Site icon Sreyas Jyothisha Kendram

ഇരുപത്തിയെട്ട് ശ്രീ കൃഷ്ണ നാമങ്ങള്‍

കലിയുഗത്തില്‍ ഭഗവത്  ഉപാസനയക്ക്  ഏറ്റവും അനുയോജ്യമായ മാര്‍ഗം ഭഗവത് നാമജപം തന്നെയാണ്.അര്‍ജുനന്‍ ഒരിക്കല്‍ ഭഗവാനോട് ചോദിച്ചുവത്രേ.അങ്ങേയ്ക്ക്  എത്രയോ നാമങ്ങള്‍ ഉണ്ട്! അതില്‍ ഭഗവാന് ഏറ്റവും പ്രിയപ്പെട്ട നാമം ഏതാണ്? ഭഗവന്‍ പറഞ്ഞു. എല്ലാ നാമങ്ങളും എനിയ്ക്ക് പ്രിയപ്പെട്ടവ  ആകുന്നു.

എങ്കിലും താഴെ പറയുന്നതായ 28 നാമങ്ങള്‍ ഭഗവാന് ഏറ്റവും പ്രിയപ്പെട്ടവ ആകുന്നു എന്ന് കരുതപ്പെടുന്നു..
ത്രിസന്ധ്യകളിലും വിശിഷ്യാ അമാവാസിയിലും ഏകാദശിയിലും ഈ ഭഗവത് നാമങ്ങള്‍  ഉരുവിടുന്നത് അത്യന്തം ശ്രേയസ്കരമാകുന്നു. 

“മത്സ്യം കൂര്‍മ്മം വരാഹം ച വാമനം ച ജനാര്‍ദ്ദനം 
ഗോവിന്ദം പുണ്ഡരീകാക്ഷം മാധവം മധുസൂദനം. 
പത്മനാഭം സഹസ്രാക്ഷം വനമാലി ഹലായുധം 
ഗോവര്‍ദ്ധനം ഹൃഷീകേശം വൈകുണ്ഠം പുരുഷോത്തമം. 
വിശ്വരൂപം വാസുദേവം രാമം നാരായണം ഹരി 
ദാമോദരം ശ്രീധരം ച വേദാംഗം ഗരുഡദ്ധ്വജം.
അനന്തം കൃഷ്ണഗോപാലം ജപതോ നാസ്തി പാതകം” 

Exit mobile version