുതലായവയില്‍ നിന്നും നഷ്ട സാധ്യതയുണ്ട്. ധാര്‍മിക ജീവിത ത്തില്‍ അപഭ്രംശങ്ങള്‍ വരാവുന്ന സമയമാണ്. സ്വന്തം കഴിവിലും ഈശ്വരനിലും ഒരുപോലെ വിശ്വസിക്കുക. നല്ല ഫലങ്ങള്‍ ഉണ്ടാകും. പിതാവിന്റെ ആരോഗ്യ കാര്യങ്ങളില്‍ ചെറിയ വിഷമതകള്‍ വരാവുന്ന സമയമാണ്. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ഇടപെടുക. സര്‍ക്കാര്‍- കോടതി കാര്യങ്ങളില്‍ പ്രതികൂലമായ തീരുമാനങ്ങള്‍ കരുതണം. ഭാഗ്യത്തില്‍ ലോപം വരുന്ന സമയമാകയാല്‍ അടുത്ത ഒന്നര വര്‍ഷക്കാല ത്തേക്ക് ഊഹക്കച്ചവടം, ഓഹരി വിപണിയില്‍ പണം മുടക്കല്‍ മുതലായവ സൂക്ഷിച്ചു വേണം. അവിവാഹിതർക്ക് വിവാഹ കാര്യങ്ങളിൽ അനുകൂല സാഹചര്യങ്ങൾ വരാം. പ്രണയിക്കുന്നവർക്കും  ആഗ്രഹ സാധ്യം ഉണ്ടാകും.
(ചിത്തിര 1/2,ചോതിവിശാഖം 3/4)
രാഹു ആയുര്‍ സ്ഥാനത്തേക്കും കേതു ധന സ്ഥാനത്തേക്കും മാറുന്നു. സാമ്പത്തികമായി ശരാശരി അനുഭവങ്ങളും ആരോഗ്യപരമായി മോശം അനുഭവങ്ങളും പ്രതീക്ഷിക്കാവുന്ന സമയമാണ് വരുന്നത്. യന്ത്രങ്ങള്‍, ആയുധങ്ങള്‍,വാഹനങ്ങള്‍ മുതലായവ കൈകാര്യം ചെയ്യുന്നവര്‍ അല്പം കൂടി ജാഗ്രത പുലര്‍ത്തണം. അനാവശ്യ കാര്യങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്നത് സല്‍പ്പേര് കളങ്കപ്പെടുത്താതിരിക്കും. പഴയ നിക്ഷേപങ്ങളില്‍ നിന്നും അധിക ലാഭം ലഭിക്കും. അധ്വാന ക്ലേശവും കുടുംബ ഭാരവും വര്‍ധിക്കാന്‍ ഇടയുണ്ട്. മേലധികാരികളിൽ നിന്നും അനിഷ്ടകരമായ പെരുമാറ്റം നേരിടേണ്ടി വന്നേക്കാം. തന്ത്രപരമായി ഇടപെട്ടാല്‍ 2020 അവസാനത്തോടെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ കഴിയും.  

.


(വിശാഖം1/4, അനിഴംതൃക്കേട്ട)

രാഹു ഏഴാം ഭാവത്തിലേക്ക്   വരുന്നു. കുടുംബപരമായി ചില ക്ലേശ അനുഭവങ്ങള്‍ ഉണ്ടായെന്നു വരാം. ദാമ്പത്യ കാര്യങ്ങളില്‍ ദോഷ അനുഭവങ്ങളും ഉണ്ടായെന്നു വരാം. പ്രശ്നങ്ങള്‍ മറച്ചു വയ്ക്കുന്നത് കൂടുതല്‍ ദുരനുഭവങ്ങള്‍ വരുത്തും. സാമ്പത്തികമായും പ്രതീക്ഷിച്ച നേട്ടങ്ങള്‍ ഉണ്ടായെന് വരില്ലെങ്കിലും വലിയ നഷ്ടസാധ്യതയില്ല. കൂട്ട് സംരംഭങ്ങളില്‍ അഭിപ്രായ വ്യത്യാസം ഉടലെടുക്കാന്‍ സാധ്യതയുണ്ട്. ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം, കലഹം മുതലായവയും പ്രതീക്ഷിക്കണം. തൊഴില്‍ സ്ഥലത്ത് സഹ പ്രവര്‍ത്തകരില്‍ നിന്നും സഹകരണക്കുറവ്, അധികാരികളില്‍ നിന്നും പ്രതികൂല സമീപനം മുതലായവ ഉണ്ടാകാം.  മാസം തോറും ആയില്യ പൂജയില്‍ പങ്കെടുത്ത് പ്രാര്‍ഥിക്കുക. അകന്നു നിന്നിരുന്ന പഴയ ചില അടുപ്പക്കാർ പിണക്കം മറന്ന് അടുത്ത് വരുന്നത് മനസ്സിന് ആശ്വാസമാകും. മനസ്സിലെ ചില നൂതന ആശയങ്ങൾ പ്രാവർത്തികമാക്കുവാൻ കഴിയും.

