ഐശ്വര്യവും വശ്യ ശക്തിയും നൽകുന്ന പാർവ്വതീ മന്ത്രം
പേരിൽ സ്വയംവരം എന്നുണ്ടെങ്കിലും വിവാഹ തടസ്സം മാറാൻ മാത്രമുള്ള മന്ത്രമല്ല സ്വയംവരമന്ത്രം. ആഗ്രഹ സാധ്യത്തിനും ഐശ്വര്യ ലബ്ധിക്കും വളരെ ഉത്തമമായ മന്ത്രമാണിത്. ലോകത്തെ മുഴുവനും മോഹിപ്പിക്കുന്ന രൂപഭംഗിയോടെ പുഞ്ചിരി പൊഴിക്കുന്ന മുഖഭാവത്തോടെ ശിവനെ നോക്കി ലജ്ജയോടെ വിവാഹമാലയോടെ നില്‍ക്കുന്ന പാര്‍വ്വതിയെ സങ്കല്‍പ്പിച്ചു ഈ ധ്യാന ശ്ലോകം നിത്യവും രാവിലെ മൂന്നു പ്രാവശ്യം ജപിക്കുക.പാര്‍വ്വതീ കടാക്ഷം ഉണ്ടാവുകയും വിവാഹം നടക്കുകയും ചെയ്യും . കൂടാതെ അളവറ്റ ഐശ്വര്യവും വശ്യ ശകതിയും ലഭിക്കും. അത്ഭുത ശക്തിയുള്ള സ്വയംവര മന്ത്രം നിത്യവും രാവിലെ 36 പ്രാവശ്യം ജപിക്കുന്നത് ഉത്തമമാണ്. നിലവിളക്കിനു കൊളുത്തി വച്ച് ജപിക്കണം. വെളുത്ത വസ്ത്രം ധരിച്ചു 41 ദിവസം രാവിലെ…
നാളെ ഈ സ്തോത്രം കൊണ്ട് മുരുകനെ ഭജിക്കുന്നവർക്ക് രോഗമുക്തിയും ദീർഘായുസ്സും…
നാളെ (18.05.2021) സുബ്രഹ്മണ്യ ഭജനത്തിന് അത്യുത്തമമായ ദിവസമാണ്. ചൊവ്വാഴ്ചയുടെ വാരദേവത സുബ്രഹ്മണ്യനാണ്. പൂയം സുബ്രഹ്മണ്യ പ്രീതികരമായ നക്ഷത്രമാണ്. കൂടാതെ നാളെ ഇടവമാസ ഷഷ്ടി ദിവസവുമാണ്. ഈ മൂന്നു പ്രത്യേകതകൾ നാളത്തെ ദിവസത്തിന് ഉള്ളതിനാൽ നാളെ ചെയ്യുന്ന സുബ്രഹ്മണ്യ പ്രീതികരങ്ങളായ കർമങ്ങൾക്ക് മൂന്നിരട്ടി ഫലപ്രാപ്തിയുണ്ടാകും. സുബ്രഹ്മണ്യ ഭജനത്തിന് ഏറ്റവും ഉത്തമമായ സ്തോത്രങ്ങളിൽ ഒന്നാണ് സുബ്രഹ്മണ്യ ഭുജംഗം. തന്റെ രോഗത്തിനു പരിഹാരം തേടി തിരുച്ചെന്തൂർ മുരുക ക്ഷേത്രത്തിൽ എത്തിയ ശങ്കര ഭഗവത്പാദർ ഭഗവത് ദർശനത്തിന്റെ സായൂജ്യ നിമിഷത്തിൽ ഭഗവാനെ സ്തുതിച്ചു കൊണ്ട് രചിച്ച സ്തോത്രമാണ് സുബ്രഹ്മണ്യ ഭുജംഗം. രോഗ ശമനത്തിനും കുടുംബ അഭിവൃദ്ധിക്കും ധന ധാന്യ സമൃദ്ധിക്കും ദീർഘായുസ്സിനും ഈ സ്തോത്രം ഉപയുക്തമാണെന്ന് …
