പേരിൽ സ്വയംവരം എന്നുണ്ടെങ്കിലും വിവാഹ തടസ്സം മാറാൻ മാത്രമുള്ള മന്ത്രമല്ല സ്വയംവരമന്ത്രം. ആഗ്രഹ സാധ്യത്തിനും ഐശ്വര്യ ലബ്ധിക്കും വളരെ ഉത്തമമായ മന്ത്രമാണിത്.
ലോകത്തെ മുഴുവനും മോഹിപ്പിക്കുന്ന രൂപഭംഗിയോടെ പുഞ്ചിരി പൊഴിക്കുന്ന മുഖഭാവത്തോടെ ശിവനെ നോക്കി ലജ്ജയോടെ വിവാഹമാലയോടെ നില്‍ക്കുന്ന പാര്‍വ്വതിയെ സങ്കല്‍പ്പിച്ചു ഈ ധ്യാന ശ്ലോകം നിത്യവും രാവിലെ മൂന്നു പ്രാവശ്യം ജപിക്കുക.
പാര്‍വ്വതീ കടാക്ഷം ഉണ്ടാവുകയും വിവാഹം നടക്കുകയും ചെയ്യും . കൂടാതെ അളവറ്റ ഐശ്വര്യവും വശ്യ ശകതിയും ലഭിക്കും.
അത്ഭുത ശക്തിയുള്ള സ്വയംവര മന്ത്രം നിത്യവും രാവിലെ 36 പ്രാവശ്യം ജപിക്കുന്നത് ഉത്തമമാണ്. നിലവിളക്കിനു കൊളുത്തി വച്ച് ജപിക്കണം. വെളുത്ത വസ്ത്രം ധരിച്ചു 41 ദിവസം രാവിലെ ജപിക്കുക. പാര്‍വ്വതി ദേവിയുടെ കടാക്ഷത്തിന് ഇതിലും ഉത്തമമായ മറ്റൊരു കർമ്മമില്ല തന്നെ.
ശംഭും ജഗന്മോഹനരൂപ പൂര്‍ണ്ണം വിലോക്യലജ്‌ജാകലിതാം സ്മിതാഡ്യം
മധുകമലാം സ്വസഖികരാഭ്യാം സംബിഭ്രതീം അദ്രി സുതാം ഭജേയം
മൂലമന്ത്രം
ഓം ഹ്രീം യോഗിനി യോഗിനി യോഗേശ്വരീ യോഗേശ്വരീ യോഗ
ഭയങ്കരി സകല സ്ഥാവരജംഗമസ്യ മുഖഹൃദയം മമ വശം
ആകർഷയഃ ആകർഷയഃ സ്വാഹ
സ്വയംവര പഞ്ചമന്ത്രം ഭാഗ്യത്തിന് : ഈ മന്ത്രങ്ങള്‍ 28 വീതം 2നേരം ജപിക്കുക.
ഏത് മേഘലയിലും ഭാഗ്യം തെളിയിക്കാന്‍ ഈ മന്ത്രം നല്ലതാണ്. കര്‍മ്മ മേഖലയില്‍ ഭാഗ്യം തെളിയുന്നതിനും തൊഴിലില്ലാത്തവര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനും തടസ്സങ്ങള്‍ മാറുന്നതിനും ഉത്തമമാണ് .
ഓം ഐം ത്രിപുര സുന്ദര്യൈ സ്വയംവരായൈ പാര്‍വ്വത്യൈ നമ:
ഓം ഐം സ്വയം വരായൈ മഹാദേവ്യൈ നമ:
ഓം ഐം മഹാരൂപിന്യൈ ശ്രീ പാര്‍വ്വ ത്യൈ നമ:
ഓം ഐം സ്വയംവരാ കലയൈ നമ:
ഓം ഐം സ്വയംവര പാര്‍വ്വത്യൈ ഹ്രീം നമ :