വ്യാഴം നാളെ രാശി മാറുന്നു …പരിഹാര കർമ്മങ്ങൾ ആരൊക്കെ അനുഷ്ഠിക്കണം ?

വ്യാഴം നാളെ രാശി മാറുന്നു …പരിഹാര കർമ്മങ്ങൾ ആരൊക്കെ അനുഷ്ഠിക്കണം ?

2020 നവംബര്‍ 20 ന് വ്യാഴം ധനുരാശിയില്‍ നിന്ന് നീചരാശിയായ മകരത്തിലേക്ക് പകരുമ്പോള്‍ ഏറ്റവും ദോഷകരമായി ബാധിക്കുന്നത് ആരെയെല്ലാം എന്ന് പരിശോധിക്കാം. മേടം രാശിയിൽ ഉൾപ്പെട്ട അശ്വതി, ഭരണി, കാർത്തിക ആദ്യ പാദം എന്നീ നക്ഷത്രക്കാർക്ക് കർമ്മ വ്യാഴം വരുന്നതിനാൽ തൊഴിൽ കാര്യങ്ങളിൽ വളരെ ശ്രദ്ധ വേണം. തൊഴിൽ മാറാനുള്ള ശ്രമം ഗുണകരമായെന്നു വരില്ല. സ്വയം തൊഴിൽ ചെയ്യുന്നവർക്കും ലാഭത്തിൽ കുറവ് വരാൻ ഇടയുണ്ട്. അഷ്ടമ വ്യാഴക്കാലം വരുന്നതിനാൽ മിഥുനക്കൂറിന്‍റെ നക്ഷത്രങ്ങളായ മകയിരം അവസാനരണ്ട് പാദം, തിരുവാതിര, പുണര്‍തം ആദ്യ മൂന്ന് പാദക്കാര്‍ വളരെ ശ്രദ്ധിക്കേണ്ട സമയമാണ്. ദാമ്പത്യം, വ്യക്തി ബന്ധം, പ്രണയം ഇവയില്‍ അനിഷ്ടതകൾ വരാം. ജോലി സ്ഥലത്തും ബിസിനെസ്സിലും മറ്റ് ഉപജീവന കാര്യങ്ങളിലും വളരെ ജാഗ്രത വേണം. ആറാം ഭാവത്തില്‍ വ്യാഴം വരുന്ന ചിങ്ങക്കൂറുകാര്‍ക്കും ( മകം, പൂരം, ഉത്രം ആദ്യപാദം) വ്യാഴമാറ്റം ഗുണകരമല്ല. വൃശ്ചികക്കൂറുകാർക്കും തൊഴിൽ പരമായും സാമ്പത്തികമായും ഈ മാറ്റം അത്ര അനുകൂലമല്ല. ഇവര്‍ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം. സന്താനങ്ങളുടെ കാര്യത്തിൽ സവിശേഷ ജാഗ്രത പുലര്‍ത്തുക. വ്യാഴം പന്ത്രണ്ടിൽ മറയുന്ന അവിട്ടം അവസാനരണ്ടുപാദം ചതയം, പൂരുരുട്ടാതി ആദ്യമൂന്ന് പാദക്കാരായ കുംഭക്കൂറുകാര്‍ സാമ്പത്തിക കാര്യങ്ങളിൽ വളരെ ശ്രദ്ധിക്കണം. വായ്പകൾ വാങ്ങുന്നതും മറ്റുള്ളവർക്കായി ജാമ്യം നിൽക്കുന്നതും മറ്റും ജാഗ്രതയോടെ വേണം. ഊഹക്കച്ചവടവും ഭാഗ്യ പരീക്ഷണവും മറ്റും ഒഴിവാക്കി മിതവ്യയതോടെ ജീവിച്ചാൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. മകരക്കൂറുകാരായ ഉത്രാടം അവസാനമൂന്നുപാദം തിരുവോണം, അവിട്ടം ആദ്യപകുതിക്കാര്‍ക്ക് ജന്മവ്യാഴം വരുന്നതിനാൽ ആരോഗ്യ ക്ലേശങ്ങള്‍ വരാൻ സാധ്യത ഏറെയാണ്. പൊതു രംഗത്ത് ഉള്ളവർക്ക് സൽപ്പേരിനു കളങ്കം വരുത്തുന്ന അനുഭവങ്ങൾ വരാൻ ഇടയുണ്ട്. മറ്റെല്ലാ കൂറുകാര്‍ക്കും ഗുണദോഷസമ്മിശ്രമായാ അനുഭവങ്ങൾ പ്രതീക്ഷിക്കാം.

വിഷ്ണു സഹസ്രനാമം, നാരായണ കവചം മുതലായവ പതിവായി പാരായണം ചെയ്യുന്നതും വ്യാഴാഴ്ചകളിൽ വ്രതം അനുഷ്ഠിച്ച് മഹാവിഷ്ണു ക്ഷേത്ര ദർശനവും നരസിംഹ ക്ഷേത്ര ദർശനവും നടത്തുന്നത് നല്ലതാണ്. ഭാഗ്യസൂക്ത പുഷ്പാഞ്ജലിയും പാല്പായസ നിവേദ്യവും ഗുണം ചെയ്യും. വ്യാഴാഴ്ചകളിൽ വ്യാഴ അഷ്ടോത്തരം പതിവായി ജപിക്കുന്നതും ഗുണം ചെയ്യും.

രാശി മാറുന്ന ദിവസം നടത്തുന്നതായ വ്യാഴ ദോഷ പരിഹാര പൂജകളിൽ പങ്കെടുക്കുന്നതും അതി വിശേഷമാണ്.

CLICK TO BOOK ONLINE BEFORE 12:00 Night, TODAY 19.11.2020