നൂറും പാലും നാഗങ്ങള്‍ക്ക് പ്രിയങ്കരമായതെങ്ങനെ?

നൂറും പാലും നാഗങ്ങള്‍ക്ക് പ്രിയങ്കരമായതെങ്ങനെ?

Share this Post

പരീക്ഷിത്തു രാജാവ് തക്ഷകന്റെ ദംശനമേറ്റ് ഏഴുദിവസത്തിനുള്ളിൽ മരിക്കുമെന്നു മുനിശാപമുണ്ടായി. ദുഃഖിതനായ പരീക്ഷിത്ത് മന്ത്രിമാരുമായി ആലോചിച്ച് രക്ഷയ്ക്കു വേണ്ടുന്ന ഒരുക്കങ്ങൾ ചെയ്യുവാനുറച്ചു. അദ്ദേഹം ആദ്യമായി സുരക്ഷിതമായ ഒരു ഏഴുനിലമാളിക പണിയിച്ച് അതിൽ കയറി ഇരിപ്പായി. രക്ഷയ്ക്കുവേണ്ടി മന്ത്രൌഷധ ങ്ങളിൽ പ്രാവീണ്യമുള്ള വിദഗ്ധരെ വിളിച്ചു വരുത്തി നിയമിച്ചു. കൊട്ടാരത്തെ നാലുപാടും നിന്നു കാക്കുന്നതിനുവേണ്ടി ഭീമാകാരന്മാരായ മദയാനകളെയും മറ്റു കാവല്‍ക്കാരെയും ഏർപ്പെടുത്തി

മുനിശാപം സഫലമാക്കുവാന്‍ തക്ഷകൻ ഹസ്തിനപുരത്തിലെത്തി. കൊട്ടാരത്തിന്റെ നാലു പുറവും പരിശോധിക്കുവാൻ തുടങ്ങി. ഒരു മാർഗവും കാണാതെ വന്നപ്പോൾ തക്ഷകൻ തന്റെ ബന്ധുക്കളായ നാഗങ്ങളെയെല്ലാം ബ്രാഹ്മണവേഷധാരികളാക്കി പലവിധ കാഴ്ചദ്രവ്യങ്ങളോടുകൂടി രാജഭവനത്തിലേക്കു പറഞ്ഞയച്ചു. അവർ കൊണ്ടുപോയ പഴങ്ങളിൽ ഒന്നിൽ ഏറ്റവും ചെറുതായ ഒരു പുഴുവിന്റെ ആകൃതി കൈ ക്കൊണ്ട് തക്ഷകൻ ഒളിച്ചിരുന്നു. കപടവേഷധാരികളായ ബ്രാഹ്മണരെ ആദ്യം ദ്വാരപാലകർ തടഞ്ഞു. തങ്ങൾ തപോവനത്തിൽ നിന്നു വന്നവരാണെന്നും രാജാവിനെ കാണേണ്ടത് ആവശ്യമാണെന്നും അവർ അറിയിച്ചു. താപസകുമാരന്മാരെ അടുത്ത ദിവസം പ്രഭാതത്തിൽ കണ്ടുകൊള്ളാമെന്നു പറഞ്ഞ് അവർ കൊണ്ടുവന്ന ഫലമൂലാദികളെ രാജാവ് സ്വീകരിച്ചു. പുഴു തക്ഷകനായി രൂപാന്തരപ്പെട്ടു. രാജാവിനെ ദംശിച്ചു കൊന്നു.

തൻറെ പിതാവായ പരീക്ഷിത്ത് രാജാവിനെ നാഗ രാജാവായ തക്ഷകൻ കൊന്ന വിവരം അറിഞ്ഞ ജനമേജയ രാജാവ് പ്രതികാരത്തിനായി സർപ്പസത്രം എന്ന യാഗം നടത്തി. പുരോഹിതന്മാർ ഓരോരോ നാഗങ്ങളുടെ പേർ പറഞ്ഞു വരുത്തി യാഗാഗ്നിയിൽ ഹോമിക്കുക എന്നതായിരുന്നു പ്രധാന കര്‍മ്മം. തക്ഷകനെ ഉദേശിച്ചായിരുന്നുയജ്ഞം എങ്കിലും, ഒരു കുറ്റവും ചെയ്യാത്ത ഒട്ടനവധി നാഗങ്ങൾ അഗ്നിയിൽ എരിഞ്ഞു തീർന്നു.

