Sreyas Jyothisha Kendram

ലോകത്തിലെ ഏറ്റവും വലിയ ശനീശ്വര വിഗ്രഹം എവിടെയാണ്?

Share this Post

തെലങ്കാന സംസ്ഥാനത്തെ സംഗറെട്ടി പട്ടണത്തിനു സമീപമുള്ള യെര്‍ദാനൂര്‍ എന്ന ചെറു ഗ്രാമത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ ശനീശ്വര പ്രതിമ സ്ഥിതി ചെയ്യുന്നത്. മധുരയിലെ പേരെടുത്ത ശില്പിയായ സുബ്ബയ്യാ സ്ഥപതിയും 8 കൂട്ടാളികളും ചേര്‍ന്ന് തമിഴ് നാട്ടിലെ കരവൈക്കുടിയിലാണ് ഈ കൂറ്റന്‍ ശിലാ പ്രതിമയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.

ഏക കൃഷ്ണ ശിലയില്‍ തയാറാക്കിയ ഈ ശിലാ വിഗ്രഹത്തിനു 9 ടണ്‍ ഭാരവും 2 അടി അടിസ്ഥാന ശില ഉള്‍പ്പടെ 20 അടി ഉയരവും ഉണ്ട്. വിഗ്രഹ നിര്‍മ്മാണത്തിന് ആവശ്യമായ ഏകശില കണ്ടെത്തുന്നതു തന്നെ ദുഷ്കരമായ ജോലിയായിരുന്നു എന്ന് സുബ്ബയ്യാ സ്ഥപതി പറയുന്നു. നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ 2 വര്ഷം വേണ്ടിവന്നു. താക്കൂര്‍ സൂര്യപ്രതാപ് സിംഗിന്റെയും അദ്ദേഹത്തിന്‍റെ 3 പുത്രന്മാരുടെയും സഹോദരന്മാരുടെയും ശ്രമഫലമായാണ് ഈ വിഗ്രഹം നിര്‍മ്മിക്കുവാന്‍ കഴിഞ്ഞത്.

