Site icon Sreyas Jyothisha Kendram

വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ധാരാളം പണം കയ്യില്‍ വന്നാലും കൈകളില്‍ നില്‍ക്കുന്നില്ല എന്നതാണ് പലരുടെയും പ്രശ്നം. വരവിനെക്കാൾ ചിലവുകൾ വർദ്ധിക്കുന്നു. എന്താണ് ഇതിന്റെ പിന്നിലെ കാരണം എന്ന് ചിന്തിച്ചാൽ പലപ്പോഴും ഉത്തരം ഉണ്ടാകണമെന്നില്ല. എന്നാൽ വാസ്തുപ്രകാരം ധനലാഭത്തിനായി ചെയ്യുന്ന, പിന്‍തുടരുന്ന പല ചിട്ടകളുണ്ട്. വീട്ടിലെ മുറികളുടെ കാര്യത്തിലും വീട്ടുപകരണങ്ങളുടെ കാര്യത്തിലും മാത്രമല്ല, വീട്ടില്‍ പണം സൂക്ഷിക്കുന്ന ലോക്കറിന്റെ കാര്യത്തില്‍ പോലും ഇത് പാലിക്കണം. എന്തൊക്കെയാണ് ഈ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട സംഗതികള്‍ എന്ന് പരിശോധിക്കാം.

പണം വയ്ക്കുന്ന പെട്ടി, ലോക്കര്‍ അല്ലെങ്കില്‍ അലമാര വടക്കു ദിക്കിലേക്ക് അഭിമുഖമായി വേണമെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. ധനാധിപതിയായ കുബേരന്റെ സ്ഥാനമായാണ് ഇതിനെ കണക്കാക്കുന്നത്. അതുപോലെ ശ്രദ്ധ കൊടുക്കേണ്ട ഒന്നാണ് ലോക്കര്‍ വെയ്ക്കുന്ന മുറിയുടെ ഉയരം മറ്റു മുറികളേക്കാള്‍ കുറവാകരുത് എന്നുള്ളത്. ചുരുക്കി പറഞ്ഞാൽ തെക്ക് ദിക്കില്‍ വേണം പണം വയ്ക്കുന്ന ലോക്കര്‍ അഥവാ അലമാര വയ്ക്കേണ്ടത്. എന്നാൽ തെക്കു കിഴക്ക്, തെക്കു പടിഞ്ഞാറ് കോൺ ദിക്കുകകളിൽ ഇത് വയ്ക്കരുത്. ലോക്കറിന്റെ പിൻവശം തെക്കു വശത്താകണം, ഇത് മുന്‍വശത്തേയ്ക്ക് വടക്കു ദിശയെ അഭിമുഖീകരിക്കുകയും വേണം.

വടക്കു കിഴക്കു ദിശയില്‍ ലോക്കര്‍ വയ്ക്കുന്നത് ധന നഷ്ടമുണ്ടാക്കും. മഞ്ഞ നിറമാണ് ലോക്കര്‍ അല്ലെങ്കില്‍ പണം വയ്ക്കുന്ന അലമാരയുള്ള മുറിയ്ക്ക് ഏറ്റവും ഉത്തമമായി പറയുന്നത്. ലോക്കര്‍ സൂക്ഷിക്കുന്ന മുറി എപ്പോഴും വൃത്തിയോടെ സൂക്ഷിക്കണം. ഒരിക്കലും ഈ മുറിയില്‍ സാധനങ്ങള്‍ വാരിവലിച്ചു ഇടരുത്. വാസ്തുശാസ്ത്രപ്രകാരം ലോക്കറിന് മുന്‍പില്‍ ഒരു കണ്ണാടി വയ്ക്കുന്നത് വാസ്തു പ്രകാരം ധനലാഭത്തിന് സഹായിക്കുന്ന ഒന്നാണ്. ഇത് പണം ഇരട്ടിപ്പിക്കുമെന്നാണ് വിശ്വാസം.

Exit mobile version