14.01.2026 (1201 ധനു 30 ബുധന്‍)
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും)
കാര്യ വിഘ്നം, സാമ്പത്തിക തടസ്സം മുതലായവ വരാവുന്ന ദിനമാണ്. പ്രതീക്ഷിച്ചതിലും അധികം അധ്വാനം പലകാര്യങ്ങളിലും വേണ്ടി വരും.
ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും)
മനസ്സിന് സന്തോഷവും സമാധാനവും തരുന്ന വാര്‍ത്തകള്‍ കേള്‍ക്കും. പല വഴിക്കും സഹായ വാഗ്ദാനങ്ങള്‍ ലഭിക്കും.
മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
പുതിയ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ കഴിയും. അപ്രതീക്ഷിത കോണുകളില്‍ നിന്നുപോലും സഹായങ്ങള്‍ ലഭ്യമാകും.
കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും)
വ്യക്തി ബന്ധങ്ങളില്‍ വൈഷമ്യങ്ങള്‍ വരാതെ നോക്കണം. അധികാരികളുടെ അപ്രീതിക്കു പാത്രമാകാനും ഇടയുണ്ട്.
ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):
യാത്രാ ദുരിതവും അലച്ചിലും വരാവുന്നതാണ്. ഉദര വൈഷമ്യത്തിനും സാധ്യത കാണുന്നു. ചിലവുകള്‍ നിയന്ത്രിക്കാന്‍ കഴിയാതെ വന്നേക്കാം.
കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):
തൊഴില്‍ നേട്ടം, അംഗീകാരം, മനോസുഖം മുതലായവ പ്രതീക്ഷിക്കാം. നിര്‍ദേശങ്ങള്‍ അംഗീകരിക്കപ്പെടും.
തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
അപ്രതീക്ഷിത ചിലവുകള്‍ വരാവുന്ന ദിവസമാണ്. ജാഗ്രതക്കുറവ് മൂലം ധനനഷ്ടം വരാതെ നോക്കണം.
വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):
നിയമ സംബന്ധമായ കാര്യങ്ങളില്‍ വിജയം പ്രതീക്ഷിക്കാം. ആവശ്യ സമയങ്ങളില്‍ വേണ്ട സഹായങ്ങള്‍ ലഭ്യമാകും.
ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):
കര്‍മ രംഗത്ത് പ്രതിഫലവും മന സംതൃപ്തിയും കുറയാന്‍ ഇടയുണ്ട്. കുടുംബ കാര്യങ്ങളില്‍ അപ്രതീക്ഷിത തടസ്സങ്ങള്‍ വരാം.
മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):
സഹപ്രവര്‍ത്തകര്‍ അംഗീകരിക്കും. ആഗ്രഹങ്ങള്‍ സാധിക്കും. കുടുംബ സാഹചര്യങ്ങള്‍ കൂടുതല്‍ അനുകൂലമാകും.
കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):
കാര്യ വിജയം, അംഗീകാരം, ധന നേട്ടം മുതലായവയ്ക്ക് സാധ്യത കൂടുതലാണ്. ബന്ധുജനങ്ങളെ കൊണ്ട് ഗുണാനുഭവങ്ങള്‍ സിദ്ധിക്കും.
മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):
പല പ്രധാന കാര്യങ്ങള്‍ക്കും പ്രാരംഭ തടസം നേരിടാന്‍ ഇടയുണ്ട്. നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ വിജയം നല്‍കും.
Post Module #1
നാളെ കുചേലദിനം.. ഡിസംബർ 17 നു ഈ വഴിപാട് ചെയ്യുന്നവർക്ക് സർവൈശ്വര്യം…!
കുചേലന് സദ്ഗതി കിട്ടിയ ദിവസമാണ് കുചേല ദിനം. ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ചയാണ് കുചേല ദിനമായി ആചരിക്കുന്നത്. ഈ വർഷം 2025 ഡിസംബർ മാസം 17 നാണ് ഈ…





