വാരഫലം : 2021 ജൂലൈ  12  മുതൽ 18 വരെ

വാരഫലം : 2021 ജൂലൈ 12 മുതൽ 18 വരെ

Share this Post

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും:

തൊഴില്‍പരമായും, സാമ്പത്തികപരമായും മെച്ചപ്പെട്ട കാലമായി കരുതാം. പൊതുവേ ഗുണദോഷ സമ്മിശ്രമായ വാരമാണ്. പ്രാരംഭ തടസ്സങ്ങൾ വന്നാലും കാര്യങ്ങൾ വല്ല വിധേനയും നടന്നു പോകും.. തർക്കങ്ങളിൽ ജയം ഉണ്ടാകുവാൻ സാധ്യത. കുടുംബസുഖവും ധനാഗമവും ഉണ്ടാകും. ശത്രുക്കള്‍ നിമിത്തം കാര്യതടസ്സങ്ങള്‍ വന്നുചേരാം. അപ്രതീക്ഷിതമായ നാശനഷ്ടങ്ങളുണ്ടായെന്നുവരാം. തൊഴില്‍പരമായി ദൂരയാത്രകള്‍ വേണ്ടിവരും. സുഹൃത്തുക്കളുമായും ബന്ധു ജനങ്ങളുമായും അഭിപ്രായഭിന്നതകളുണ്ടാകും. പകര്‍ച്ചവ്യാധികള്‍ പിടിപെടാതെ ശ്രദ്ധിക്കണം. ആരോഗ്യപരമായി കൂടുതല്‍ ശ്രദ്ധിക്കേണ്ട കാലമാണ്.

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):

വരുമാനത്തിൽ വർദ്ധനവ് പ്രതീക്ഷിക്കാവുന്ന വാരമാണ്. , തൊഴില്‍പരമായി സ്ഥാനചലനമോ സ്ഥാന മാറ്റമോ ഉണ്ടാകുവാൻ ഇടയുണ്ട്. അപ്രതീക്ഷിതമായി അനാവശ്യ ചെലവുകള്‍ വന്നുചേരും. മനഃസമാധാനം പൊതുവെ കുറവായിരിക്കും. എങ്കിലും മേലധികാരികളുടെ പ്രീതിയുണ്ടാകും. സ്വജനങ്ങളുമായി വിവാദങ്ങളിലേര്‍പ്പെടും. സന്താനങ്ങള്‍ക്ക് രോഗപീഡകള്‍ പിടിപെടാതെ ശ്രദ്ധിക്കുക. കോടതിവ്യവഹാരങ്ങള്‍ അനുകൂലമായിത്തീരും. പൊതുപ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയപരമായി അത്ര നന്നല്ല. പൊതു സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നവര്‍ അപവാദങ്ങളില്‍ ചെന്നുപെടാം.

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

വിദേശയാത്രകള്‍ പ്രതീക്ഷിക്കുന്നവര്‍ക്ക് കാലതാമസം വന്നാലും ആഗ്രഹം സഫലീകരിക്കും. ഗൃഹ നിർമാണത്തിൽ അനുകൂലാവസ്ഥ ഉണ്ടാകും. ഗൃഹനിര്‍മ്മാണാദികള്‍ക്ക് ശ്രമിക്കുന്നവർക്കും തടസ്സങ്ങൾ മാറും. അന്യരുടെ ഏഷണി മൂലം പരസ്പരവിരോധങ്ങള്‍ക്കിട വരും. ബന്ധു ജനങ്ങൾക്ക് ആകസ്മികമായ രോഗപീഡകള്‍ വന്നുചേരാം. ബന്ധുസമാഗമം, സാമ്പത്തികനേട്ടം ഇവയുണ്ടാകും.പല പഴയ പ്രശ്നങ്ങളും ആഴ്ചയുടെ മധ്യത്തിൽ പരിഹരിക്കപ്പെടും. ഭാഗ്യം അനുകൂലമാകും.

കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും):

ബിസിനസ്, തൊഴിൽ, കൃഷി തുടങ്ങി എല്ലാ മേഖലകളിലും ഏർപ്പെട്ടിട്ടുള്ളവർക്ക് പുരോഗതി ഉണ്ടാകും. അപ്രതീക്ഷിത ധനലാഭം ഉണ്ടായെന്നു വരാം. അവിവാഹിതർക്ക് വിവാഹാദി കാര്യങ്ങൾക്കുള്ള തടസ്സങ്ങൾ മാറും. പുതിയ വസ്തുവകകൾ വാങ്ങാൻ ഉള്ള ആലോചനകൾ ഉണ്ടാകും. വേണ്ടത്ര ബോധ്യമില്ലാത്ത അനാവശ്യ സുഹൃദ്ബന്ധങ്ങൾ ഒഴിവാക്കുക. അല്ലാത്തപക്ഷം മാനഹാനി ഉണ്ടാകാൻ സാധ്യതയുണ്ട്. തര്‍ക്ക വിഷയങ്ങളിലും കേസുകളിലും വിജയിക്കും. അധ്യാപക മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വർക്ക് വാരം വളരെ അനുകൂലമാണ്.

