Sreyas Jyothisha Kendram

ഞായറാഴ്ച ഈ സ്തോത്രം കൊണ്ട് ആദിത്യനെ ഭജിച്ചാൽ ജീവിത ദുഃഖങ്ങൾ അകലും..

Share this Post

മനുഷ്യ ജന്മം ലഭിച്ചാൽ സുഖദുഃഖങ്ങള്‍ അനുഭവിച്ചേ മതിയാകൂ. വിശിഷ്യാ കുടുംബ ജീവിതം നയിക്കുന്ന മനുഷ്യരെയാണ് ജീവിത ദുഃഖങ്ങള്‍ കൂടുതലായി അലട്ടുന്നത് എന്ന് കാണാൻ കഴിയും.

ദുഃഖങ്ങള്‍ക്ക് കാരണങ്ങൾ പലതാണ്. അതില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് മനസ്സില്‍ നിറയുന്ന ആശകളാണ്. കൂടാതെ മുന്‍ജന്മങ്ങളില്‍ ചെയ്ത പാപങ്ങളുടെ ഫലമായും, ഈ ജന്മത്തിൽ അറിഞ്ഞും അറിയാതെയും ചെയ്ത ദോഷങ്ങൾ മൂലവും ദുഃഖങ്ങൾ ഉണ്ടാകുന്നു.

ഗ്രഹദോഷത്താലും, സര്‍പ്പശാപത്താലും, പിതൃശാപങ്ങളാലും, ഗുരുക്കന്മാരുടെ ശാപത്താലും ഒക്കെ ജീവിത ക്ലേശങ്ങൾ വരാം.
ഇന്ന് ഏത് പാപത്തിനും പരിഹാരക്രിയകള്‍ നിലവിലുണ്ട്. അതില്‍ പുണ്യനദികളിലെ സ്‌നാനം, പുണ്യക്ഷേത്രങ്ങള്‍ ദര്‍ശിക്കല്‍, വ്രതം നോക്കല്‍, ദാനം ചെയ്യല്‍ വിശേഷിച്ചും അന്നദാനം മുതലായവ.

എന്നാല്‍ വളരെവേഗം പാപമുക്തി ലഭിക്കാനും ദുഃഖങ്ങള്‍ അകന്ന് സന്തുഷ്ടമായ ജീവിതം ലഭിക്കാനും ആദിത്യ ദേവനെ ഭക്തിപുരസ്സരം ആരാധിച്ചാല്‍ മതി.

ആദിത്യ ഭഗവാനെ ആരാധിക്കുന്നവര്‍ക്ക് സര്‍വ്വ ഐശ്വര്യങ്ങളും വന്നുചേരും. നേരില്‍ കണ്ടുനിന്ന് സ്വന്തം ധര്‍മ്മസങ്കടങ്ങള്‍ ഏതൊരുവനും ആദിത്യ ഭഗവാനോട് പറയാന്‍ സാധിക്കും.

ആദിത്യ ഭഗവാനെ ആരാധിക്കാന്‍ ഉത്തമദിനം ഞായറാഴ്ചയാണ്. ഉദിച്ചുവരുന്ന ആദിത്യനെ 21 ദിവസം മുടങ്ങാതെ കണ്ടുകൊണ്ട് ഇവിടെ പ്രതിപാദിക്കുന്ന മന്ത്രം എട്ട് പ്രാവശ്യം വ്രതശുദ്ധിയോടെ നിന്ന് ജപിക്കുക. ഒരു ഞായറാഴ്ച ജപം ആരംഭിക്കുക.

സര്‍വ്വദോഷങ്ങളില്‍നിന്നും മുക്തരാകും. കൂടാതെ ഉദ്ദിഷ്ട കാര്യം ലഭ്യമാകുകയും ചെയ്യും. ജപവേളയില്‍ ചുവന്ന നിറത്തിലുള്ള വസ്ത്രധാരണം ക്ഷിപ്രഫലം നൽകും.

സൂര്യസ്‌തോത്രങ്ങള്‍

ഓം ആദിത്യഃ സവിതാ സൂര്യഃ പൂഷാര്‍ക്കാഃ ശീഘ്രഗേ രവിഃ
ഭൃഗുസ്ത്വഷ്ടാ ര്യമാ ഹംസോ ഹേലിസ്‌തേജോ
നിധിര്‍ഹരിഃ
ഹരിദശഃ കലാവക്ത്രഃ കര്‍മസാക്ഷി ജഗത് പതിഃ
പദ്മിനി ബോധകോ ഭാനുഃ ഭാസ്‌കരഃ കരുണാകരഃ
ദ്വാദശത്മാ വിശ്വകര്‍മ്മാ ലോഹിതാംഗഃ സ്തമോനുതഃ
ജഗന്നാഥോ രവിന്ദാക്ഷഃ കാലാത്മ കശ്യപാതമജഃ
ഭൂതാശ്രയാ ഗ്രഹപതിഃ സര്‍വ്വലോക നമസ്‌ക്യതഃ
ജപാകുസുമ സങ്കാശോ ഭാസ്വാ നദിതി നന്ദനഃ
ധ്വാന്തേഭ സിംഹഃ സര്‍വാത്മാ ലോകനേത്രോ ലോകതാപനഃ
ജഗത് കര്‍ത്താ ജഗത് സാക്ഷി ശാനൈശ്ച്യരപിതാജയ
സഹസ്രരശ്മി സ്തരണിര്‍ ഭഗവാന്‍ ഭക്തവല്‍സലഃ
ഇന്ദ്രോ നലോ യമശ്‌ചൈവ നൈര്യതോ വരുണോ നിലഃ
ശ്രീ ദ ഈശാന ഇന്ദുശ്ച ഭൗമഃ സൗമ്യോ ഗുരുഃ കവിഃ യഃ

ഏതൈര്‍ന്നാമഭിഃ ഭക്ത്യാ മര്‍ത്യ സ്തൗതി ദിവാകരം
അനിഷ്ട് ദോപി സംപ്രീതഃ ശുഭം കുര്യാത് സദാ രവിഃ


Share this Post