നാളെ മിഥുനം 1. അറിയാം എല്ലാ നാളുകാരുടെയും പൊതുവായ മാസഫലം.

നാളെ മിഥുനം 1. അറിയാം എല്ലാ നാളുകാരുടെയും പൊതുവായ മാസഫലം.

Share this Post

1197 മിഥുനമാസത്തിലെ എല്ലാ നാലുകാരുടെയും പൊതുവായ ഫല പ്രവചനം നടത്തുന്നു. ചാരവശാലുള്ള ഫലങ്ങൾ അന്തിമമാണെന്നു ധരിക്കരുത്. അവരവരുടെ ജാതക- ദശാകാല ഫലങ്ങളും പരിഗണിക്കണം.

മേടക്കൂറ് (അശ്വതി, ഭരണി , കാർത്തിക 1/4)

തൊഴിൽ അന്വേഷകർക്ക് നല്ല സമയം. കർമ്മ ക്ലേശതകൾ അകലും. അധികാരികൾ അനുകൂലരാകും. കുടുംബത്തിൽ വിഷമതകൾ വന്നേക്കാം. പങ്കാളിയുടെ കാര്യങ്ങൾ പരിഗണിക്കാൻ പറ്റാത്തതിൽ വിഷമതകൾ തോന്നും. ബിസിനസ്സ് കാര്യങ്ങൾ വിജയിക്കും. പ്രതിസന്ധികൾ വന്നാലും അതിജീവിക്കും. അനാവശ്യ കാര്യങ്ങളിൽ ഇടപെടാത്തതാണ് ഈ മാസത്തിൽ നല്ലത്. ദൂരദിക്കിൽ നിന്നും നല്ല സന്ദേശങ്ങൾ ലഭിക്കും. പ്രണയ കാര്യങ്ങളിലെ അസ്വാഭാവികതകൾ അകലും. ഉദരത്തിനും കാലുകൾക്കും അസുഖം വരാതെ നോക്കണം. ശിവന് കൂവള മാലയും ധാരയും നടത്തുക. കാര്യങ്ങൾ അനുകൂലമാകും.

ഇടവക്കൂറ് (കാർത്തിക 3/4 , രോഹിണി , മകയിരം 1/2)

ധനകാര്യ വിഷയങ്ങളിൽ ചതിയും അബദ്ധവും പറ്റാതെ നോക്കണം. മനസ്സറിയാത്ത കാര്യത്തില്‍ അപവാദം കേള്‍ക്കേണ്ടി വരും. ഉന്നത വിദാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കാന്‍ അനുകൂലസമയം . ഗൃഹനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പണി കൃത്യ സമയത്തു തന്നെ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. കലാ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. പിതാവില്‍ നിന്നും മാതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. വിശേഷ വസ്തുക്കള്‍ സമ്മാനമായി ലഭിക്കും . ഭൂമിസംബന്ധമായി നിയമ പ്രശ്നങ്ങള്‍ക്കും ശത്രുതക്കും സാദ്ധ്യത . കോപ സംസാരം നിയന്ത്രിക്കുക . ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം .ദോഷപരിഹാരമായി ശാസ്താ പ്രീതി വരുത്തുക. ഹനുമല്‍ ക്ഷേത്ര ദര്‍ശനം നടത്തുക.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4)

അപകീര്‍ത്തിക്ക് സാദ്ധ്യത യുള്ളതിനാല്‍ ശ്രദ്ധിക്കുക. ബന്ധു സംഗമം ഉണ്ടാകും. സര്‍ക്കാരില്‍ നിന്നും കിട്ടേണ്ടതായ ആനുകൂല്യം ലഭിക്കും . കലാ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും . സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജോലിക്കയറ്റം ലഭിക്കും . പിതാവില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും . ഊഹ കച്ചവടത്തിന് പറ്റിയ സമയമല്ല. . മനസിന് വിഷമം ഉണ്ടാക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കും . ജീവിത പങ്കാളിയുമായി ചില്ലറ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം . ദോഷപരിഹാരമായി ഭഗവതിക്ക് വിളക്കും മാലയും വഴിപാടു, കഠിന പായസം എന്നിവ നടത്തുക.