(മൂലംപൂരാടം,ഉത്രാടം 1/4)

രാഹു ആറാം ഭാവത്തിലേക്ക് വരുന്നു. ശത്രുക്കളുടെ നീക്കങ്ങളെ മുന്‍കൂട്ടി അറിഞ്ഞ് പ്രതിരോധിക്കുവാന്‍ കഴിയും. ആപത്തുകളും അപകടങ്ങളും ഉണ്ടാകുമെങ്കിലും അവയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. വ്യവഹാരങ്ങളിലും സര്‍ക്കാര്‍ കാര്യങ്ങളിലും വിജയിക്കും. സഹപ്രവര്‍ത്തകരുടെയും അധികാരികളുടെയും സഹകരണം വേണ്ടുവോളം ലഭിക്കും.  തടഞ്ഞു വയ്ക്കപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കും. തൊഴിലില്‍ സ്ഥാന കയറ്റം ഉണ്ടാകും. രോഗാവസ്ഥകള്‍ക്ക് പരിഹാരം ഉണ്ടാകും. സമൂഹമധ്യത്തില്‍ അംഗീകാരം വര്‍ധിക്കും. കടബാധ്യതകൾ കുറയ്ക്കുവാൻ കഴിയും. മാതാവിന്റെ അനാരോഗ്യം മനഃക്ലേശത്തിനു കാരണമായേക്കാം. തുടക്കത്തിലേ അനുകൂല സ്ഥിതി കണ്ട് പലകാര്യങ്ങളിലും കൂടുതൽ പണം മുടക്കാനുള്ള ശ്രമം നന്നല്ല.

(ഉത്രാടം 3/4,തിരുവോണംഅവിട്ടം1/2)

രാഹു അഞ്ചാം ഭാവത്തിലേക്ക്  മാറുന്നു. വിദ്യ, പ്രതിഭ , മാനസിക നില , സന്താനങ്ങള്‍ മുതലായവയുമായി ബന്ധപ്പെട്ട ഭാവമാണ് അഞ്ചാം ഭാവം. ആയതിനാല്‍ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ബുദ്ധിമുട്ടുകള്‍ വരാം. തൊഴില്‍ ക്ലേശങ്ങള്‍ ഏറും. വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ കുറയും. ധാര്‍മിക കാര്യങ്ങളില്‍ നിന്നും വ്യതിചലിക്കാനുള്ള ഉള്‍പ്രേരണ വരാം. വിദ്യാര്‍ഥികള്‍ക്ക്   ചീത്ത കൂട്ടുകെട്ടുകള്‍ മൂലം ദോഷങ്ങള്‍ വരാം. മാനസിക സമ്മര്‍ദ്ദം പൊതുവില്‍ വര്‍ദ്ധിക്കുവാനും സാധ്യതയുണ്ട്. എങ്കിലും വേണ്ട അവസരങ്ങളില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും സവിശേഷമായ വ്യക്തിത്വം നില നിര്‍ത്തുവാനും കഴിയും. കുടുംബസ്ഥര്‍ക്ക് സന്താനപരമായ ക്ലേശാനുഭവങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. ഭൂമിലാഭം, ഗൃഹലാഭം, വാഹനലാഭം മുതലായവയും പ്രതീക്ഷിക്കാവുന്ന സമയമാണ്.

(അവിട്ടം 1/2,ചതയംപൂരൂരുട്ടാതി3/4)

രാഹു നാലാം ഭാവത്തിലേക്ക്  മാറുന്നു. കുടുംബപരമായ അസ്വസ്ഥതകള്‍ അടുത്ത ഒന്നര വര്‍ഷക്കാലം വര്‍ധിക്കുവാന്‍ സാധ്യത കാണുന്നു. കുടുംബ സ്വത്തുക്കള്‍ക്കോ വാഹനാദികള്‍ക്കോ അപചയം വരാന്‍ സാധ്യതയുണ്ട്.  കേതു പത്താം ഭാവത്തില്‍ നില്‍ക്കുന്നത്  തൊഴില്‍ സ്ഥലത്ത്  അധ്വാന ഭാരവും ബുദ്ധിമുട്ടുകളും  വര്‍ധിപ്പിക്കും. മാതാവിനോ മാതൃ ബന്ധുക്കള്‍ക്കോ ആരോഗ്യ ഹാനി വരുവാനും സാധ്യതയുണ്ട്. അപവാദ ശ്രവണത്തിനു സാധ്യത കൂടുതല്‍ ആകയാല്‍ വിവാദങ്ങളില്‍ നിന്നും കഴിവതും ഒഴിഞ്ഞു നില്‍ക്കുക. കേതു കര്‍മ സ്ഥാനത്തേക്ക് വരികയാല്‍ തൊഴില്‍  രംഗത്ത് ചില പ്രക്ഷുബ്ദ്ധ  സാഹചര്യങ്ങള്‍ നേരിടേണ്ടി വരാം. തൊഴില്‍  മാറാന്‍ ശ്രമിക്കുന്നത് ഗുണകരമാകാന്‍ ഇടയില്ല. എന്നാൽ ശത്രുക്കളെ ജയിക്കാൻ കഴിയും. കലാസാഹിത്യ രംഗത്തു പ്രവർത്തിക്കുന്നവർക്ക് അംഗീകാരം വർധിക്കും. തൊഴിൽ അന്വേഷിക്കുന്നവർക്ക് ആദ്യമായി തൊഴിലിൽ പ്രവേശിക്കാനുള്ള അവസരം ലഭിക്കും.

