നവരാത്രിവ്രതം രണ്ടാം ദിവസം 18.10.2020

നവരാത്രിവ്രതം രണ്ടാം ദിവസം 18.10.2020

നവരാത്രിയുടെ രണ്ടാം ദിവസത്തില്‍ ദേവിയെ
ബ്രഹ്മചാരിണിസങ്കല്‍പ്പത്തില്‍ പൂജിക്കുന്നു. 

ബ്രഹ്മശബ്ദത്തിന് തപസ്സ്  എന്നും അര്‍ത്ഥമുണ്ട് .

ശിവന്റെ പത്നിയായ് തീരുവാൻ നാരദമുനിയുടെ
നിർദ്ദേശപ്രകാരം കഠിനതപസ്സ്‌ 

അനുഷ്ഠിച്ചതിനാൽ ദേവിയ്ക്ക് ബ്രഹ്മചാരിണി 

എന്ന നാമം ലഭിച്ചു. 


കയ്യിൽ ജപമാലയും കമണ്ഡലുവും ഏന്തി തപസ്സു ചെയ്യുന്ന 
രൂപത്തിലുള്ള ദുർഗ്ഗയാണ് ബ്രഹ്മചാരിണി. ഇലഭക്ഷണംപോലും 
ത്യജിച്ചുകൊണ്ടാണ് തപസ്സ് ചെയ്യുന്നതെന്നാണ് വിശ്വാസം. 

അതുകൊണ്ട് ദേവിക്ക് അപര്‍ണ്ണ എന്ന പേരുണ്ടായി. രണ്ടാം 
രാത്രി ബ്രഹ്മചാരിണിയുടെ ആരാധനയ്ക്കായ് നീക്കി 
വയ്ക്കപ്പെട്ടിരിക്കുന്നുനവരാത്രിയുടെ രണ്ടാം ദിവസത്തില്‍ ദേവീ പൂജയ്ക്ക് ജപിക്കേണ്ട മന്ത്രം 


“ദധാനാ കരപദ്മാഭ്യാമക്ഷമാലാ കമണ്ഡലൂ 

ദേവീ പ്രസീദതു മയി ബ്രഹ്മചാരിണ്യനുത്തമാ:” 


ഈ മന്ത്രം ഭക്തിപൂര്‍വ്വം ബ്രഹ്മചാരിണീരൂപിയായ ദേവിയെ 

സങ്കല്‍പ്പിച്ചു ജപിക്കുക. സര്‍വ ഐശ്വര്യങ്ങളും  സാധിക്കുകയും 

മന:ശാന്തി ലഭിക്കുകയും ചെയ്യും.


Click here for your Pooja