Site icon Sreyas Jyothisha Kendram

ആറ്റുകാൽ പൊങ്കാല വിധിപ്രകാരം സമർപ്പിക്കേണ്ടതെങ്ങനെ?

ഈ വർഷത്തെ പൊങ്കാല മാർച്ച് 13 വ്യാഴാഴ്ച
രാവിലെ 10:15 നു പൊങ്കാലയും ഉച്ചയ്ക്ക് 01:15 നു നിവേദ്യവും ആകുന്നു.

ആറ്റുകാല്‍  പൊങ്കാല ഒരു ആത്മസമർപ്പണമാണ്.  പൊങ്കാല അർപ്പിച്ച് പ്രാർത്ഥിച്ചാൽ ഉദ്ദിഷ്ട കാര്യങ്ങൾ കരുണാമയിയായ ദേവി സാധിച്ച് തരും എന്നുള്ള ദൃഡമായ  വിശ്വാസമാണ്   പൊങ്കാലയിലേക്ക് സ്ത്രീജനങ്ങളെ ആകർഷിക്കുന്നത്.
 
പൊങ്കാല ഇടുവാന്‍ ആഗ്രഹിക്കുന്നവര്‍  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പൊങ്കാലയ്ക്ക് മുൻപ് ഒരാഴ്ചയെങ്കിലും വ്രതം നോല്‍ക്കണം . കുറഞ്ഞത് മൂന്നു ദിവസമെങ്കിലും വ്രതം നിര്‍ബന്ധമാണ്‌.

മാസമുറ കഴിഞ്ഞ്  ഏഴു ദിവസം കഴിഞ്ഞു മാത്രമേ പൊങ്കാല ഇടാവൂ.
പുല വാലായ്മകള്‍  ഉള്ളവര്‍ പൊങ്കാല  ഇടരുത്. (പുല 16 ദിവസവും വാലായ്മ 11 ദിവസവും)
ഈ ദിവസങ്ങളില്‍ സസ്യാഹാരം മാത്രം കഴിക്കുക.

മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും കൂടി വേണം വ്രതം എടുക്കാൻ.

പൊങ്കാലയുടെ തലേ ദിവസം ഒരിക്കല്‍ മാത്രമേ അരി ആഹാരം കഴിയ്ക്കാൻ പാടൂള്ളൂ

പൊങ്കാല ദിനത്തിൽ അടുപ്പുകൾ തയാറാക്കുക. നിലവിളക്കും ഗണപതിക്ക് ഒരു നാക്കിലയിൽ അല്പം അവലും മലരും ശരക്കരയും ഒക്കെ ഒരുക്കി വയ്ക്കുക.

പൊങ്കാലയ്ക്ക് മുൻപ് ദേവിയെ  പ്രാർഥിക്കുക.
പൊങ്കാല  ഇടുവാൻ ദേവിയോട് അനുവാദം ചോദിക്കുന്നതായിട്ടാണ് ഇങ്ങനെ ചെയ്യുന്നത്.   അനുജ്ഞ വാങ്ങുക.
കിഴക്കോട്ട്  തിരിഞ്ഞു നിന്ന്  പൊങ്കാല ഇടുന്നതാണ്  ഉത്തമം.

 പുതിയ മൺകലത്തിലാണ് പൊങ്കാല ഇടേണ്ടത്.

ക്ഷേത്രത്തിനു മുൻപിലുള്ള പണ്ഡാര അടുപ്പിൽ തീ കത്തിച്ചതിനു ശേഷം മാത്രമേ മറ്റുള്ള അടുപ്പുകളിൽ തീ കത്തിക്കാൻ പാടുള്ളൂ. ഇത്തവണ 10.15 നാണ് ക്ഷേത്ര അടുപ്പില് തീ പകരുന്നത്. അതിനു ശേഷം നമുക്കും പൊങ്കാല അടുപ്പുകൾ കത്തിക്കാം. ഗണപതിക്ക് കത്തിച്ചു വച്ച വിളക്കിൽ നിന്നും അടുപ്പിലേക്ക് തീ പകരാം.

പൊങ്കാല അടുപ്പിൽ തീ കത്തിച്ചതിനുശേഷം മാത്രമേ ജലപാനം പാടുള്ളൂ  എന്നു പറയും.

നിവേദ്യം തയാറായതിനു ശേഷം മാത്രമേ ആഹാരം കഴിക്കാവൂ. ആഹാര കാര്യങ്ങൾ അവനവന്റെ ആരോഗ്യ സ്ഥിതി പോലെ ചെയ്യാവുന്നതാണ്.  മരുന്നുകൾ മുടക്കേണ്ടതില്ല. അത് വ്രതലോപവും അല്ല.

പൊങ്കാല തയാറാക്കിയ ശേഷം നിവേദിക്കുന്നത് വരെയുള്ള സമയം ദേവീ സ്തോത്രങ്ങളും കീർത്തനങ്ങളും ജപിക്കുവൻ വിനിയോഗിക്കുക. അതിനു യോജ്യമായ ചില സ്തോത്രങ്ങൾ കാണുക.

ഭദ്രകാളിപ്പത്ത് II BHADRAKALI PATHU II

ക്ഷേത്രത്തിൽ നിന്നും നിയോഗിക്കുന്ന പൂജാരികൾ തീർത്ഥം തളിക്കുന്നതോടെ മാത്രമേ പൊങ്കാല സമാപിക്കുന്നുള്ളൂ. ഈ വർഷം പൊങ്കാല നിവേദിക്കുന്ന മുഹൂർത്തം ഉച്ച കഴിഞ്ഞു 01:15 നാണ്.

പൊങ്കാല ഇട്ടതിനു ശേഷം അന്നേ ദിവസം മറ്റു ക്ഷേത്ര ദര്‍ശനം ഉചിതമല്ല.

Exit mobile version