Site icon Sreyas Jyothisha Kendram

ഈ 12 നാമങ്ങൾ അറിഞ്ഞോളൂ.. ഏതു കാര്യത്തിലും വിജയം ഉറപ്പിക്കാം…

ധന സമൃദ്ധിയും ഐശ്വര്യ വർധനവും നേടാൻ തിരുച്ചെന്തുർ ശ്രീ മുരുകനെ സ്മരിച്ച് ഈ 12 നാമങ്ങൾ ജപിക്കുക. പല കാരണങ്ങളാൽ വിവാഹ തടസ്സവും കാലതാമസവും നേരിടുന്നവർ തിരുച്ചെന്തുർ ക്ഷേത്ര ദർശനം നടത്തി ഭഗവാന് പാൽ അഭിഷേകം നടത്തിയാൽ മതി. ഭഗവാൻ കല്യാണ മുരുകൻ എന്നും അറിയപ്പെടുന്നു. പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠന മികവ്, ബുദ്ധിശക്തി എന്നിവ നേടാനും ഈ 12 സുബ്രഹ്മണ്യ നാമങ്ങൾ ജപിച്ചാൽ മതി. ശത്രുശല്യം അകലാനും ഈ നാമാവലി അത്യുത്തമം തന്നെ.

ഓം ഷണ്‍മുഖായ നമഃ


ഓം മയൂരവാഹനായ നമഃ


ഓം മഹീദേവായ നമഃ


ഓം ഗന്ധശൈലാധിവാസായ നമഃ


ഓം ഗുഹായ നമഃ


ഓം സ്കന്ദായ നമഃ


ഓം സുവര്‍ണ്ണ ഭൂഷായ നമഃ


ഓം കാര്‍ത്തികേയായ നമഃ


ഓം ഷഡാസ്വായ നമഃ


ഓം ഗണേശാനുജായ നമഃ


ഓം വിഷ്ണു പ്രിയായ നമഃ


ഓം മാര്‍ഗ്ഗായ നമഃ

സന്ധ്യാസമയം വിളക്ക് കൊളുത്തി വച്ച് തിരുച്ചെന്തുർ മുരുകസ്വാമിയുടെ രൂപം മനസ്സിൽ സ്മരിച്ചുകൊണ്ട് ജപിക്കുക.

Exit mobile version