Sreyas Jyothisha Kendram

ഈ സ്തോത്രം ചൊല്ലിയാൽ കാര്യസാദ്ധ്യം ഫലം

Share this Post

യാത്രകൾ നടത്തുന്നവന്റെ ബന്ധുവായ ( മാർഗത്തിന്റെ ബന്ധു / ജീവിത മാർഗം എന്നുമാകാം ) ശിവനെ സ്തുതിക്കുന്ന സ്തോത്രമാണിത് . തമിഴ്നാട് വെല്ലൂരിനടുതുള്ള വിരിഞ്ചപുരം ശിവക്ഷേത്രത്തിലെ മാർഗബന്ധു ശിവനെ സ്തുതിച്ചെഴുതിയ സ്തോത്രമാണിത് .

യാത്രകൾക്ക് മുൻപായി ചില മന്ത്രങ്ങൾ ചൊല്ലി വിഘ്നങ്ങൾ നീക്കുന്നത് പൂർവ്വികന്മാർക്കിടയിൽ പതിവായിരുന്നു . യാത്രകളിൽ മഹാദേവൻ കാക്കും എന്നാണ് വിശ്വാസം . സാധാരണ യാത്രകൾക്ക് മുൻപായി ചൊല്ലാനുള്ള മന്ത്രമാണിത് . മഹാദേവാനുഗ്രഹവും ഒപ്പം കാര്യസാദ്ധ്യവുമാണ് ഫലം.

AD 1520 മുതൽ 1593 വരെ ജീവിച്ചിരുന്ന അദ്വൈത സിദ്ധാന്തത്തിന്റെ പ്രയോക്താവ് അപ്പയ്യ ദീക്ഷിതർ രചിച്ച പ്രസിദ്ധമായ ഒരു ശിവ സ്തോത്രമാണ് ” മാർഗ്ഗ ബന്ധു ശിവ സ്തോത്രം “.

Please Subscribe to our YouTube Channel for more videos

മാർഗ്ഗ ബന്ധു സ്തോത്രം II MARGA BANDHU STOTRAM II

ശംഭോ മഹാ ദേവ ദേവ

ശിവ ശംഭോ മഹാദേവ

ദേവേശ ശംഭോ

ശംഭോ മഹാ ദേവ ദേവ
ഫാലാവനമ്രത് കിരീടം

ഫാല നേത്രാർച്ചിഷാദഗ്ദ

പഞ്ചേഷു കീടം

ശൂലാവതാരാതി കൂടം

ശുദ്ധമർദ്ധേന്ദു ചൂടം

ഭജേ മാർഗ ബന്ധും

ശംഭോ മഹാ ദേവ ദേവ

ശിവ ശംഭോ മഹാദേവ

ദേവേശ ശംഭോ

ശംഭോ മഹാ ദേവ ദേവ

അംഗേ വിരാജത് ഭുജംഗം

അഭ്ര ഗംഗാ തരംഗാഭിരാമോത്തമാംഗം

ഓങ്കാര വാടീ കുരംഗം -സിദ്ധ

സംസേവിതാംഘ്രിം ഭജേ മാർഗ്ഗ ബന്ധും

ശംഭോ മഹാ ദേവ ദേവ

ശിവ ശംഭോ മഹാദേവ

ദേവേശ ശംഭോ

ശംഭോ മഹാ ദേവ ദേവ

നിത്യം ചിദാനന്ദ രൂപം – നിഹ്നു

താശേഷ ലോകേശ വൈരി പ്രതാപം

കാർത്ത സ്വരാഗേന്ദ്ര ചാപം – കൃത്തി

വാസം ഭജേ ദിവ്യ സന്മാർഗ ബന്ധും

ശംഭോ മഹാ ദേവ ദേവ

ശിവ ശംഭോ മഹാദേവ

ദേവേശ ശംഭോ

ശംഭോ മഹാ ദേവ ദേവ

കന്ദർപ്പ ദർപ്പഘ്ന മീശം – കാല

കണ്ഠം മഹേശം മഹാവ്യോമ കേശം

കുന്താഭ ദന്തം സുരേശം – കോടി

സൂര്യ പ്രകാശം ഭജേ മാർഗ്ഗ ബന്ധും

ശംഭോ മഹാ ദേവ ദേവ

ശിവ ശംഭോ മഹാദേവ

ദേവേശ ശംഭോ

ശംഭോ മഹാ ദേവ ദേവ

മന്ദാര ഭൂതേരുദാരം മന്ദ

രാഗേന്ദ്ര സാരം മഹാ ഗൗര്യ ദൂരം

സിന്ദൂര ദൂര പ്രചാരം – സിന്ധു

രാജാധി ധീരം ഭജേ മാർഗ്ഗ ബന്ധും

ശംഭോ മഹാ ദേവ ദേവ

ശിവ ശംഭോ മഹാദേവ

ദേവേശ ശംഭോ

ശംഭോ മഹാ ദേവ ദേവ

അപ്പയ്യ യജ്വേന്ദ്ര ഗീതം

സ്തോത്ര രാജം

പഠേത് യസ്തു ഭക്ത്യാ പ്രയാണേ

തസ്യാർത്ഥ സിദ്ധിം വിധർത്തേ

മാർഗ്ഗ മദ്ധ്യേf ഭയം ചാശു തോഷോ മഹേശ

ശംഭോ മഹാ ദേവ ദേവ

ശിവ ശംഭോ മഹാദേവ

ദേവേശ ശംഭോ

ശംഭോ മഹാ ദേവ ദേവ


Share this Post