Sreyas Jyothisha Kendram

ഹനുമാനെ നിത്യം സ്മരിച്ചാൽ ലഭിക്കുന്നത് ഈ എട്ടു ഗുണങ്ങൾ..

Share this Post

ഹനുമാൻ സ്വാമിയിലുള്ള വിശ്വാസം ഓരോ വ്യക്തിയുടേയും നന്‍മയേയും ബോധത്തേയും ഉണര്‍ത്തുന്നു. കൂടാതെ നമ്മുടെ ജീവിതത്തിലെ എല്ലാ തടസങ്ങളും നീക്കി നമ്മെ മുന്നോട്ടു നയിക്കുന്നു എന്നു നമ്മള്‍ വിശ്വസിക്കുന്നു. എന്നാല്‍, തൊഴില്‍ സംബന്ധമായ കാര്യങ്ങളില്‍ തടസ്സം വിടാതെ പിന്തുടരുന്നവരാണെങ്കില്‍ ഹനുമാന്‍ സ്വാമിയെ ഭജിച്ചാല്‍ പ്രതിവിധി ഉണ്ടാകും. ശ്രീരാമസ്വാമിയുടെ ദാസനാണ് ഹനുമാന്‍ സ്വാമി. രാമനാമം ജപിക്കുന്നിടത്ത് ഹനുമാന്‍ സ്വാമിയുടെ സാന്നിദ്ധ്യം ഉണ്ടാകുന്നു. വൃത്തിയോടെയും ശുദ്ധിയോടേയും വേണം ഹനുമാന്‍ സ്വാമിയെ ഭജിക്കേണ്ടത്.

ഹനുമാന്‍ സ്വാമിയെ പ്രീതിപ്പെടുത്താനായി ‘ഓം ശ്രീ വജ്രദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ.’ എന്ന മന്ത്രം പതിവായി ജപിക്കുന്നത് വളരെ നല്ലതാണ്. തൊഴിൽ തടസ്സ നിവാരണത്തിനും ക്ലേശ പരിഹാരത്തിനും അത്യുത്തമമായ മന്ത്രമാണിത്. ഹനുമാന്‍ സ്വാമിയെ നിത്യവും ഭജിച്ചാല്‍ ബുദ്ധി, ബലം, ധൈര്യം, കീർത്തി , വാക്സാമര്ത്ഥ്യം, രോഗമില്ലായ്മ, ഭയമില്ലായ്മ, അജാഢ്യം എന്നീ എട്ട് ഗുണങ്ങള്‍ ലഭിക്കുന്നു. നമ്മിലുള്ള ദൗര്‍ബല്യങ്ങളെ മാറ്റാന്‍ ദുര്‍ബലതയുടെ ഇല്ലാതാക്കാന്‍ ഹനുമാന്‍സ്വാമിയെ ഭജിക്കണം. ഭയം, തടസം, ശനി ദോഷം എന്നിവ അകറ്റി ഊര്‍ജ്ജസ്വലതയും പ്രസരിപ്പും നല്‍കുന്ന ദേവനാണ് ഹനുമാന്‍ സ്വാമി. രാത്രി കാലങ്ങളില്‍ ദു:സ്വപ്‌നം കാണാതിരിക്കാനായി ഹനുമാന്‍ സ്വാമിയെ ഭജിക്കുന്നത് നല്ലതാണ്.

ചൊവ്വ, ശനി ഗ്രഹങ്ങളുടെ ദോഷ ശാന്തിക്ക് ഉപാസിക്കുന്ന ഹനുമാന്‍ സ്വാമി വായുഭഗവാന്റെന്റെയും അഞ്ജനാ ദേവിയുടെയും മകനാണ്. വ്യാഴത്തിന്റെ അനുഗ്രഹം വര്‍ദ്ധിക്കുന്നതിനും ഹനുമാന്‍ സ്വാമിയെ ആരാധിക്കുന്നത് ഉത്തമമാണ്. വെറ്റിലമാല, വട മാല, വെണ്ണ നിവേദ്യം, അവല്‍ നിവേദ്യം, കദളിപ്പഴ സമര്‍പ്പണം, അഷ്ടോത്തരാര്‍ച്ചന, സഹസ്രനാമാർചന തുടങ്ങിയവയാണ് ഹനുമാന്‍ സ്വാമിയുടെ പ്രധാന വഴിപാടുകള്‍. ‘ഹനുമാന്‍ സ്വാമിയെ നിങ്ങളുടെ ആദര്‍ശമായി സ്വീകരിക്കുക. അദ്ദേഹം ഇന്ദ്രിയങ്ങളുടെ യജമാനനും അതിബുദ്ധിമാനുമായിരുന്നു. സേവനത്തിന്റെ മഹത്തായ മാതൃകയാണദ്ദേഹം വിവേകാനന്ദ സ്വാമിജിയുടെ ഈ വാക്കുകള്‍ നമ്മള്‍ ഓരോരുത്തരും മനസില്‍ സൂക്ഷിക്കേണ്ടവയാണ്.



Share this Post