ശനിപ്രീതി നേടാൻ ശനി അഷ്ടോത്തരശത നാമാവലി

ഓം ശനൈശ്ചരായ നമഃ
ഓം ശാന്തായ നമഃ
ഓം സര്‍വാഭീഷ്ടപ്രദായിനേ നമഃ
ഓം ശരണ്യായ നമഃ
ഓം വരേണ്യായ നമഃ
ഓം സര്‍വേശായ നമഃ
ഓം സൌമ്യായ നമഃ
ഓം സുരവന്ദ്യായ നമഃ
ഓം സുരലോകവിഹാരിണേ നമഃ
ഓം സുഖാസനോപവിഷ്ടായ നമഃ
ഓം സുന്ദരായ നമഃ
ഓം ഘനായ നമഃ
ഓം ഘനരൂപായ നമഃ
ഓം ഘനാഭരണധാരിണേ നമഃ
ഓം ഘനസാരവിലേപായ നമഃ
ഓം ഖദ്യോതായ നമഃ
ഓം മന്ദായ നമഃ
ഓം മന്ദചേഷ്ടായ നമഃ
ഓം മഹനീയഗുണാത്മനേ നമഃ
ഓം മര്‍ത്ത്യപാവനപാദായ നമഃ
ഓം മഹേശായ നമഃ
ഓം ഛായാപുത്രായ നമഃ
ഓം ശര്‍വായ നമഃ
ഓം ശതതൂണീരധാരിണേ നമഃ
ഓം ചരസ്ഥിരസ്വഭാവായ നമഃ
ഓം അചഞ്ചലായ നമഃ
ഓം നീലവര്‍ണായ നമഃ
ഓം നിത്യായ നമഃ
ഓം നീലാഞ്ജനനിഭായ നമഃ
ഓം നീലാംബരവിഭൂഷായ നമഃ
ഓം നിശ്ചലായ നമഃ
ഓം വേദ്യായ നമഃ
ഓം വിധിരൂപായ നമഃ
ഓം വിരോധാധാരഭൂമയേ നമഃ
ഓം വേദാസ്പദസ്വഭാവായ നമഃ
ഓം വജ്രദേഹായ നമഃ
ഓം വൈരാഗ്യദായ നമഃ
ഓം വീരായ നമഃ
ഓം വീതരോഗഭയായ നമഃ
ഓം വിപത്പരമ്പരേശായ നമഃ
ഓം വിശ്വവന്ദ്യായ നമഃ
ഓം ഗൃധ്രവാഹായ നമഃ
ഓം ഗൂഢായ നമഃ
ഓം കൂര്‍മ്മാംഗായ നമഃ
ഓം കുരൂപിണേ നമഃ
ഓം കുത്സിതായ നമഃ
ഓം ഗുണാഢ്യായ നമഃ
ഓം ഗോചരായ നമഃ
ഓം അവിദ്യാമൂലനാശായ നമഃ
ഓം വിദ്യാവിദ്യസ്വരൂപിണേ നമഃ
ഓം ആയുഷ്യകാരണായ നമഃ
ഓം ആപദുദ്ധര്‍ത്രേ നമഃ
ഓം വിഷ്ണുഭക്തായ നമഃ
ഓം വശിനേ നമഃ
ഓം വിവിധാഗമവേദിനേ നമഃ
ഓം വിധിസ്തുത്യായ നമഃ
ഓം വന്ദ്യായ നമഃ
ഓം വിരൂപാക്ഷായ നമഃ
ഓം വരിഷ്ഠായ നമഃ
ഓം ഗരിഷ്ഠായ നമഃ
ഓം വജ്രാങ്കുശധരായ നമഃ
ഓം വരദാഭയഹസ്തായ നമഃ
ഓം വാമനായ നമഃ
ഓം ജ്യേഷ്ഠാപത്നീസമേതായ നമഃ
ഓം ശ്രേഷ്ഠായ നമഃ
ഓം മിതഭാഷിണേ നമഃ
ഓം കഷ്ടൌഘനാശകര്‍ത്രേ നമഃ
ഓം പുഷ്ടിദായ നമഃ
ഓം സ്തുത്യായ നമഃ
ഓം സ്തോത്രഗമ്യായ നമഃ
ഓം ഭക്തിവശ്യായ നമഃ
ഓം ഭാനവേ നമഃ
ഓം ഭാനുപുത്രായ നമഃ
ഓം ഭവ്യായ നമഃ
ഓം പാവനായ നമഃ
ഓം ധനുര്‍മണ്ഡലസംസ്ഥായ നമഃ
ഓം ധനദായ നമഃ
ഓം ധനുഷ്മതേ നമഃ
ഓം തനുപ്രകാശദേഹായ നമഃ
ഓം താമസായ നമഃ
ഓം അശേഷജനവന്ദ്യായ നമഃ
ഓം വിശേഷഫലദായിനേ നമഃ
ഓം വശീകൃതജനേശായ നമഃ
ഓം പശൂനാംപതയേ നമഃ
ഓം ഖേചരായ നമഃ
ഓം ഖഗേശായ നമഃ
ഓം ഘനനീലാംബരായ നമഃ
ഓം കാഠിന്യമാനസായ നമഃ
ഓം ആര്യഗണസ്തുത്യായ നമഃ
ഓം നീലച്ഛത്രായ നമഃ
ഓം നിത്യായ നമഃ
ഓം നിര്‍ഗുണായ നമഃ
ഓം ഗുണാത്മനേ നമഃ
ഓം നിരാമയായ നമഃ
ഓം നിന്ദ്യായ നമഃ
ഓം വന്ദനീയായ നമഃ
ഓം ധീരായ നമഃ
ഓം ദിവ്യദേഹായ നമഃ
ഓം ദീനാര്‍ത്തിഹരണായ നമഃ
ഓം ദൈന്യനാശകരായ നമഃ
ഓം ആര്യഗണ്യായ നമഃ
ഓം ക്രൂരായ നമഃ
ഓം ക്രൂരചേഷ്ടായ നമഃ
ഓം കാമക്രോധകരായ നമഃ
ഓം കളത്രപുത്രശത്രുത്വകാരണായ നമഃ
ഓം പരിപോഷിതഭക്തായ നമഃ
ഓം പരഭീതിഹരായ നമഃ
ഓം ഭക്തസംഘമനോഽഭീഷ്ടഫലദായ നമഃ

ഇതി ശനി അഷ്ടോത്തരശതനാമാവലിഃ സമ്പൂര്‍ണം


Share this Post