നാളെ ശുക്രപ്രദോഷം. അനുഷ്ഠിച്ചാൽ ഈ ഫലങ്ങൾ..!

നാളെ ശുക്രപ്രദോഷം. അനുഷ്ഠിച്ചാൽ ഈ ഫലങ്ങൾ..!

Share this Post

വെള്ളിയാഴ്ച വരുന്ന പ്രദോഷത്തെ ശുക്ര പ്രദോഷം എന്ന് പറയുന്നു. നാളെ വെള്ളിയാഴ്ച ( 23.09.2022) ശുക്ര പ്രദോഷം ആകുന്നു. വിവാഹ തടസ്സം, ദാമ്പത്യ വൈഷമ്യം മുതലായവ അനുഭവിക്കുന്നവർ ശുക്ര പ്രദോഷ വ്രതം അനുഷ്ഠിച്ചാൽ വേഗത്തിൽ ദാമ്പത്യ സൗഖ്യം അനുഭവമാകും. സുഖാനുഭവങ്ങളും ധന ധന്യ സമൃദ്ധിയും ഭാഗ്യവും ഉണ്ടാകും.

പ്രദോഷം എന്ന വാക്കിന് പല അർത്ഥങ്ങളുണ്ട്.എല്ലാ അസ്തമയ സന്ധ്യയും പ്രദോഷമാണ്. ‘ദോഷ’ എന്ന വാക്കിന് രാത്രി എന്നാണ് അർത്ഥം. രാത്രിയുടെ പ്രാരംഭകാലം അതായത് അസ്തമയത്തിനു മുമ്പ് മൂന്നേമുക്കാൽ നാഴികവരെയുള്ള ഒരുയാമമാണ് പ്രദോഷം.

എന്താണ് പ്രദോഷ വൃതം എന്ന് ചിന്തിക്കാം. ആദ്ധ്യാത്മികം (ശരീരത്തില്‍ നിന്നും മനസ്സില്‍ നിന്നു ഉണ്ടാവുന്ന ക്ലേശം), ആദിഭൌതികം(സഹജീവികളില്‍ നിന്നുളവാകുന്നത്), ആദിദൈവികം(പ്രകൃതിയില്‍ നിന്നുള്ളവ) എന്നീ ത്രിവിധ ക്ലേശങ്ങളില്‍ നിന്നും മോചനത്തിന് വേണ്ടിയാണ് പ്രദോഷവൃതം.പകൽ കഴിഞ്ഞ് രാത്രിതുടങ്ങുന്നതിന്റെ സൂചനയായി ആകാശത്ത് നക്ഷത്രങ്ങളും ചന്ദ്രനും ഉദിക്കുന്നത് വരെയാണെന്ന് പ്രദോഷ സമയം.

അഞ്ച് വിധത്തിലുള്ള പ്രദോഷങ്ങൾ ഉണ്ട്.നിത്യപ്രദോഷം, പക്ഷപ്രദോഷം, മാസപ്രദോഷം, മഹാപ്രദോഷം, പ്രളയപ്രദോഷം.പ്രദോഷം മഹാദേവൻ ആനന്ദനടനമാടുന്ന സമയമാണ്.

പക്ഷ പ്രദോഷം എന്നാൽ മാസത്തിൽ രണ്ട് തവണ വരുന്നു. ത്രയോദശി തിഥി അസ്തമയ സമയം വരുന്ന ദിനമാണ് വപക്ഷ പ്രദോഷം വ്രതമായി ആചരിക്കേണ്ടത്. പരമശിവൻ തന്റെ പത്നിയായ പാർവ്വതീദേവിയെ രത്നപീഢത്തിൽ ഇരുത്തി ആനന്ദതാണ്ഡവമാടുന്ന സമയം ആണ് പക്ഷപ്രദോഷം അഥവാ ത്രയോദശി പ്രദോഷം. പരമശിവൻ കാളകുടം ഭക്ഷിച്ചത് ഒരു ശനിയാഴ്ചയാണത്രേ. ത്രയോദശി ശനിയാഴ്ച്ച വരുന്ന പുണ്യദിനമാണ് മഹാപ്രദോഷം. നിത്യ പ്രദോഷം ഒഴിച്ച് മറ്റെല്ലാ പ്രദോഷവും വൃതമായി നോൽക്കാം.

വെള്ളിയാഴ്ച വരുന്ന പ്രദോഷത്തെ ശുക്ര പ്രദോഷം എന്ന് പറയുന്നു. നാളെ വെള്ളിയാഴ്ച ( 23.09.2022) ശുക്ര പ്രദോഷം ആകുന്നു. വിവാഹ തടസ്സം, ദാമ്പത്യ വൈഷമ്യം മുതലായവ അനുഭവിക്കുന്നവർ ശുക്ര പ്രദോഷ വ്രതം അനുഷ്ഠിച്ചാൽ വേഗത്തിൽ ദാമ്പത്യ സൗഖ്യം അനുഭവമാകും. സുഖാനുഭവങ്ങളും ധന ധന്യ സമൃദ്ധിയും ഭാഗ്യവും ഉണ്ടാകും.

