Sreyas Jyothisha Kendram

നാളെ സ്കന്ദ ഷഷ്ടി.. ഈ 108 നാമങ്ങൾ ജപിച്ചാൽ ജീവിതാഭിവൃദ്ധി..!

Share this Post

തുലാമാസത്തിലെ വെളുത്തപക്ഷ ഷഷ്ഠി ദിനമാണ് സ്കന്ദ ഷഷ്ഠിയായി ആചരിക്കുന്നത്. 2022 ഒക്ടോബര് 30 ഞായറാഴ്ചയാണ് ഈ വർഷത്തെ സ്കന്ദഷഷ്ഠി.

സര്‍പ്പാകൃതി പൂണ്ട് തിരോധാനം ചെയ്ത ശ്രീ മുരുകനെ സ്വരൂപത്തില്‍ തന്നെ വീണ്ടും കിട്ടുന്നതിനു വേണ്ടി മാതാവായ ശ്രീ പാര്‍വ്വതി ദേവി 108 ഷഷ്ഠി വ്രതമെടുത്ത് പ്രത്യക്ഷപെടുത്തിയതായും താരകാസുര നിഗ്രഹത്തിനായുള്ള യുദ്ധസമയത്ത് അപ്രത്യക്ഷനായ ശ്രീ മുരുകനെ യുദ്ധക്കളത്തില്‍ വീണ്ടും എത്തിക്കുവനായി ദേവന്മാര്‍ വ്രതമെടുത്ത് ഫലസിദ്ധി നേടിയതായും പുരാണത്തില്‍ പ്രതിപാദിക്കുന്നുണ്ട് . പൂര്‍ണ്ണ ഭക്തിയോടെ ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് ഉദ്ദിഷ്ടകാര്യസിദ്ധി ലഭിക്കുമെന്നത് തീര്‍ച്ചയാണ്
ഷഷ്ഠി വ്രതത്തിൽ തുലാമാസത്തിലെ സ്കന്ദഷഷ്ഠിക്കാണ് പ്രാധാന്യം. ആറു ഷഷ്ഠി എടുക്കുന്നതിനു തുല്യമാണ് ഒരു സ്കന്ദഷഷ്ഠി എടുക്കുന്നത് എന്നു വിശ്വാസം.

വ്രതം അനുഷ്ടിച്ചാലും ഇല്ലെങ്കിലും സ്കന്ദ ഷഷ്ടി ദിനത്തിൽ സുബ്രഹ്മണ്യ അഷ്ടോത്തര ശത നാമാവലി ഭക്തിപൂർവ്വം ജപിക്കുന്നത് ആഗ്രഹ സിദ്ധിക്കും സന്താന ക്ലേശ പരിഹാരത്തിനും സന്താന നന്മയ്ക്കും കുടുംബ സൗഖ്യത്തിനും പൊതുവിൽ ജീവിത അഭിവൃദ്ധിക്കും സഹായിക്കും എന്നതിൽ തർക്കമില്ല.

ശ്രീസുബ്രഹ്മണ്യാഷ്ടോത്തരശതനാമാവലീ

സുബ്രഹ്മണ്യമജം ശാന്തം കുമാരം കരുണാലയം .
കിരീടഹാരകേയൂരമണികുണ്ഡലമണ്ഡിതം ..

ഷണ്മുഖം യുഗഷഡ്ബാഹും ശൂലാദ്യായുധധാരിണം .
സ്മിതവക്ത്രം പ്രസന്നാഭം സ്തൂയമാനം സദാ ബുധൈഃ ..

വല്ലീദേവീപ്രാണനാഥം വാഞ്ഛിതാർഥപ്രദായകം .
സിംഹാസനേ സുഖാസീനം കോടിസൂര്യ സമപ്രഭം .
ധ്യായാമി സതതം ഭക്ത്യാ ദേവസേനാപതിം ഗുഹം ..

ഓം സ്കന്ദായ നമഃ .
ഓം ഗുഹായ നമഃ .
ഓം ഷണ്മുഖായ നമഃ .
ഓം ഫാലനേത്രസുതായ നമഃ .
ഓം പ്രഭവേ നമഃ .
ഓം പിംഗലായ നമഃ .
ഓം കൃത്തികാസൂനവേ നമഃ .
ഓം ശിഖിവാഹനായ നമഃ .
ഓം ദ്വിഷഡ്ഭുജായ നമഃ .
ഓം ദ്വിഷണ്ണേത്രായ നമഃ .. 10..

ഓം ശക്തിധരായ നമഃ .
ഓം പിശിതാശപ്രഭഞ്ജനായ നമഃ .
ഓം താരകാസുരസംഹർത്രേ നമഃ .
ഓം രക്ഷോബലവിമർദനായ നമഃ .
ഓം മത്തായ നമഃ .
ഓം പ്രമത്തായ നമഃ .
ഓം ഉന്മത്തായ നമഃ .
ഓം സുരസൈന്യസുരക്ഷകായ നമഃ .
ഓം ദേവാസേനാപതയേ നമഃ .
ഓം പ്രാജ്ഞായ നമഃ .. 20..