കർക്കിടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം )

ബിസിനെസ്സ് രംഗത്ത്‌ ജോലി ചെയ്യുന്നവര്‍ക്ക് മാനസിക സംഘര്‍ഷം വര്‍ദ്ധിക്കും. എങ്കിലും പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കുവാൻ കഴിയും . ഫലപ്രദമായ ചികിത്സയാല്‍ രോഗവിമുക്തി ഉണ്ടാകും. ആദ്ധ്യാത്മിക രംഗത്ത്‌ താല്പര്യം വര്‍ധിക്കും. പൊതു പ്രവര്‍ത്തകര്‍ക്ക് അപ്രതീക്ഷിതമായി പുതിയ സ്ഥാനലബ്ധി ഉണ്ടാകും . ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും . പലവിധത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാകും . അവിവാഹിതരുടെ വിവാഹകാര്യത്തിന് അനുകൂല തീരുമാനം എടുക്കും . സംസാരം മുഖേന ശത്രുക്കള്‍ വര്‍ദ്ധിക്കും . കുടുംബാംഗങ്ങളുമായി ഉല്ലാസ യാത്രകളില്‍ പങ്കെടുക്കും . ഗൃഹാന്തരീക്ഷം സന്തോഷപ്രദമായിരിക്കും. സന്താനങ്ങള്‍ വഴി ഐശ്വര്യം പ്രതീക്ഷിക്കാം.ദോഷപരിഹാരമായി ശാസ്താവിന് നീരാഞ്ജനം നടത്തി എള്ള് പായസം നിവേദിക്കുക.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

മാനസിക സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും .വിദേശത്തുള്ളവര്‍ക്ക് ഔദ്യോഗികമായ ഉയര്‍ച്ച അനുഭവപ്പെടും. പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും . അവിവാഹിതരുടെ വിവാഹ കാര്യത്തിനു അനുകൂല തീരുമാനം എടുക്കും . ബന്ധുക്കളുമായും സുഹൃദ് ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ സാധിക്കും . ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം അതിജീവിക്കാന്‍ സാധിക്കും. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും . ദാമ്പത്യ ജീവിതം സന്തോഷ പ്രദമായിരിക്കും. പിതാവുമായോ പിതൃസ്ഥാനീയരുമായി അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത . സുഹൃത്തുക്കളുടെ സഹായത്താല്‍ ജോലി ലഭിക്കും . പുതിയ വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം . കലാകാരന്മാര്‍ക്ക് ഏറെ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ജോലിയിലെ പ്രകടനം കൊണ്ട് മേലധികാരികളുടെ പ്രീതി പിടിച്ചു പറ്റാന്‍ കഴിയും. മത്സരങ്ങളിലും പരീക്ഷകളിലും വിജയിക്കും . വിശേഷ വസ്തുക്കള്‍ സമ്മാനമായി ലഭിക്കും . ദോഷപരിഹാരമായി ഗണപതി പ്രീതി വരുത്തുക.

കന്നിക്കൂറ് (ഉത്രം 3/4 , അത്തം ചിത്തിര 1/2)

ശത്രുക്കള്‍ മിത്രങ്ങളാകാന്‍ ശ്രമിക്കും. പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും . അപകട സാദ്ധ്യതയുള്ളതിനാല്‍ സാഹസിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാതിരിക്കുക . ഡിപ്പാര്‍ട്ടുമെന്‍റ് ടെസ്റ്റില്‍ ഉന്നതവിജയം കരസ്ഥമാക്കും. ദാന്പത്യ സുഖവും മന:സന്തോഷവും കൈവരും . സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും.സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും. ഊഹ കച്ചവടം പാടില്ല. അദ്ധ്വാനത്തിനു തക്കതായ പ്രതിഫലം ലഭിക്കാന്‍കാല താമസം നേരിടും . വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും . ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുതിയ നിയമനത്തിന് സാധ്യത. ശത്രുക്കളില്‍ നിന്നും ഉപദ്രവങ്ങള്‍ വര്‍ദ്ധിക്കുവാൻ ഇടയുണ്ട്. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം . ശരീരത്തില്‍ മുറിവോ വ്രണമോ ഉണ്ടണ്‍ാകാന്‍ സാദ്ധ്യത . മൃഗങ്ങളിൽ നിന്നും ഉപദ്രവം ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണം.അപകട സാധ്യത ഉള്ളതിനാൽ വാഹനം ഉപയോഗിക്കുന്നവർ നല്ല ശ്രദ്ധപുലർത്തുക. ദോഷ പരിഹാരമായി ശാസ്താവിന് നീരാഞ്ജനം നടത്തുക.

