Site icon Sreyas Jyothisha Kendram

നാളെ ചിങ്ങസൂര്യ സംക്രമം 07:13 ന്. ഈ സമയം ഈ മന്ത്രം ജപിച്ചാൽ വർഷം മുഴുവനും ഐശ്വര്യം.

സൂര്യൻ നിൽക്കുന്ന രാശിയാണ് മാസം എന്ന് അറിയപ്പെടുന്നത്. നാളെ സൂര്യൻ ചിങ്ങത്തിലേക്ക് സംക്രമിക്കുന്നു. അതിനാൽ നാളെ ചിങ്ങം ഒന്ന്. കൊല്ല വർഷ പ്രകാരം മലയാള പുതു വർഷത്തിന്റെ ആരംഭം. മലയാളത്തിന്റെ പല പ്രധാന ഉല്സവങ്ങളും ആചാരങ്ങളും സൂര്യ സംബന്ധിയാണ്‌. സൂര്യൻ തന്റെ സ്വന്തം രാശിയായ ചിങ്ങത്തിലേക്കു പകരുന്ന സുദിനമാണ് കേരളത്തിന്റെ പുതുവർഷാരംഭം. സൂര്യൻ തന്റെ ഉച്ച രാശിയായ മേടത്തിലേക്കു പകരുന്ന സുദിനമാണ് വിഷു ദിനം.

പുതുവർഷദിനത്തിലെ കണിയും കർമങ്ങളും ക്ഷേത്ര ദർശനവും വഴിപാടുകളും എല്ലാം അടുത്ത പുതുവർഷം വരെ ഐശ്വര്യം പ്രദാനം ചെയ്യുമെന്ന് നാം കരുതുന്നു.

സൂര്യൻ ചിങ്ങത്തിലേക്കു സംക്രമിക്കുന്നത് നാളെ രാവിലെ ഉദ്ദേശം 07 മണി 13 മിനിറ്റിനാണ്. ആ സമയം പൂജാമുറിയിലോ ഗൃഹത്തിലെ ശുദ്ധ സ്ഥലത്തോ വിളക്ക് കൊളുത്തി വയ്ക്കുന്നതും കിഴക്ക് അഭിമുഖമായി ഇരുന്ന് താഴെ പറയുന്ന സൂര്യ നമസ്കാര മന്ത്രം ജപിക്കുന്നതും തനിക്കും ഗൃഹത്തിനും കുടുംബത്തിനും അടുത്ത ഒരു വർഷക്കാലം നന്മയും അഭിവൃദ്ധിയും നൽകും എന്നതിൽ സംശയമില്ല.

സൂര്യനമസ്കാര മന്ത്രം

ഓം ധ്യേയഃ സദാ സവിതൃമണ്ഡല മധ്യവര്‍ത്തീ

നാരായണഃ സരസിജാസനസന്നിവിഷ്ടഃ

കേയൂരവാൻ മകരകുണ്ഡലവാൻ കിരീടീ

ഹാരീ ഹിരണ്‍മയവപുധൃതശംഖചക്രഃ

ഓം മിത്രായ നമഃ

ഓം രവയേ നമഃ

ഓം സൂര്യായ നമഃ

ഓം ഭാനവേ നമഃ

ഓം ഖഗായ നമഃ

ഓം പൂഷ്ണേ നമഃ

ഓം ഹിരണ്യഗര്‍ഭായ നമഃ

ഓം മരീചയേ നമഃ

ഓം ആദിത്യായ നമഃ

ഓം സവിത്രേ നമഃ

ഓം അര്‍ക്കായ നമഃ

ഓം ഭാസ്കരായ നമഃ

ഓം ശ്രീ സവിതൃസൂര്യനാരായണായ നമഃ

ആദിത്യസ്യ നമസ്കാരാന്‍ യേ കുര്‍വന്തി ദിനേ ദിനേ

ആയുഃപ്രജ്ഞാ ബലം വീര്യം തേജസ്തേശാൻ ച ജായതേ

Exit mobile version