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):

ആയാസം കൂടാതെ ആഗ്രഹങ്ങള്‍ സാധിക്കുവാന്‍ കഴിയുന്നതില്‍ ആശ്വാസം തോന്നും. പൊതു സംഘടനകളുടെ സാരഥ്യം വഹിക്കുവാന്‍ അവസരം ലഭിക്കും. വേണ്ടത്ര മുന്നൊരുക്കങ്ങള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്നത് പലപ്പോഴും അബദ്ധങ്ങള്‍ക്ക് കാരണമായേക്കാം. അമിത ആത്മവിശ്വാസവും വൈഷമ്യത്തിനു കാരണമാകും. പൊതു – രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അംഗീകാര പരമായി അത്ര നന്നല്ല. പൊതു സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നവര്‍ അപവാദങ്ങളില്‍ ചെന്നുപെടാം.

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):

പലവിധ കാര്യങ്ങള്‍ സമയ ബന്ധിതമായി ചെയ്തു പൂര്‍ത്തിയാക്കുവാന്‍ കഴിയുന്നതില്‍ അഭിനന്ദനം ലഭിക്കും. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയും. കുടുംബത്തില്‍ ഒത്തൊരുമയും സമാധാന അന്തരീക്ഷവും നിലനില്‍ക്കും. തൊഴിലില്‍ വരുന്ന മാറ്റങ്ങള്‍ കൂടുതലും അനുകൂലമാകുവാനാണ് സാധ്യത. തൊഴില്‍ അന്വേഷകര്‍ക്ക് നിയമന ഉത്തരവ് ലഭിക്കും. ചെയ്യാത്ത കുറ്റത്തിന് ശകാരം കേള്‍ക്കേണ്ട സാഹചര്യം ഉണ്ടായെന്നു വരാം.

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

മേലധികാരികളുടെ അപ്രീതിക്ക് ഇടവരാം. നഷ്ടപ്പെട്ടു എന്നു കരുതുന്നതായ ധനം തിരികെ ലഭിക്കാം. സന്താനങ്ങളുടെ തൊഴിലിനും, വിദ്യാഭ്യാസത്തിനുമായി ധാരാളം ധനം ആവശ്യമായി വരും. സാമ്പത്തികത്തിനുവേണ്ടി ഭൂമി ധനങ്ങള്‍ കടപ്പെടുത്തേണ്ട സാഹചര്യമുണ്ടാകും. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഉദ്ദേശിച്ചതായ ഫലപ്രാപ്തി ഉണ്ടാകുകയില്ല. സ്വര്‍ണ്ണവ്യാപാരം, വസ്ത്രവ്യാപാരം എന്നീ മേഖലകളില്‍ നേരിയ പുരോഗതി ഉണ്ടാകും. ദാമ്പത്യജീവിതത്തില്‍ അസ്വാരസ്യങ്ങൾ ഉണ്ടാകാം. വാഹനപരമായ കഷ്ടനഷ്ടങ്ങള്‍ക്കിടവരും.

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):

ബന്ധു ജനങ്ങളില്‍നിന്ന് സഹായം ലഭിക്കുകയും തന്മൂലം കാര്യലാഭം ഉണ്ടാകുകയും ചെയ്യും. , പുതിയ കര്‍മ്മങ്ങള്‍ക്ക് പരിശ്രമിക്കുകയും ചെയ്യും. കുടുംബത്തില്‍ പൊതുവെ സ്വസ്ഥത കുറയുകയും, പരസ്പര കലഹങ്ങള്‍ക്കിടവരികയും ചെയ്യും. ദീർഘകാലം ഔഷധ സേവ ആവശ്യമുള്ള രോഗങ്ങൾ പിടിപെടാൻ സാധ്യത. സാമ്പത്തിക ക്രയവിക്രയാദികള്‍ കൊണ്ട് പൂര്‍ണ്ണവിജയം സാധിച്ചെന്നു വരികയില്ല. സഹോദരാദി ബന്ധുജനങ്ങളില്‍നിന്ന് സഹായം ലഭിക്കും. മറ്റുള്ളവരുടെ ഉപദേശങ്ങള്‍ മാത്രം വിശ്വസിച്ചു ചെയ്യുന്ന കാര്യങ്ങള്‍ നിരാശാജകമായിരിക്കും. സൽപ്രവൃത്തികൾക്കായി ധനം ചിലവഴിക്കും.