തുലാക്കൂറ് (ചിത്തിര 1/2 ചോതി വിശാഖം 3/4)

തര്‍ക്കവിഷയങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ ശ്രമിക്കുക. ദാമ്പത്യത്തില്‍ ചില്ലറ അസ്വാരസ്യങ്ങള്‍ ഉണ്ടാകും. കോപത്തോടെയുള്ള സംസാരം ശത്രുക്കളെ ക്ഷണിച്ചു വരുത്തും. ആലോചനയുടെ പെരുമാറുക. വൈകാരിക സ്വഭാവം നിയന്ത്രിക്കുക. ഇഷ്ട സുഹൃത്സമാഗമാതാല്‍ മന:സന്തോഷം ലഭിക്കും. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം . അനാവശ്യ ചിന്തകള്‍ മുഖേന മനസ്സ് അസ്വസ്ഥമാകും. അപകീര്‍ത്തിക്ക് സാദ്ധ്യതയുള്ളതിനാല്‍ എല്ലാ കാര്യ ങ്ങളും ശ്രദ്ധയോടെ ചെയ്യുക. ജോലി സമയ ബന്ധിതമായി ചെയ്തു തീര്‍ക്കാന്‍ കഠിനമായി പരിശ്രമിക്കും. പലവിധ വിഷമതകള്‍ കാരണം മാനസിക പിരിമുറുക്കം അനുഭവപ്പെടും. കാര്‍ഷിക – വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല സാമ്പത്തിക നേട്ടം ഉണ്ടാകാം . വാഹനമോ ഉപകരണങ്ങളോ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. ശരീരത്തില്‍ അപകടം മൂലം മുറിവോ വ്രണമോ ഉണ്ടാകാന്‍ സാദ്ധ്യത . കലാ രംഗത്ത് പ്രവര്‍ത്തിക്കുന്ന വര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും . ശിവഭജനം നടത്തുക. ധാരയും മൃത്യുഞ്ജയ പുഷ്പാഞ്ജലിയും നടത്തുക.

വൃശ്ചികക്കൂറ് (വിശാഖം 1/4 അനിഴം , തൃക്കേട്ട )

ചികിത്സയ്ക്കായി പണം ചിലവാകും.ആരോഗ്യ പരമായ കാര്യങ്ങളില്‍ പ്രതികൂലഫലം പ്രതീക്ഷിക്കണം. പരീക്ഷകളില്‍ വിജയം വരിക്കാന്‍ പാടുപെടുമെങ്കിലും അന്തിമ വിജയം ഉണ്ടാകും. അനാവശ്യ തര്‍ക്കങ്ങളോ വഴക്കുകളോ വരാന്‍ സാധ്യത. ദാമ്പത്യ പരമായി നല്ല സമയം. ശാരീരിക അധ്വാനം ഏറിയിരിക്കും. പ്രവര്‍ത്തന മാന്ദ്യവും അലസതയും ബാധിക്കാന്‍ സാധ്യത. പിതാവിന്റെ ആരോഗ്യ കാര്യങ്ങളിൽ വൈഷമ്യം വരാവുന്നതാണ്. ദോഷപരിഹാരമായി വിഷ്ണുക്ഷേത്രത്തില്‍ നെയ്‌വിളക്ക്, ശിവക്ഷേത്രത്തില്‍ മൃത്യുഞ്ജയ പുഷ്പാഞ്ജലി , ശാസ്താവിന് നീരാജനം എന്നിവനടത്തുക

ധനുക്കൂറ് (മൂലം, പൂരാടം , ഉത്രാടം 1/4)

