Articles

രാമായണമാസ പാരായണം ഇരുപത്തിരണ്ടാം ദിവസം – 07.08.2018

ramayana7
നിജതനയ വചനമിതി കേട്ടു ദശാനനന്‍ നില്‍ക്കും പ്രഹസ്തനോടോര്‍ത്തു ചൊല്ലീടിനാന്‍: ഇവനിവിടെ വരുവതിനു കാരണമെന്തെന്നു- മെങ്ങു നിന്നത്ര വരുന്നതെന്നുള്ളതും ഉപവനവുമനിശമതു കാക്കുന്നവരെയു- മൂക്കോടെ മറ്റുള്ള നക്തഞ്ചരരെയും ത്വരിതമതി ബലമൊടു തകര്‍ത്തു പൊടിച്ചതും തൂമയോടാരുടെ ദൂതനെന്നുള്ളതും ഇവനൊടിനി വിരവിനൊടു ചോദിക്ക നീയെന്നു-
Read more

രാമായണമാസ പാരായണം ഇരുപത്തിയൊന്നാം ദിവസം (06.08.2018)

ramayana21-1
രാവണന്റെ പുറപ്പാട് ഇതിപലവുമക തളിരിലോര്‍ത്തു കപിവര നിത്തിരി നേരമിരിക്കും ദശാന്തരേ അസുരകുലവര നിലയനത്തിന്‍ പുറത്തുനി- ന്നാശു ചില ഘോഷശബ്ദങ്ങള്‍ കേള്‍ക്കായി കിമിദമിതി സപദി കിസലയച നിലീനനാ- യ്ക്കീടവദ്ദേഹം മറച്ചു മരുവിനാന്‍ വിബുധകുലരിപു ദശമുഖന്‍ വരവെത്രയും വിസ്മയത്തോടു കണ്ടു കപികുഞ്ജരന്‍ അസുരസുര നിശിചരവര‍ാംഗനാ വൃന്ദവു-
Read more

രാമായണമാസ പാരായണം ഇരുപതാം ദിവസം – 05.08.2018

hanuman to lanka
സുന്ദരകാണ്ഡം ഹരിഃ ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു സകലശുകകുല വിമലതിലകിത കളേബരേ! സാരസ്യപീയൂഷ സാരസര്‍വ്വസ്വമേ കഥയ മമ കഥയ മമ കഥകളതിസാദരം കാകുല്‍‌സ്ഥലീലകള്‍ കേട്ടാല്‍ മതിവരാ കിളിമകളൊടതിസരസമിതി രഘുകുലാധിപന്‍ കീര്‍ത്തി കേട്ടീടുവാന്‍ ചോദിച്ചനന്തരം കളമൊഴിയുമഴകിനൊടു തൊഴുതുചൊല്ലീടിനാള്‍ കാരുണ്യമൂര്‍ത്തിയെച്ചിന്തിച്ചു മാനസേ
Read more

രാമായണമാസ പാരായണം പത്തൊന്‍പതാം ദിവസം (04.08.2018)

0_KZIqOChm8QRxWXeh
സമ്പാതിവാക്യം അപ്പോള്‍ മഹേന്ദ്രാചലേന്ദ്രഗുഹാന്തരാല്‍ ഗൃദ്ധ്രം പുറത്തു പതുക്കെപ്പുറപ്പെട്ടു വൃദ്ധനായുള്ളോരു ഗൃദ്ധ്രപ്രവരനും പൃത്ഥ്വീധരപ്രവരോത്തുംഗരൂപനായ്‌ ദൃഷ്ട്വാ പരക്കെക്കിടക്കും കപികളെ തുഷ്ട്യാ പറഞ്ഞിതു ഗൃദ്ധ്രകുലാധിപന്‍ ‘പക്ഷമില്ലാതോരെനിയ്ക്കു ദൈവം ബഹു- ഭക്ഷണം തന്നതു ഭാഗ്യമല്ലോ ബലാല്‍ മുമ്പില്‍ മുമ്പില്‍
Read more

രാമായണ മാസ പാരായണം പതിനെട്ടാം ദിവസം (03.08.2018)

09b241c4e548f4eb9a7aa031792245e6--india-art-hindu-deities
സീതാന്വേഷണം ഭക്തിപരവശനായ സുഗ്രീവനും ഭക്തപ്രിയനോടുണര്‍ത്തിച്ചിതന്നേരം ‘വന്നു നില്‍ക്കുന്ന കപികുലത്തെക്കനി- ഞ്ഞൊന്നു തൃക്കണ്‍പാര്‍ത്തരുളേണമാദരാല്‍ തൃക്കാല്‍ക്കല്‍ വേലചെയ്തീടുവാന്‍ തക്കോരു മര്‍ക്കടവീരരിക്കാണായതൊക്കവേ നാനാകുലാചലസംഭവന്മാരിവര്‍ നാനാസരിദ്ദ്വീപശൈലനിവാസികള്‍ പര്‍വ്വതതുല്യശരീരികളേവരു-
Read more