(പൂരൂരുട്ടാതി1/4, ഉത്രട്ടാതിരേവതി)

രാഹു മൂന്നിലേക്കും കേതു ഭാഗ്യത്തിലേക്കും മാറുന്നു. അധ്വാന ഭാരം വര്‍ദ്ധിക്കുമെങ്കിലും വരുമാനവും വര്‍ധിക്കും. നൂതനവും പ്രയോജനകരവുമായ ആശയങ്ങള്‍ പ്രവൃത്തി പഥത്തില്‍ കൊണ്ടുവരും. കഴിഞ്ഞ കുറെ കാലങ്ങളായി അനുഭവിച്ചു വന്നിരുന്നതായ ദുരിതങ്ങൾ അവസാനിക്കും. തൊഴില്‍ രംഗത്ത് അംഗീകാരങ്ങള്‍ ലഭിക്കും. കുടുംബ ജീവിതം സന്തോഷപ്രദമാകും. പക്ഷെ സഹോദര ബന്ധങ്ങളില്‍ ചെറിയ പ്രശ്നങ്ങള്‍ വരാം. പൊതുജന സമ്പര്‍ക്കം, മാധ്യമ പ്രവര്‍ത്തനം പോലെയുള്ള രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആനുകൂല്യ ങ്ങളുടെ കാലമാണ്. മുറിവുകള്‍, ക്ഷതങ്ങള്‍ മുതലായവ വരാന്‍ സാധ്യതയുള്ള സമയമാകയാല്‍ വാഹന ഉപയോഗവും മറ്റും ശ്രദ്ധയോടെ ആകണം. അവിവാഹിതര്‍ക്ക് വിവാഹ നിശ്ചയത്തിന് യോഗമുണ്ടാകും. ഭാഗ്യം ഇടവിട്ട്‌ അനുഭവിക്കും. 


തടസ്സ നിവാരണത്തിനും ആഗ്രഹ സാധ്യത്തിനും കേതു ദോഷ ശാന്തിക്കും  ഗണപതി ഭഗവാന് വിശേഷാല്‍ നാരങ്ങാമാല വഴിപാട്

പതിനെട്ടു നാരങ്ങ കോര്‍ത്ത മാല ഗണപതി ഭഗവാന് തുടര്‍ച്ചയായി മൂന്നു ദിവസങ്ങളില്‍ ചാര്‍ത്തുകയും മൂന്നാം ദിവസം വഴിപാടു കാരന്‍റെ പേരും നാളും ചൊല്ലി വിഘ്നഹര സ്തോത്രം കൊണ്ട് പുഷ്പാഞ്ജലി കഴിക്കുകയും ചെയ്യുന്നതാണ് ഈ വിശേഷാല്‍ വഴിപാട്. എന്ത് ആഗ്രഹം മനസ്സില്‍ സ്മരിച്ചു കൊണ്ടാണോ ഭക്തിപൂര്‍വ്വം ഈ വഴിപാട് നടത്തുന്നത്, ആ ആഗ്രഹ സാധ്യത്തിനു പ്രതിബന്ധമാകുന്ന തടസ്സങ്ങളെ ഗണപതി ഭഗവാന്‍ ഇല്ലാതാക്കുമെന്നാണ് ഭക്തജന വിശ്വാസം.

ജന്മ നക്ഷത്ര ദിവസം(പക്കപ്പിറന്നാള്‍) പുഷ്പാഞ്ജലി വരത്തക്ക വിധത്തില്‍ വഴിപാടു നടത്തുന്നത് അതി വിശേഷമായി കരുതപ്പെടുന്നു. പ്രധാന കാര്യങ്ങളുടെ വിജയത്തിനായും സംരംഭങ്ങള്‍ മുതലായവയുടെ ശുഭാരംഭത്തിനായും ആ പ്രത്യേക ദിനത്തില്‍ വഴിപാട് പൂര്‍ത്തിയാകുന്ന വണ്ണം അനുഷ്ഠിക്കുന്നതും വിശേഷമാണ്.
വഴിപാട് ആവശ്യമുള്ളവര്‍ക്ക് ഈ ലിങ്ക് ഉപയോഗിക്കാം.
http://imojo.in/3edval

lemon mala

Click here for your Pooja


Online_services

Click Here