Site icon Sreyas Jyothisha Kendram

ജൂലൈ 17 വെളുപ്പിനെ ദക്ഷിണായന സംക്രമം.. അനുഷ്ടാനങ്ങൾ ഇങ്ങനെയായാൽ അഭിവൃദ്ധി!

കേരളത്തിൽ കർക്കടക സംക്രമം ഇന്ന് കൊല്ലവർഷം 1198 മിഥുനം 31 ഞായറാഴ്ച {ക്രിസ്തു വർഷം 17.07.2023 തിങ്കൾ വെളുപ്പിനെ നാലു മണി, അമ്പത്തിയെട്ടു മിനിറ്റിന് – 04.58 AM} നടക്കും. പ്രാദേശിക സമയം അനുസരിച്ചു ഓരോ സ്ഥലത്തും ചെറിയ വ്യതിയാനങ്ങൾ വരാം. വിദേശ രാജ്യങ്ങളിൽ ഉള്ളവർ അവിടത്തെ പ്രാദേശിക സമയം അനുസരിച്ചു വേണം സംക്രമ സമയം നിർണ്ണയിക്കേണ്ടത്.

സൂര്യദേവൻ ആ സമയം മിഥുനം രാശിയിൽനിന്ന് കർക്കടകം രാശിയിലേക്ക് പ്രവേശിക്കുന്നു. അതായത് ദക്ഷിണായന പുണ്യ കാലം ആരംഭിക്കുന്നു എന്നർത്ഥം. എല്ലാ സൽകർമ്മങ്ങൾക്കും വഴിപാടുകൾക്കും കർക്കിടകത്തിൽ ഇരട്ടി ഫലം ലഭിക്കും എന്ന് പവിശ്വസിക്കപ്പെടുന്നു. രാമായണമാസം ആരംഭിക്കുന്നു: എല്ലാംകൊണ്ടും കർക്കിടകം പുണ്യ മാസം തന്നെ.

ഈ സംക്രമ ശുഭമുഹൂർത്തത്തിൽ പൂജാമുറിയിൽ ദീപം തെളിയിക്കുന്നത് വളരെ ശ്രേയസ്കരമാണ്. അതുപോലെ പൂജാമുറിയിൽ കർക്കിടക മാസം എല്ലാ ദിവസവും ശ്രീ ഭഗവതിയെ സങ്കൽപ്പിച്ചു ദശ പുഷ്പങ്ങളും വാൽക്കണ്ണാടിയും വച്ച് പ്രാർത്ഥിക്കുന്നതും വരും മാസത്തിൽ സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവാനും സഹായിക്കും.

കർക്കടകമാസത്തിൽ ക്ഷേത്രദർശനം പതിവാക്കിയാൽ വളരെ നല്ലത്. ഈ മാസത്തിൽ ഗണപതിഹോമം നടത്തി എല്ലാ തടസ്സങ്ങളും നീക്കാം. മാത്രമല്ല, വീടുകളിൽവെച്ച് ഭഗവതി സേവ (പറ്റാത്തവർ അമ്പലത്തിൽ) നടത്തി ദുർഗാപ്രീതിവരുത്തുവാനും ഈ മാസം അനുയോജ്യം തന്നെ.

കർക്കടകം ദക്ഷിണായന കാലത്തിന്റെ ആരംഭമാണ് . ഉത്തരധ്രുവം ദേവന്മാരുടെ വാസസ്‌ഥാനമാണെന്നും ദക്ഷിണ ധ്രുവം പിതൃക്കളുടെ കേന്ദ്രമാണെന്നുമാണു വിശ്വാസം. സൂര്യൻ ദേവന്മാരുടെ കേന്ദ്രത്തിൽനിന്നു പിതൃക്കളുടെ ആവാസ സ്‌ഥാനത്തേക്കു വരുന്നു. പിതൃക്കൾക്ക് വളരെ പ്രിയപ്പെട്ട ഈ കാലത്താണ് ചന്ദ്രനും സൂര്യനും ഒരേ അക്ഷാംശത്തിൽ വരുന്ന ദിനമായ കർക്കടകവാവും പിതൃതർപ്പണവും നടക്കുന്നത്. കർക്കിടകത്തിൽ പിതൃക്കളെ പ്രീതിപ്പെടുത്തേണ്ടതും അത്യാവശ്യമാണ്.

Exit mobile version