സർവതും സാധിപ്പിക്കുന്ന വിഷ്ണു മന്ത്രം..
ജഗത് സ്ഥിതി കാരകനായ ഭഗവാൻ വിഷ്ണുവിന്റെ അഞ്ചു മന്ത്രങ്ങളാണ് വിഷ്ണു പഞ്ചരൂപ മന്ത്രം എന്ന് അറിയപ്പെടുന്നത്. ഇത് നിത്യേന ജപിക്കാവുന്നതാണ്. ഏകാദശിയിലും വ്യാഴാഴ്ചകളിലും ജപിക്കുന്നത് ഫലസിദ്ധി വർധിപ്പിക്കും. ആദ്യം ഗണപതിയേയും ലക്ഷ്മീ ദേവിയെയും സ്മരിക്കുക. പിന്നെ ഓം നമോ ഭഗവതേ വാസുദേവായ എന്ന ദ്വാദശാക്ഷര മന്ത്രം ജപിക്കുക. അതിനു ശേഷം വിഷ്ണു പഞ്ചരൂപ മന്ത്രം ജപിക്കാം. ഓം അം വാസുദേവായ നമ: ഓം ആം സങ്കർഷണായ നമ: ഓം അം പ്രദ്യുമ്‌നായ നമ: ഓം അ: അനിരുദ്ധായ നമ: ഓം നാരായണായ നമ: വിഷ്ണു അഷ്ടോത്തര ശത നാമം ജപിക്കുന്നതും അതീവ പുണ്യദായകമാകുന്നു. ഓം അച്യുതായ നമഃഓം അതീന്ദ്രായ…
ഈ ചിത്രം എല്ലാ വീട്ടിലും ഉണ്ടായിരിക്കണം!
ഓം ഹ്രീം നമഃശിവായ എന്ന ശക്തി പഞ്ചാക്ഷരി മന്ത്രത്തിന്റെ ധ്യാനസ്വരൂപം ആണ് ഇത്. മൂലേ കല്പദ്രുമസ്യ ദ്രുതകനകനിഭം ചാരുപത്മാസനസ്ഥംവാമാങ്കാരൂഢ ഗൗരീ നിബിഢകുചഭരാ ഭോഗഗാഡോപഗൂഢംനാനാലങ്കാരയുക്തം മൃഗപരശുവരാഭീതിഹസ്തം ത്രിനേത്രംവന്ദേ ബാലേന്ദുമൗലീം ഗജവദനഗുഹാശ്ലിഷ്ടപാര്‍ശ്വം മഹേശം ഈ സ്തോത്രം ശിവകുടുംബത്തെ വർണ്ണിക്കുന്നു. കല്പവൃക്ഷത്തിന്റെ ചുവട്ടിൽ ഭംഗിയുള്ള താമരപ്പൂവിൽ ഇരിക്കുന്നവനും ഉരുകിയ സ്വർണ്ണം പോലെയുള്ള ദേഹമുള്ളവനും, ഇടത്തെ തുടമേൽ ഇരിക്കുന്ന ശ്രീപാര്‍വതിയുടെ ഘനതരങ്ങളായ കുജകുംഭങ്ങളാൽ ഗാഢ മാകും വിധം ആലിംഗനം ചെയ്യപ്പെടുന്നവനും അനേകം അലങ്കാരങ്ങളെക്കൊണ്ട് ശോഭിതനും, വരദവും വെണ്മഴുവും മാനും അഭയവും ധരിച്ച നാല് കൈകളുള്ളവനും, ത്രിനേത്രനും ശിരസിൽ ബാല ചന്ദ്രിക ധരിച്ചവനും, ഇരുവശത്തും സുബ്രഹ്മണ്യനോടും ഗണപതിയോടും കൂടിയവനുമായിരിക്കുന്ന ശിവനെ ഞാൻ വന്ദിക്കുന്നു . എന്ന്…