ഓം കൃപാലവേ നമഃ .
ഓം ഭക്തവത്സലായ നമഃ .
ഓം ഉമാസുതായ നമഃ .
ഓം ശക്തിധരായ നമഃ .
ഓം കുമാരായ നമഃ .
ഓം ക്രൗഞ്ചദാരണായ നമഃ .
ഓം സേനാനിയേ നമഃ .
ഓം അഗ്നിജന്മനേ നമഃ .
ഓം വിശാഖായ നമഃ .
ഓം ശങ്കരാത്മജായ നമഃ .. 30..

ഓം ശിവസ്വാമിനേ നമഃ .
ഓം ഗണസ്വാമിനേ നമഃ .
ഓം സർവസ്വാമിനേ നമഃ .
ഓം സനാതനായ നമഃ .
ഓം അനന്തശക്തയേ നമഃ .
ഓം അക്ഷോഭ്യായ നമഃ .
ഓം പാർവതീപ്രിയനന്ദനായ നമഃ .
ഓം ഗംഗാസുതായ നമഃ .
ഓം ശരോദ്ഭൂതായ നമഃ .
ഓം ആഹുതായ നമഃ .. 40..

ഓം പാവകാത്മജായ നമഃ ..

ഓം ജൃംഭായ നമഃ .
ഓം പ്രജൃംഭായ നമഃ .
ഓം ഉജ്ജൃംഭായ നമഃ .
ഓം കമലാസനസംസ്തുതായ നമഃ .
ഓം ഏകവർണായ നമഃ .
ഓം ദ്വിവർണായ നമഃ .
ഓം ത്രിവർണായ നമഃ .
ഓം സുമനോഹരായ നമഃ .
ഓം ചുതുർവർണായ നമഃ .. 50..

ഓം പഞ്ചവർണായ നമഃ .
ഓം പ്രജാപതയേ നമഃ .
ഓം അഹസ്പതയേ നമഃ .
ഓം അഗ്നിഗർഭായ നമഃ .
ഓം ശമീഗർഭായ നമഃ .
ഓം വിശ്വരേതസേ നമഃ .
ഓം സുരാരിഘ്നേ നമഃ .
ഓം ഹരിദ്വർണായ നമഃ .
ഓം ശുഭകരായ നമഃ .
ഓം വസുമതേ നമഃ .. 60..

ഓം വടുവേഷഭൃതേ നമഃ .
ഓം പൂഷ്ണേ നമഃ .
ഓം ഗഭസ്തയേ നമഃ .
ഓം ഗഹനായ നമഃ .
ഓം ചന്ദ്രവർണായ നമഃ .
ഓം കലാധരായ നമഃ .
ഓം മായാധരായ നമഃ .
ഓം മഹാമായിനേ നമഃ .
ഓം കൈവല്യായ നമഃ .
ഓം ശങ്കരാത്മജായ നമഃ .. 70..

ഓം വിശ്വയോനയേ നമഃ .
ഓം അമേയാത്മനേ നമഃ .
ഓം തേജോനിധയേ നമഃ .
ഓം അനാമയായ നമഃ .
ഓം പരമേഷ്ഠിനേ നമഃ .
ഓം പരബ്രഹ്മണേ നമഃ .
ഓം വേദഗർഭായ നമഃ .
ഓം വിരാട്സുതായ നമഃ .
ഓം പുലിന്ദകന്യാഭർത്രേ നമഃ .
ഓം മഹാസാരസ്വതവ്രതായ നമഃ .. 80..

ഓം ആശ്രിതാഖിലദാത്രേ നമഃ .
ഓം ചോരഘ്നായ നമഃ .
ഓം രോഗനാശനായ നമഃ .
ഓം അനന്തമൂർതയേ നമഃ .
ഓം ആനന്ദായ നമഃ .
ഓം ശിഖണ്ഡികൃതകേതനായ നമഃ .
ഓം ഡംഭായ നമഃ .
ഓം പരമഡംഭായ നമഃ .
ഓം മഹാഡംഭായ നമഃ .
ഓം വൃഷാകപയേ നമഃ .. 90..

ഓം കാരണോപാത്തദേഹായ നമഃ .
ഓം കാരണാതീതവിഗ്രഹായ നമഃ .
ഓം അനീശ്വരായ നമഃ .
ഓം അമൃതായ നമഃ .
ഓം പ്രാണായ നമഃ .
ഓം പ്രാണായാമപരായണായ നമഃ .
ഓം വിരുദ്ധഹന്ത്രേ നമഃ .
ഓം വീരഘ്നായ നമഃ .
ഓം രക്തശ്യാമഗളായ നമഃ .
ഓം ശ്യാമകന്ധരായ നമഃ .. 100..

ഓം മഹതേ നമഃ .
ഓം സുബ്രഹ്മണ്യായ നമഃ .
ഓം ഗുഹപ്രീതായ നമഃ .
ഓം ബ്രഹ്മണ്യായ നമഃ .
ഓം ബ്രാഹ്മണപ്രിയായ നമഃ .
ഓം വേദവേദ്യായ നമഃ .
ഓം അക്ഷയഫലപ്രദായ നമഃ .
ഓം വല്ലീ ദേവസേനാസമേത ശ്രീ സുബ്രഹ്മണ്യസ്വാമിനേ നമഃ .. 108..

ഇതി സുബ്രഹ്മണ്യ അഷ്ടോത്തരശത നാമാവലിസ്സമാപ്താ ..


Share this Post