ഗൃഹ സംബന്ധമായി മനോവിഷമ ത്തിനു സാധ്യത. കേസുവഴക്കുകളിലും തര്‍ക്കങ്ങളിലും പെടാതെ ശ്രദ്ധിക്കണം. ദാമ്പത്യപരമായി നല്ല സമയമല്ല. എവിടെയും അപ്രതീക്ഷിത പ്രതിബന്ധങ്ങള്‍ വരാന്‍ സാധ്യത. സാമ്പത്തിക തടസ്സത്തിനും ബാധ്യതകള്‍ക്കും സാധ്യത. മാസം പകുതിയോടെ കാര്യങ്ങള്‍ കുറച്ചൊക്കെ അനുകൂലമായി വരും . ദോഷപരിഹാരമായി ശിവക്ഷേത്രത്തില്‍ കൂവളമാല, മൃത്യുഞ്ജയപുഷ്പാഞ്ജലി , മഹാവിഷ്ണു ക്ഷേത്രത്തില്‍ തുളസിമാല, ത്രിമധുരം , ശാസ്താവിന് നീരാജനം എന്നിവ നടത്തുക.

മകരക്കൂറ് (ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2)

പലവഴികളിലൂടെ ധനാഗമം പ്രതീക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ വിജയം ഉണ്ടാകും . അപ്രതീക്ഷിതമായി ധനാഗമം ഉണ്ടാകും. ഔദ്യോഗിക രംഗത്ത് അനുകൂല അനുഭവങ്ങള്‍ ഉണ്ടാകും. തൊഴില്‍ സംബന്ധമായി വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നീങ്ങും . ദേവാലയ ദര്‍ശനം,സാമൂഹ്യ അംഗീകാരം എന്നിവ ഉണ്ടാകും.കലാ കാരന്മാര്‍ക്ക് അംഗീകാരം വര്‍ധിക്കും.
ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ തൃക്കൈ വെണ്ണയും തുളസിമാലയും സമര്‍പ്പിക്കുക

കുംഭക്കൂറ് (അവിട്ടം 1/2 , ചതയം, പൂരൂരുട്ടാതി )

തൊഴില്‍ രംഗത്ത് അപ്രിയകരമായ മാറ്റങ്ങള്‍ക്കു സാധ്യത. കുടുംബ പരമായ ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കും. ആരോഗ്യ ക്ലേശങ്ങൾക്കോ ആശുപത്രി വാസത്തിനോ സാധ്യത കാണുന്നു. സാമ്പത്തികമായി വരുമാനം വര്‍ധിക്കും. ബിസിനെസ്സ് വിപുലീകരിക്കാൻ കഴിയും. അസൂയാലുക്കൾ മൂലം വിഷമതകൾ ഉണ്ടാകാൻ സാധ്യത. മാസാവസാനം ഉന്നത സ്ഥാനമാനങ്ങള്‍ തേടിയെത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കു സ്ഥിര ജോലി ലഭിക്കാന്‍ സാധ്യത. ശാസ്താ ക്ഷേത്ര ദർശനവും നെയ് അഭിഷേകവും വേണം.

മീനക്കൂറ് (പൂരൂരുട്ടാതി 1/4, ഉത്ത്യട്ടാതി, രേവതി )

അപ്രതീക്ഷിതമായി പ്രതിബന്ധങ്ങള്‍ ഉണ്ടാകും. പ്രവര്‍ത്തന മാന്ദ്യവും അലസതയും ബാധിച്ചേക്കാം. എവിടെയും തടസ്സങ്ങള്‍ സംഭവിക്കുവാന്‍ സാധ്യതയുണ്ട് എന്ന ബോധ്യത്തോടെ നീങ്ങണം. എന്നിരിക്കിലും തൊഴില്‍ സമബന്ധമായി വലിയ കുഴപ്പങ്ങള്‍ ഇല്ലാതെ മുന്നോട്ട് പോകും. അവിവാഹിതര്‍ക്ക് വിവാഹകാര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകും. തന്നെ സഹായിക്കാൻ ചിലരെങ്കിലും ഉണ്ട് എന്ന ബോധ്യം ആത്മവിശ്വാസം നൽകും. ധനപരമായി സ്ഥിതി അത്ര മോശമാകുകയില്ല. തടഞ്ഞുവച്ച ആനുകൂല്യങ്ങള്‍ ലഭിക്കും. ഉത്തരവാദിത്വങ്ങള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കുന്നത് അബദ്ധമാകും. ജന്മ വ്യാഴം ആയതിനാൽ ധന്വന്തരി മൂർത്തിക്കു വഴിപാടുകൾ നടത്തുക.


Share this Post
Astrology Predictions