നൂറും പാലും നാഗങ്ങള്‍ക്ക് പ്രിയങ്കരമായതെങ്ങനെ?

നൂറും പാലും നാഗങ്ങള്‍ക്ക് പ്രിയങ്കരമായതെങ്ങനെ?

Share this Post

പരീക്ഷിത്തു രാജാവ് തക്ഷകന്റെ ദംശനമേറ്റ് ഏഴുദിവസത്തിനുള്ളിൽ മരിക്കുമെന്നു മുനിശാപമുണ്ടായി. ദുഃഖിതനായ പരീക്ഷിത്ത് മന്ത്രിമാരുമായി ആലോചിച്ച് രക്ഷയ്ക്കു വേണ്ടുന്ന ഒരുക്കങ്ങൾ ചെയ്യുവാനുറച്ചു. അദ്ദേഹം ആദ്യമായി സുരക്ഷിതമായ ഒരു ഏഴുനിലമാളിക പണിയിച്ച് അതിൽ കയറി ഇരിപ്പായി. രക്ഷയ്ക്കുവേണ്ടി മന്ത്രൌഷധ ങ്ങളിൽ പ്രാവീണ്യമുള്ള വിദഗ്ധരെ വിളിച്ചു വരുത്തി നിയമിച്ചു. കൊട്ടാരത്തെ നാലുപാടും നിന്നു കാക്കുന്നതിനുവേണ്ടി ഭീമാകാരന്മാരായ മദയാനകളെയും മറ്റു കാവല്‍ക്കാരെയും ഏർപ്പെടുത്തി

മുനിശാപം സഫലമാക്കുവാന്‍ തക്ഷകൻ ഹസ്തിനപുരത്തിലെത്തി. കൊട്ടാരത്തിന്റെ നാലു പുറവും പരിശോധിക്കുവാൻ തുടങ്ങി. ഒരു മാർഗവും കാണാതെ വന്നപ്പോൾ തക്ഷകൻ തന്റെ ബന്ധുക്കളായ നാഗങ്ങളെയെല്ലാം ബ്രാഹ്മണവേഷധാരികളാക്കി പലവിധ കാഴ്ചദ്രവ്യങ്ങളോടുകൂടി രാജഭവനത്തിലേക്കു പറഞ്ഞയച്ചു. അവർ കൊണ്ടുപോയ പഴങ്ങളിൽ ഒന്നിൽ ഏറ്റവും ചെറുതായ ഒരു പുഴുവിന്റെ ആകൃതി കൈ ക്കൊണ്ട് തക്ഷകൻ ഒളിച്ചിരുന്നു. കപടവേഷധാരികളായ ബ്രാഹ്മണരെ ആദ്യം ദ്വാരപാലകർ തടഞ്ഞു. തങ്ങൾ തപോവനത്തിൽ നിന്നു വന്നവരാണെന്നും രാജാവിനെ കാണേണ്ടത് ആവശ്യമാണെന്നും അവർ അറിയിച്ചു. താപസകുമാരന്മാരെ അടുത്ത ദിവസം പ്രഭാതത്തിൽ കണ്ടുകൊള്ളാമെന്നു പറഞ്ഞ് അവർ കൊണ്ടുവന്ന ഫലമൂലാദികളെ രാജാവ് സ്വീകരിച്ചു. പുഴു തക്ഷകനായി രൂപാന്തരപ്പെട്ടു. രാജാവിനെ ദംശിച്ചു കൊന്നു.

തൻറെ പിതാവായ പരീക്ഷിത്ത് രാജാവിനെ നാഗ രാജാവായ തക്ഷകൻ കൊന്ന വിവരം അറിഞ്ഞ ജനമേജയ രാജാവ് പ്രതികാരത്തിനായി സർപ്പസത്രം എന്ന യാഗം നടത്തി. പുരോഹിതന്മാർ ഓരോരോ നാഗങ്ങളുടെ പേർ പറഞ്ഞു വരുത്തി യാഗാഗ്നിയിൽ ഹോമിക്കുക എന്നതായിരുന്നു പ്രധാന കര്‍മ്മം. തക്ഷകനെ ഉദേശിച്ചായിരുന്നുയജ്ഞം എങ്കിലും, ഒരു കുറ്റവും ചെയ്യാത്ത ഒട്ടനവധി നാഗങ്ങൾ അഗ്നിയിൽ എരിഞ്ഞു തീർന്നു.


Share this Post
Specials