Site icon Sreyas Jyothisha Kendram

നാളെ ഇടവ രവി സംക്രമം.. ആദിത്യനെ ഈ സ്തോത്രം കൊണ്ട് ഭജിച്ചാൽ സർവൈശ്വര്യം.

നാളെ 15.05.2023 തിങ്കളാഴ്ച ഉദയാൽ പരം 12 നാഴിക 30 വിനാഴികയ്ക്ക് (11.32 am IST) ഉതൃട്ടാതി നക്ഷത്രത്തിൽ ഇടവ രവി സംക്രമം.

സൂര്യൻ ഒരു രാശിയിൽ നിന്ന് അടുത്ത രാശിയിലേക്ക് പ്രവേശിക്കുന്നതിനെയാണ് സംക്രമം എന്ന് പറയുന്നത്. സൂര്യൻ 12 മാസം കൊണ്ട് മേടം മുതൽ മീനം വരെയുള്ള 12 രാശിയിലൂടെ കടന്നു പോവുന്നു . അതായത് സൂര്യൻ ഒരു രാശിയിൽ ഒരു മാസം സഞ്ചരിക്കും . 2023 മേയ് 15 തിങ്കളാഴ്‌ച സൂര്യൻ മേടം രാശിയിൽ നിന്ന് ഇടവം രാശിയിലേക്ക് സംക്രമിക്കും . ഇത് ഇടവ സംക്രമം എന്നാണ് അറിയപ്പെടുന്നത് .


നാളെ പകൽ 11 മണി 32 മിനിറ്റിനാണ് ഇടവ രവി സംക്രമം നടക്കുന്നത്. വളരെ സവിശേഷമായ സമയമാണിത്. അതിനാൽ പകൽ 11 നും 12.30 നും ഇടയിലുള്ള സമയത്ത് ഭവനങ്ങളിൽ നിലവിളക്ക് തെളിച്ച് പ്രാർഥിക്കുന്നത് സർവൈശ്വര്യത്തിനു കാരണമാകും . കൂടാതെ ഈ സമയത്ത് കനകധാരാ സ്തോത്രം , സൂര്യ അഷ്ടോത്തരം , ആദിത്യ ഹൃദയം, സൂര്യസ്തോത്ര മഹാമന്ത്രം എന്നിവ ജപിക്കുന്നത് അത്യുത്തമം.
സൂര്യ സ്തോത്രങ്ങളിൽ അതി വിശിഷ്ടമായ ഒന്നാണ് സൂര്യ സ്തോത്ര മഹാമന്ത്രം. ഈ മന്ത്രം കൊണ്ട് ആദിത്യ ഭജനം നടത്തുന്നവരിൽ സൂര്യ ഭഗവൻ അതിവേഗം പ്രസാദിക്കും എന്ന് വിശ്വസിക്കപ്പെടുന്നു.

സൂര്യസ്തോത്ര മഹാമന്ത്രം



Exit mobile version