നാളെ ജയ ഏകാദശി.. ഈ സ്തോത്രം ജപിച്ചാൽ രോഗ ശമനവും അഭിവൃദ്ധിയും..!

നാളെ ജയ ഏകാദശി.. ഈ സ്തോത്രം ജപിച്ചാൽ രോഗ ശമനവും അഭിവൃദ്ധിയും..!

Share this Post

മാഘ മാസത്തിലെ ശുക്ലപക്ഷ ഏകാദശിയെയാണ് ജയ ഏകാദശി (01.02.2023) എന്നറിയപ്പെടുന്നത്. ഈ ദിവസം വിഷ്ണുവിനെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ എല്ലാ കഷ്ടപ്പാടുകളും ഇല്ലാതാകുമെന്നാണ് വിശ്വാസം. ഏകാദശികളിൽ വച്ച് ഈ ഏകാദശി വളരെ പുണ്യവും വിശേഷതയും ഉള്ളതാണ്. അതുകൊണ്ടുതന്നെ ഈ ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരാൾക്ക് എല്ലാ ദുരിത ദു:ഖങ്ങളിൽ നിന്നും അതുപോലെ പ്രേത-പിശാച് ബാധകളിൽ നിന്നും മുക്തി നേടുവാൻ കഴിയും എന്ന് കരുതപ്പെടുന്നു.

ഈ പുണ്യ ദിനത്തിൽ മഹാവിഷ്ണുവിനെ വിഷ്ണു പഞ്ചായുധ സ്തോത്രം കൊണ്ട് ഭജിക്കുന്നവർക്ക് രോഗ ദുരിതാദികളിൽ നിന്നു മുക്തിയും ആയുരാരോഗ്യ സൌഖ്യവും ആഗ്രഹ സാധ്യവും ലഭിക്കുന്നതാണ്.

ശ്രീവിഷ്ണു പഞ്ചായുധസ്തോത്രം

സ്ഫുരത്സഹസ്രാരശിഖാതിതീവ്രം സുദർശനം ഭാസ്കരകോടിതുല്യം .
സുരദ്വിഷാം പ്രാണവിനാശി വിഷ്ണോശ്ചക്രം സദാഽഹം ശരണം പ്രപദ്യേ .. 1..

വിഷ്ണോർമുഖോത്ഥാനിലപൂരിതസ്യ യസ്യ ധ്വനിർദാനവദർപഹന്താ .
തം പാഞ്ചജന്യം ശശികോടിശുഭ്രം ശംഖം സദാഽഹം ശരണം പ്രപദ്യേ .. 2..

ഹിരണ്മയീം മേരുസമാനസാരാം കൗമോദകീം ദൈത്യകുലൈകഹന്ത്രീം .
വൈകുണ്ഠവാമാഗ്രകരാഭിമൃഷ്ടാം ഗദാം സദാഽഹം ശരണം പ്രപദ്യേ .. 3..

രക്ഷോഽസുരാണാം കഠിനോഗ്രകണ്ഠച്ഛേദക്ഷരച്ഛോണിതദിഗ്ധധാരാം .
തം നന്ദകം നാമ ഹരേഃ പ്രദീപ്തം ഖഡ്ഗം സദാഽഹം ശരണം പ്രപദ്യേ .. 4..

യജ്ജ്യാനിനാദശ്രവണാത്സുരാണാം ചേതാംസി നിർമുക്തഭയാനി സദ്യഃ .
ഭവന്തി ദൈത്യാശനിബാണവല്ലിഃ ശാർങ്ഗം സദാഽഹം ശരണം പ്രപദ്യേ .. 5..

ഇമം ഹരേഃ പഞ്ചമഹായുധാനാം സ്തവം പഠേദ്യോഽനുദിനം പ്രഭാതേ .
സമസ്തദുഃഖാനി ഭയാനി സദ്യഃ പാപാനി നശ്യന്തി സുഖാനി സന്തി .. 6..

വനേരണേ ശത്രുജലാഗ്നിമധ്യേ യദൃച്ഛയാപത്സു മഹാഭയേഷു .
ഇദം പഠൻ സ്തോത്രമനാകുലാത്മാ സുഖീ ഭവേത്തത്കൃതസർവരക്ഷഃ .. 7..

യച്ചക്രശംഖം ഗദഖഡ്ഗശാർങ്ഗിണം
പീതാംബരം കൗസ്തുഭവത്സലാഞ്ഛിതം .
ശ്രിയാ സമേതോജ്ജ്വലശോഭിതാംഗം
വിഷ്ണും സദാഽഹം ശരണം പ്രപദ്യേ .. 8..

ജലേ രക്ഷതു വാരാഹഃ സ്ഥലേരക്ഷതു വാമനഃ .
അടവ്യാം നാരസിംഹശ്ച സർവതഃ പാതു കേശവഃ ..

ഇതി ശ്രീവിഷ്ണു പഞ്ചായുധസ്തോത്രം .


Share this Post
Rituals Specials