അശ്വതി, രോഹിണി, മകീര്യം, പുണർതം, പൂയം, ഉത്രം, അത്തം, ചിത്ര, ചോതി, അനിഴം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, ഉത്രട്ടാതി, രേവതി എന്നീ പതിനാറു നക്ഷത്രങ്ങൾ ചോറൂണിനു ശുഭമായി പറയപ്പെട്ടിരിക്കുന്നു. താരതമ്യേന മുഹൂര്‍ത്തങ്ങള്‍ക്ക് ശുഭകരമായി കാണ്‍കയാല്‍ ഒട്ടു മിക്ക ശുഭ കാര്യങ്ങള്‍ക്കും ഈ നാളുകള്‍ അനുയോജ്യമാണ്. ശുഭകാര്യങ്ങളുടെ മുഹൂര്‍ത്ത നിര്‍ണ്ണയത്തിന് ജ്യോതിഷ ഉപദേശം ലഭിക്കാത്ത അവസരങ്ങളില്‍ അത്തരം കര്‍മങ്ങള്‍ ഊണ്‍ നാളുകളില്‍ സമാരംഭിക്കുന്നത് ഗുണകരമാകും.
അന്നപ്രാശനം കൂടാതെ ഊണ്‍ നാളുകള്‍ ഓരോന്നും മറ്റു ചില ശുഭ കര്‍മങ്ങള്‍ക്കും വിശേഷാല്‍ ശുഭകരമായി മുഹൂര്‍ത്ത പദവി, മാധവീയം തുടങ്ങിയ ഗ്രന്ഥങ്ങളില്‍ പറയപ്പെട്ടിരിക്കുന്നു. അവ ഏതൊക്കെയെന്നു നോക്കാം.