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):

ആത്മവിശ്വാസം കുറയാന്‍ സാധ്യതയുണ്ട്. തൊഴിലില്‍ അല്പം അലസത ബാധിക്കുവാന്‍ സാഹചര്യം ഉണ്ടാകും. നല്ല അവസര ങ്ങള്‍ വന്നാലും മുതലാക്കുവാന്‍ കഴിയാതെ വരാം. വിദേശ യാത്ര യ്ക്ക് തടസ്സങ്ങള്‍ വരാം. കുടുംബ സുഖം കുറയും. പൊതു രംഗത്തുനിന്നും മാറി നില്‍ക്കാനുള്ള പ്രവണത ഉണ്ടാകും. വിദ്യാർത്ഥികൾക്ക് വിദ്യാപരമായി മാന്ദ്യം നേരിടും. ദാമ്പത്യജീവിതത്തില്‍ അപവാദങ്ങള്‍ക്കിടവരാം. നാഡീ രോഗങ്ങള്‍, ഉദരരോഗങ്ങള്‍ ഇവകൊണ്ട് ക്ലേശങ്ങള്‍ അനുഭവിക്കുവാൻ സാധ്യത. വെള്ളി മുതൽ ഭാഗ്യവും അവസര ഗുണവും വർധിക്കും.

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):

അദ്ധ്വാന ഭാരം വര്‍ദ്ധിക്കുമെങ്കിലും ബിസിനസ്സില്‍ നിന്നും വരുമാനം വര്‍ധിക്കും. വിവാഹിതര്‍ക്ക് ജീവിത പങ്കാളിക്ക് ആരോഗ്യപരമായ ക്ലേശങ്ങള്‍ വരാം. തൊഴിലില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാകും. കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും. കാര്യങ്ങള്‍ക്ക് പ്രാരംഭ തടസ്സം വരുമെങ്കിലും കാര്യസാധ്യം ഉണ്ടാകും. ആഴ്ചയുടെ ആദ്യ പകുതി അത്ര അനുകൂലമായിരിക്കുകയില്ല.ദൈവികകാര്യങ്ങള്‍ക്കായി സമയവും, സമ്പത്തും ചെലവഴിക്കും.

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):

മനസ്സിന് സന്തോഷം ഉണ്ടാക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടവരും. ഉയര്‍ന്ന തസ്തികയിലേക്ക് തൊഴില്‍ മാറ്റം ലഭിക്കും. വരുമാന ത്തിലും കവിഞ്ഞ് ചെലവ് ചെയ്യുവാനുള്ള മനോഭാവം ഉണ്ടാകും. തൊഴിലില്‍ ആനുകൂല്യം വര്‍ധിക്കും. ശ്വാസസംബന്ധിയായ അസുഖങ്ങള്‍ക്ക് സാധ്യതയുണ്ട്. ഗൃഹനിര്‍മ്മാണത്തിനുവേണ്ടി ഭൂമി വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹസാദ്ധ്യം ലഭിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തിൽ നിന്നുള്ള എതിര്‍പ്പുകള്‍ നേരിടേണ്ടതായി വരും. സ്വയം സംരംഭകർക്ക് അനുകൂലസാഹചര്യങ്ങളുണ്ടാകും.

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):

ധനപുഷ്ടി പ്രതീക്ഷിക്കാവുന്ന വാരമാണ്. പഴയ കട ബാധ്യതകള്‍ അല്പം കുറയ്ക്കാന്‍ കഴിയും. സഹ പ്രവര്‍ത്ത കരുടെ നിസ്സഹകരണം മൂലം അധ്വാനഭാരം വര്‍ധിക്കും. ഉദര സംബന്ധിയായ അസുഖങ്ങളോ ഭക്ഷ്യ വിഷബധയോ വരാതെ കരുതണം. തൊഴില്‍മേഖലയില്‍ പുതിയ സംരംഭങ്ങള്‍ കണ്ടെത്തും. പണമിടപാടുകള്‍ കൂടുതല്‍ സാമ്പത്തിക നേട്ടങ്ങള്‍ക്കിടയാകും. സ്ത്രീസന്താനം നിമിത്തം മനഃക്ലേശങ്ങള്‍ക്കിടവരും. ബന്ധുജനങ്ങളുമായി സാമ്പത്തിക ഇടപാടുകള്‍ കരുതലോടെ നടത്തണം. ആശുപത്രി വാസം മൂലം ക്ലേശം അനുഭവിക്കേണ്ടതായി വരും


Share this Post
Predictions