05.06.2026 (1201 ഇടവം 22 വെള്ളി)
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും)
കാര്യവിജയം, മത്സരവിജയം, യാത്രാവിജയം, ആരോഗ്യം ഇവ കാണുന്നു. പുതിയ സാധ്യതകൾ തുറന്ന് കിട്ടും. പല ആഗ്രഹങ്ങളും നടക്കാൻ സാധ്യത കൂടുതൽ. ചികിത്സകൾ ഫലവത്താകും.
ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും)
കാര്യതടസ്സം, പ്രവർത്തനമാന്ദ്യം, മനഃപ്രയാസം ഇവ കാണുന്നു. പൊതുവിൽ മന സ്വസ്ഥത കുറയാൻ ഇടയുള്ള ദിവസമാണ്. പ്രാർഥനകൾ ഗുണം ചെയ്യും.
മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
അനാവശ്യമായ പ്രശ്‌നങ്ങളിൽ നിന്നും തർക്കങ്ങളിൽ നിന്നും നിങ്ങൾ മാറി നിൽക്കുക. ഒഴിവു സമയം മന സമ്മർദ്ദം കൂടാതെ ചെലവഴിക്കാണ് ബോധപൂർവം ശ്രമിക്കുക.
കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും)
സ്വപ്ന പദ്ധതിക്ക് അധികാരികളിൽ നിന്ന് അനുമതിലഭിക്കും. കഠിനാധ്വാനം ഫലം കണ്ടതില്‍ നിങ്ങള്‍ സന്തോഷിക്കും
ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):
കുടുംബാംഗങ്ങളുമായോ അല്ലെങ്കിൽ സുഹൃത്തുക്കളുമായോ ഉള്ള ഉല്ലാസയാത്രകൾ സന്തോഷം നൽകും. സ്ഥാവരവസ്തുക്കളിന്മേലുള്ള നിക്ഷേപം ആദായകരമായിരിക്കും. വ്യാപാരം അഭിവൃദ്ധിപ്പെടും.
കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):
ചില വിഷമകരമായ സാഹചര്യങ്ങളെ നേരിടേണ്ടിവന്നേക്കാം. കുട്ടികളുടെ ആവശ്യങ്ങൾ സാധിപ്പിക്കുവാൻ പ്രയാസം നേരിടും.
തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
നിഷ്‌ക്രിയത്വവും ക്ഷീണവും അനുഭവപ്പെടും. എളുപ്പത്തില്‍ പ്രകോപിതനാകുന്ന സാഹചര്യങ്ങൾ ഉണ്ടാകും.
വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):
പണം ലാഭകരമായ പ്രവർത്തനങ്ങളിൽ നിക്ഷേപിക്കാൻ സാധിക്കും. മാത്രമല്ല മാനസിക സമാധാനവും സ്ഥിരതയും കൈവരിക്കാനും സാധ്യമാവും.
ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):
കാര്യതടസ്സം, അപകടഭീതി, ശത്രുശല്യം, കലഹം, യാത്രാതടസ്സം ഇവ കാണുന്നു. സായാഹ്ന ശേഷം താരതമ്യേന മെച്ചം.
മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):
കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, ലാഭം ഇവ കാണുന്നു. അപ്രതീക്ഷിത ആഗ്രഹസാഫല്യത്തിന് സാധ്യത.
കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):
കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, ചെലവ്, മനഃപ്രയാസം, ധനതടസ്സം ഇവ കാണുന്നു.
മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):
കാര്യവിജയം കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. വ്യാപാരത്തിൽ പുതിയ സാധ്യതകൾ തുറന്നു കിട്ടും.
Post Module #1
വിഷു ഏപ്രിൽ 15 ന് – വിഷുക്കണി ഒരുക്കേണ്ടതെങ്ങനെ?
വിഷു ദിനത്തിൽ ഇപ്രകാരം വിഷുക്കണി കണ്ടാൽ അടുത്ത വിഷു വരെയുള്ള ഒരു വർഷക്കാലം സർവൈശ്വര്യ സമൃദ്ധി ഫലമാകുന്നു. വീഡിയോ കാണാം… https://www.youtube.com/watch?v=7e-XK0AiZ4E