പ്രദോഷവൃതം നോല്ക്കുന്നവർ പുലർച്ചെ എഴുന്നേറ്റു കുളികഴിഞ്ഞ് ഭസ്മം ധരിച്ച് ഓം നമശിവായ എന്ന പഞ്ചാക്ഷരി മന്ത്രം ഭക്തിയോടെ ജപിക്കണം. ഒരിക്കൽ മാത്രം അരിയാഹാരം കഴിച്ച് വൈകുന്നേരം ശിവക്ഷേത്രത്തിൽ പോയി പ്രദോഷാഭിഷേകം കണ്ടു തൊഴുത് മഹാദേവന് നേദിച്ച കരിക്കിൻവെള്ളവും പഴവും കഴിച്ചാൽ എല്ലാ ആധികളും വ്യാധികളും മാറി സർവ്വ സൗഭാഗ്യം വന്നുചേരും.

പ്രദോഷവൃതം വിധിപ്രകാരം അനുഷ്ഠിച്ചാൽ ദാരിദ്ര്യമുക്തി, കീർത്തി, സൽസന്താനലബ്ധി , ശത്രുനാശം, ആയുസ്സ്, ഐശ്വര്യം, സർവ്വ പാപനാശം എന്നിവ ഫലസിദ്ധി.ക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയുമാണ് ശ്രീ പരമേശ്വരൻ. മഹാദേവൻ ആനന്ദത്തോടുകൂടി ഇരിക്കുന്ന സമയത്ത് ഭക്തിയോടെ നാമം ജപിക്കുന്നവരിൽ ഭഗവാൻ സന്തോഷിക്കുന്നു.

മഹാദേവൻ ആനന്ദ താണ്ഡവം ആടുന്ന സമയം സകല ദേവതാദേവന്മാരും, ബ്രഹ്മാവും സരസ്വതിയും, രാധാസമേതനായ ശ്രീകൃഷ്ണ പരമാത്മാവും കൈലാസത്തിൽ എത്തി ഈ താണ്ഡവം ആസ്വദിക്കുന്നു. ആ പുണ്യവേളയില്‍ വാണീഭഗവതി വീണ വായിക്കുന്നു. ബ്രഹ്മാവ് താളം പിടിക്കുന്നു.

ശ്രീകൃഷ്ണ ഭഗവാൻ പുല്ലാങ്കുഴല്‍ ഊതുന്നു. രാധാദേവി മധുരഗീതം ആലപിക്കുന്നു. മഹാവിഷ്ണു മൃദംഗം വായിക്കുന്നു. മഹാലക്ഷ്മി സുവർണ്ണ പുഷ്പങ്ങൾ വർഷിക്കുന്നു. നന്ദിയും ഭൃംഗിയും നടനം ചെയ്യുന്നു. സ്തുതിപാഠകന്മാര്‍ സ്തുതിഗീതം ആലപിക്കുന്നു. ഗന്ധര്‍വയക്ഷ കിന്നരന്മാര്‍, അപ്‌സരസുകള്‍ തുടങ്ങി എല്ലാവരും കീർത്തനങ്ങൾ പാടി ഭഗവാനെ സേവിച്ചു നില്‍ക്കുന്നു.

ഈ സമയത്ത് നാമം ജപിച്ചാൽ സർവ്വദേവഗണങ്ങളും സന്തോഷിക്കുന്നതോടൊപ്പം ആ സമയം കൈലാസത്തിൽ എത്തി ദേവതാഗണങ്ങളോടൊപ്പം സത്സംഗത്തിൽ പങ്കെടുത്ത പുണ്യവും ലഭിക്കുന്നു. നമ്മുടെ പ്രവർത്തികൾകൊണ്ട് നമ്മളിലുള്ള ദോഷത്തെ നീക്കം ചെയ്യുന്നതും.

ദോഷത്തെ അധികരിക്കുന്ന സമയമാണ് സന്ധ്യ. ഇതുകൊണ്ടാണ് സായം സന്ധ്യക്ക് പ്രദോഷം എന്ന പേര് വന്നത്. ഈ സമയത്ത് മറ്റെല്ലാ കാര്യങ്ങളും മാറ്റിവച്ച് എല്ലാവരും ഭക്തിയോടുകൂടി നാമം ജപിക്കണം.


Share this Post
Rituals Specials