രാമായണമാസ പാരായണം പതിനേഴാം ദിവസം (02.08.2018)

cover
സുഗ്രീവരാജ്യാഭിഷേകം സുഗ്രീവനോടരുള്‍ചെയ്താനനന്തര- “മഗ്രജപുത്രനാമംഗദന്‍തന്നെയും മുന്നിട്ടു സംസ്കാരമാദികര്‍മ്മങ്ങളെ- പ്പുണ്യാഹപര്യന്തമാഹന്ത ചെയ്ക നീ” രാമാജ്ഞയാ തെളിഞ്ഞാശു സുഗ്രീവനു- മാമോദപൂര്‍വമൊരുക്കിത്തുടങ്ങിനാന്‍. സൗമ്യയായുള്ളോരു താരയും പുത്രനും ബ്രാഹ്‌മണരുമമാത്യപ്രധാനന്മാരും പൗരജനങ്ങളുമായ്‌ നൃപേന്ദ്രോചിതം
Read more

രാമായണമാസ പാരായണം പതിനാറാം ദിവസം

baalisugreev-storysize_647_101515101026
ബാലിവധം വൃത്രാരിപുത്രനെ യുദ്ധത്തിനായ്ക്കൊണ്ടു മിത്രാത്മജന്‍ വിളിച്ചീടിനാന്‍ പിന്നെയും. ക്രൂദ്ധനായ്‌ നിന്നു കിഷ്കിന്ധാപുരദ്വാരി കൃത്വാ മഹാസിംഹനാദം രവിസുതന്‍ ബദ്ധരോഷം വിളിക്കുന്ന നാദം തദാ ശ്രുത്വാതിവിസ്മിതനായോരു ബാലിയും ബദ്ധ്വാ പരികരം യുദ്ധായ സത്വരം ബദ്ധവൈരം പുറപ്പെട്ടോരുനേരത്തു ഭര്‍ത്തുരഗ്രേ ചെന്നു
Read more

രാമായണമാസ പാരായണം പതിനഞ്ചാം ദിവസം – 31.07.2018

sugreeva sakhya
കിഷ്കിന്ധാകാണ്ഡം ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു ശാരികപ്പൈതലേ! ചാരുശീലേ! വരി- കാരോമലേ! കഥാശേഷവും ചൊല്ലു നീ. ചൊല്ലുവനെങ്കിലനംഗാരി ശങ്കരന്‍ വല്ലഭയോടരുള്‍ചെയ്ത പ്രകാരങ്ങള്‍. കല്യാണശീലന്‍ ദശരഥസൂനു കൗ- സല്യാതനയനവരജന്‍തന്നോടും പമ്പാസരസ്തടം ലോകമനോഹരം സംപ്രാപ്യ വിസ്‌മയംപൂണ്ടരുളീടിനാന്‍. ക്രോശമാത്രം വിശാലം വിശദാമൃതം
Read more

രാമായണ മാസപാരായണം പന്ത്രണ്ടാം ദിവസം

ramayana-story-behind-lord-rama
ജടായുസംഗമം ശ്രുത്വൈതല്‍സ്തോത്രസാരമഗസ്ത്യ‍സുഭാഷിതം തത്വാര്‍ത്ഥസമന്വിതം രാഘവന്‍ തിരുവടി ബാണചാപാദികളും തത്രൈവ നിക്ഷേപിച്ചു വീണുടന്‍ നമസ്‌കരിച്ചഗസ്ത്യ‍പാദ‍ാംബുജം യാത്രയുമയപ്പിച്ചു സുമിത്രാത്മജനോടും പ്രീത്യാ ജാനകിയോടുമെഴുന്നളളിടുന്നേരം, അദ്രിശൃംഗാഭം തത്ര പദ്ധതിമദ്ധ്യേ കണ്ടു പത്രിസത്തമനാകും വൃദ്ധന‍ാം ജടായുഷം എത്രയും
Read more

രാമായണമാസ പാരായണം പതിനൊന്നാം ദിവസം (27.07.2018)

cover
ആരണ്യകാണ്ഡം  ബാലികേ! ശുകകുലമൌലിമാലികേ! ഗുണ- ശാലിനി! ചാരുശീലേ! ചൊല്ലീടു മടിയാതെ നീലനീരദനിഭന്‍ നിര്‍മ്മലന്‍ നിരഞ്ജനന്‍ നീലനീരജദലലോചനന്‍ നാരായണന്‍ നീലലോഹിതസേവ്യന്‍ നിഷ്‌കളന്‍ നിത്യന്‍ പരന്‍ കാലദേശാനുരൂപന്‍ കാരുണ്യനിലയനന്‍ പാലനപരായണന്‍ പരമാത്മാവുതന്റെ ലീലകള്‍ കേട്ടാല്‍ മതിയാകയില്ലൊരിക്കലും. ശ്രീരാമചരിതങ്ങളതിലും
Read more