തക്ഷകൻ തൻറെ ആത്മ മിത്രമായ ദേവേന്ദ്രൻറെ സംരക്ഷണയിലാണന്നു മനസ്സിലാകിയ രാജാവ് യജ്ഞത്തിൻറെ തീവ്രത വർധിപ്പിച്ചു. ഒരു പാട് പാവം നാഗങ്ങൾ പൊള്ളലും, മുറിവും കൊണ്ട് പരിക്ഷീണരായി. വളരെ അധികം നാഗങ്ങള്‍ കൊല്ലപ്പെട്ടു. ദേവന്മാര്‍ ഇടപെട്ട് യാഗം അവസാനിപ്പിച്ചു.

അങ്ങിനെ യജ്ഞം ഫലപ്രാപ്തിയിൽ എത്താതെ അവസാനിച്ചു എങ്കിലും, ഒട്ടനവധി നാഗങ്ങൾ തീപ്പൊള്ളലും നീറ്റലും മുറിവും വേദനയും ദാഹവും ഉഷ്ണവും മറ്റും മൂലം കഷ്ടപ്പെട്ടു. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നപോലെയുള്ള ഇവരുടെ കഷ്ടപ്പാട് കണ്ടു മനസ്സലിഞ്ഞ ആദിശേഷന്‍ , തൻറെ നാഥനായ മഹാവിഷ്ണുവിനോട് സങ്കടം ഉണർത്തിക്കുകയും , ദോഷനിവൃത്തി വരുത്തണമെന്ന് അപേക്ഷിക്കുകയും ചെയ്തു.

ആദിശേഷൻറെ പ്രാർഥനയാല്‍ വിഷ്ണുദേവൻ നാഗങ്ങളെ എല്ലാം ഒരു സ്ഥലത്ത് വരുത്തി, അവരുടെയെല്ലാം ദേഹത്ത് മഞ്ഞള്‍ പൊടി കരിക്കിൻ വെള്ളത്തിൽ കലക്കി, അടയ്ക്ക പൂങ്കിലയില്‍ മുക്കി തളിച്ചു. അതുകൊണ്ട് അവരുടെ അസ്വസ്ഥതകള്‍ മാറുകയും, ആരോഗ്യം തിരികെ ലഭിക്കുകയും ചെയ്തു. ഇപ്രകാരം ഭഗവാന്‍ നാഗങ്ങളുടെ വ്യാധി തീര്‍ത്ത് സൌഖ്യം ആക്കിയതും ഒരു ആയില്യം നാളിൽ ആയിരുന്നു.

അങ്ങിനെ ആയില്യം നാൾ നാഗങ്ങളുടെ ഇഷ്ടനാൾ ആകുകയും ചെയ്തു. അതിനാല്‍ അന്ന് മുതല്‍ ആയില്യം നാളില്‍ നൂറും പാലും സമര്‍പ്പിക്കുന്ന ഭക്തന്മാരില്‍ നാഗ ദേവതകള്‍ പ്രസാദിക്കും. നമ്മെ അനുഗ്രഹിക്കും വിശ്വസിക്കുന്നു. അതിനാൽ സമ്പത്തിനും, ആരോഗ്യത്തിനും, സന്തതിപരമ്പരകൾ ക്കും വേണ്ടി ആയില്യം നാളിൽ നാഗങ്ങൾക്ക് “നൂറും പാലും” കഴിക്കുന്നു.

ലഗ്നത്തിലെ രാഹു ആയുര്‍ ദോഷവും രണ്ടിലെ രാഹു ധന ക്ലേശവും നാലില്‍ നില്‍ക്കുന്ന രാഹു സ്വഭാവ ദൂഷ്യവും വിദ്യാഭ്യാസ പ്രതിബന്ധവും ഉണ്ടാക്കാന്‍ സാധ്യത ഏറെയാണ്‌. എഴില്‍ നില്‍ക്കുന്ന രാഹു വിവാഹ ക്ലേശങ്ങള്‍ക്ക് കാരണം ആയേക്കാം. രാഹുര്‍ ദശ അനുഭവിക്കുന്നവരും മേല്‍ പ്രകാരം രാഹു-സര്‍പ്പ ദോഷം ഉള്ള വരും ഇത്യാദി ദോഷങ്ങള്‍ ഒന്നും ഇല്ലാത്തവര്‍ക്കും ആയില്യം തോറും നാഗ ദേവതകള്‍ക്ക് നൂറും പാലും സമര്‍പ്പിക്കുന്നത് സര്‍വ ദോഷ ശമനത്തിനും തടസ നിവാരണത്തിനും ഉപയുക്തമാണ്.

CLICK TO BOOK YOUR POOJA

Share this Post
Specials