Site icon Sreyas Jyothisha Kendram

ഈ മന്ത്രം ജപിച്ചു കിടന്നാൽ ദുസ്വപ്നങ്ങൾ അലട്ടില്ല .. നിശ്ചയം !

ഉറക്കത്തിൽ പേടിസ്വപ്‌നങ്ങൾ അല്ലെങ്കിൽ ദുസ്വപ്നങ്ങൾ കാണുന്നത് പലർക്കും നിദ്രാ ഭംഗം ഉണ്ടാക്കുന്ന സംഗതിയാണ്. വിശേഷിച്ച് കുട്ടികൾക്കും മറ്റും. അർജുനപ്പത്ത് എന്നറിയപ്പെടുന്ന അർജുനന്റെ പത്തു പര്യായങ്ങൾ ചൊല്ലുന്നതും ഉറങ്ങുമ്പോൾ ആലത്തിയൂർ ഹനുമാൻ സ്വാമിയെ സ്മരിച്ചുകൊണ്ട് “ആലത്തിയൂർ ഹനുമാനെ പേടി സ്വപ്നം കാട്ടല്ലേ പേടിസ്വപ്നം കണ്ടാലോ വാലുകൊണ്ടെന്നെ തട്ടിയുണർത്തണേ.” എന്ന് ജപിച്ചു കിടക്കുന്നതും മിക്ക ഹൈന്ദവ ഭവനങ്ങളിലും കുട്ടികൾ പേടിസ്വപ്നം കാണാതിരിക്കാൻ മുത്തശ്ശിമാർ അവർക്ക് ചൊല്ലി കൊടുക്കുന്ന പ്രാർത്ഥനയായിരുന്നു.

ഇന്ന് ഞാൻ പറയുന്നത് ഹനുമാൻ, ഗരുഡൻ, ഭീമൻ എന്നിവരെ ഒരുമിച്ചു പ്രാർത്ഥിക്കുന്ന ഒരു മന്ത്രത്തെ കുറിച്ചാണ്. ദുസ്വപ്നങ്ങൾ അകലുന്നതിനും സുഖനിദ്ര ലഭിക്കുന്നതിനും ഈ മന്ത്രം നിങ്ങളെ സഹായിക്കും എന്ന് നിശ്ചയമാണ്.

രാമസ്കന്ധം ഹനുമന്തം വൈന്തേയം വൃകോദരം

ശയനയ സ്മരേന്നിത്യം ദുഃസ്വപ്നം തസ്യ നാശതി:

എന്ന് ഹനുമാൻസ്വാമി, ഗരുഡൻ, ഭീമൻ എന്നിവരെ സ്മരിച്ചു കൊണ്ട് ജപിച്ചു കിടക്കുക. ദുസ്വപ്നങ്ങൾ അലട്ടില്ല.

Exit mobile version