Site icon Sreyas Jyothisha Kendram

സാമ്പത്തിക ഉന്നമനം നേടാൻ ഈ കാര്യങ്ങൾ ശീലമാക്കുക.

  1. എപ്പോഴും വൃത്തിയുള്ള വസ്ത്രം ധരിച്ചും ശുചിത്വത്തോടെയും ഇരിക്കുക.

2. വെള്ളിയാഴ്ച പണം കടം കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കണം. നിർധനന് ആഹാരം കഴിക്കുവാനോ അഗതികൾക്കോ സാമ്പത്തിക ക്ലേശമുള്ളവർക്കോ വൈദ്യ സഹായത്തിനു ധനം ഏതു ദിവസവും നൽകാം.

3. ചൊവ്വാഴ്ചയും ശനിയാഴ്ചയും കഴിവതും ശുഭകാര്യങ്ങൾ തുടങ്ങാതിരിക്കുക.

4. എന്നും സന്ധ്യയ്ക്ക് നിലവിളക്ക് കത്തിച്ച് മഹാലക്ഷ്മീ അഷ്ടകം കൊണ്ട് മഹാലക്ഷ്മിയെ പ്രാർഥിക്കുക.

5. പണം അലക്ഷ്യമായി കൈകാര്യം ചെയ്യുകയും വലിച്ചെറിയാത്തെയും ശ്രദ്ധിക്കണം.

6. സന്ധ്യയ്ക്കുശേഷം പണമിടപാടുകൾ നടത്താതിരിക്കുക.

7. വീടിന്റെയോ പുരയിടത്തിന്റെയോ കന്നിമൂലയിൽ മാലിന്യമോ പാഴ് വസ്തുക്കളോ കൂട്ടിയിടാതെ ശ്രദ്ധിക്കണം. പറ്റുമെങ്കിൽ അവിടെ കറുകപ്പുല്ല് വച്ചു പിടിപ്പിക്കുക.

8. കഴിവിനനുസരിച്ച് അർഹിക്കുന്നവർക്ക് ധാന ധർമ്മങ്ങൾ ചെയ്യുക.

9. എന്നും പ്രാർഥന ഒരു ശീലമാക്കുക.മാസത്തിൽ ഒരിക്കലെങ്കിലും ദേവാലയങ്ങൾ സന്ദർശിച്ച് ശക്തിക്കൊത്ത വഴിപാടുകൾ സമർപ്പിക്കുക.

Exit mobile version