Sreyas Jyothisha Kendram

മന:ശാന്തി ലഭിക്കാൻ ഏറ്റവും ഉത്തമമായ മാർഗം

Share this Post

ലോകം അതിവേഗത്തിലാണ് സഞ്ചരിക്കുകായും അതോടൊപ്പം മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. പലപ്പോഴും അതിനൊപ്പം ഓടിയെത്താന്‍ നമ്മളിൽ പലർക്കും സാധിക്കാറില്ല. എല്ലാവരും ദിനംപ്രതി ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള പെടാപ്പാടോടെയുള്ള നെട്ടോട്ടത്തിലാണ്. അതില്‍ പലരോടും ദേഷ്യം തോന്നും. അസൂയ തോന്നും. വെറുപ്പ് തോന്നും. അങ്ങനെ മനസ്സ് ആകെ അസ്വസ്ഥമാകുന്നു.

രാവും പകലും പല വിധ ജോലികൾ ചെയ്ത് ഓടിത്തളര്‍ന്ന് അങ്ങേയറ്റം കലുഷമായ മനസുമായാണ് നമ്മില്‍ പലരും ഉറങ്ങാന്‍ കിടക്കാറ്. പണമുള്ളവന് അതിന്റെ ടെന്‍ഷന്‍, ഇല്ലാത്തവന് ഇല്ലാത്തതിന്റെയും. അങ്ങനെ ആകെ അസ്വസ്ഥത നിറഞ്ഞ ജീവിതത്തില്‍ ശാന്തി കിട്ടാന്‍ വേണ്ടി പിന്നെയും ഓടുന്നതാണ് പലരുടെയും രീതി. അങ്ങനെ എത്ര ഓടി തളർന്നാലും ശാന്തി ലഭിക്കാറുമില്ല.

മനസ്സിന് ശാന്തി ലഭിക്കാന്‍ അല്‍പ്പം ധ്യാനവും മന്ത്രവുമൊക്കെയാണ് നല്ലത്. ഇതിനുള്ള ഉത്തമമായാ മന്ത്രമാണ് യജുര്‍വേദത്തില്‍ പറയുന്ന ശാന്തിമന്ത്രമെന്നാണ് വേദ വിദഗ്ധരുടെ അഭിപ്രായം. സര്‍വ്വതോന്മുഖമായ ശാന്തികൈവരിക്കാന്‍ ഈ മന്ത്രം ദിവസവും ജപിക്കുന്നതിലൂടെ സാധിക്കുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

ഓം ദ്യൗ ശാന്തിരന്തരീക്ഷങ് ശാന്തി:

പൃഥിവീ ശാന്തിരാപ: ശാന്തിരോഷധയ:

ശാന്തി:. വനസ്പതയ:സാന്തിർ വിശ്വേദേവാ:

ശാന്തിർ ബ്രഹ്മശാന്തി: സർവം ശാന്തി:

ശാന്തിരേവ ശാന്തി സാ മാ ശാന്തിരേധി

ഓം ശാന്തി: ശാന്തി: ശാന്തി

ഹേ പ്രിയപ്പെട്ട ഭഗവാനേ, അവിടുത്തെ കൃപകൊണ്ട് ഞങ്ങള്‍ക്ക് രണ്ട് ലോകം ശാന്തിയേകട്ടെ, അവിടെ ശാന്തമാകട്ടെ. ഭൂമിയൊട്ടുക്കും ശാന്തിയേകട്ടെ, ശാന്തമാകട്ടെ. ജലം ശാന്തിയേകട്ടെ, അവിടെ ശാന്തമാകട്ടെ. ഔഷധികളും വനസ്പതികളും ശാന്തമാകട്ടെ….ഇങ്ങനെ സര്‍വവും നമുക്ക് ശാന്തി തരട്ടെ എന്നും ശാന്തമാകട്ടെ എന്നുമാണ് ഈ മന്ത്രം അര്‍ത്ഥമാക്കുന്നത്. മനസ്സ് പൂര്‍ണമായും ആയാസരഹിതമായിട്ട് ഉള്‍ക്കൊണ്ട് ചൊല്ലേണ്ട മന്ത്രമാണിത്. ഈ മന്ത്രം ചൊല്ലിക്കഴിയുമ്പോള്‍ തന്നെ ഒരു പോസിറ്റീവ് എനര്‍ജി ഫീല്‍ ചെയ്യുമത്രെ. മനസ്സ് സ്വസ്ഥമാകുകയും ചെയ്യും.

പിന്നീട് അന്ന് ചെയ്യുന്ന കാര്യങ്ങള്‍ക്കെല്ലാം മികച്ച ഊര്‍ജ്ജമായിരിക്കും നിങ്ങളില്‍ നിഴലിക്കുക. അതുകൊണ്ടുതന്നെ ദിവസവും ഈ ശാന്തിമന്ത്രം ചൊല്ലുന്നവർക്ക് മനസ്സിൽ ശാന്തിയും സമാധാനവും നിറയും.


Share this Post