നാളത്തെ നാളെങ്ങനെ? നാളത്തെ ദിവസഫലം അറിയാം..
16.12.2025 (1201 ധനു 1 ചൊവ്വ) മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും) മനസ്സില്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പ്രയാസം കൂടാതെ സാധിപ്പിക്കുവാന്‍ കഴിയും. കുടുംബ സുഖവും സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാം. ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും) കുടുംബസുഖം, ആഗ്രഹ സാധ്യം, ഭാഗ്യാനുഭവങ്ങള്‍ എന്നിവയ്ക്ക് സാധ്യതയേറിയ ദിവസം. ആത്മീയ കാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും. മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും): അധ്വാന ഭാരവും ഉത്തരവാദിത്വങ്ങളും വര്‍ധിക്കുന്ന ദിനമാണ്. ആഗ്രഹ സാധ്യത്തിനായി അമിത പരിശ്രമം വേണ്ടി വരും. കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും) ധന തടസം വരാവുന്ന…
ഗുരുവായൂർ ഏകാദശി നാളെ.. വ്രതം നോൽക്കുന്നത് എങ്ങിനെ?
ഏകാദശി വ്രതം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.വിഷ്ണുപ്രീതിയിലൂടെ കുടുംബത്തിൻറെ ഐശ്വര്യത്തിനായി സ്ത്രീകൾക്കും പുരുഷന്മാർക്കും അനുഷ്ഠിക്കാവുന്ന വ്രതമാണ് ഏകാദശി വ്രതം. ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിലായി നീണ്ടു കിടക്കുന്നതാണ് ഏകാദശി വ്രതം. ദശമി ദിവസവും ദ്വാദശി ദിവസവും ഒരു നേരം (പകൽ) ആഹാരം കഴിക്കാം. ഏകാദശിദിവസം പരിപൂർണമായി ഉപവസിക്കണം. അരി കൊണ്ടുളള ഭക്ഷണം പൂർണമായും ഉപേക്ഷിക്കണം. തുളസീതീർഥം സേവിക്കാം. പകൽ ഉറങ്ങാൻ പാടില്ല.പ്രോഷ്ഠപദ ശുക്ലൈകാദശി, പരിവർത്തനൈകാദശി, കാർത്തിക ശുക്ലൈകാദശി, ഉത്ഥാനൈകാദശി, ധനുശുക്ലൈകാദശി, സ്വർഗവാതിൽ ഏകാദശി (വൈകുണ്ഠ ഏകാദശി), മാഘശുക്ലൈകാദശി, ഭീമൈകാദശി തുടങ്ങിയവയാണു പ്രാധാന്യമുളള ഏകാദശികള്‍. ഇഹലോകത്തു സുഖവും പരലോകത്തു വിഷ്ണുസായൂജ്യമായ മോക്ഷവുമാണ് ഏകാദശിവ്രതത്തിന്റെ ഫലം. ഏകാദശിയുടെ ഒടുവിലത്തെ…
മറ്റന്നാൾ ഗുരുവായൂർ ഏകാദശി. ഇങ്ങനെ ആചരിച്ചാൽ സകലാഭീഷ്ട സിദ്ധി.
കേരളത്തിൽ ആചരിക്കുന്ന ഏകാദശികളിൽ പ്രധാനമാണ് വൃശ്ചികമാസത്തിലെ ഗുരുവായൂർ ഏകാദശി. ഈ വർഷം 2025 ഡിസംബർ മാസം 1 തിങ്കളാഴ്ചയാണ് ഈ സുദിനം. ഭഗവാൻ ഗീതോപദേശം നൽകിയ ദിവസമാണിത്. ദേവഗുരു ബൃഹസ്പതിയും വായുദേവനും പാതാളാഞ്ജനശിലയിൽ തീർത്ത വിഗ്രഹം സ്ഥാപിച്ച ഇടം ഗുരുവായൂരെന്നും പ്രതിഷ്ഠയ്ക്ക് ഗുരുവായൂരപ്പൻ എന്നും നാമധേയം ലഭിച്ചു . വൃശ്ചിക മാസത്തിലെ ഏകാദശി ദിനത്തിലാണ് ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ നടത്തിയത് അതിനാൽ ഗുരുവായൂർ ഏകാദശി ഗുരുവായൂർ പ്രതിഷ്ഠാദിനമായും കണക്കാക്കപ്പെടുന്നു. ഏകാദശികളിൽ ഏറ്റവും വിശിഷ്ടം ഗുരുവായൂർ ഏകാദശിയാണ്. വിഷ്ണുപ്രീതിയിലൂടെ കുടുംബത്തിന്റെ ഐശ്വര്യത്തിനായി സ്ത്രീകൾക്കും പുരുഷന്മാർക്കും അനുഷ്ഠിക്കാവുന്ന വ്രതമാണിത്. ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിലായി നീണ്ടു കിടക്കുന്നതാണ്…
ഗൃഹൈശ്വര്യത്തിനായി വീട്ടമ്മമാർ ചെയ്യേണ്ടത്..
കുടുംബത്തിന്റെ ഐശ്വര്യം ഗൃഹനാഥയുടെ കൈകളിലാണ് .വാസ്തുപരമായി വീട് പണിതാലും അതിനെ വേണ്ടവിധത്തിൽ പരിപാലിച്ചില്ലെങ്കിൽ സത്‌ഫലങ്ങൾ ലഭിക്കില്ല . വീടിന്റെ വാസ്തു നിലനിർത്തുന്നത് വളരെ ശ്രമകരമായ കാര്യമാണ് . നിസ്സാരമായികരുതുന്നവയാണ് ഏറ്റവും ദോഷം വരുത്തുന്നത്. പ്രധാനമായും ദിക്ക് , അളവ് ,ഊർജ്ജം എന്നിവ അടിസ്ഥാനമാക്കിയാണ് വാസ്തു നിർണയിക്കുന്നത് . സ്വാഭാവികമായ ഊർജ്ജം നിലനിർത്തി കുടുംബത്തിൽ ശാന്തിയും സമാധാനവും നിലനിർത്തേണ്ടത് ഉത്തമകുടുംബിനിയുടെ കടമയാണ്. കുടുംബത്തിൽ ഐശ്വര്യവും ഐക്യവും വളരാൻ ഗൃഹനാഥ ചെയ്യേണ്ടവ 1. സൂര്യോദയത്തിനു മുൻപ് കുടുംബങ്ങളെയെല്ലാം ഈശ്വരസ്മരണയോടെ ഉണർത്താൻ ശ്രമിക്കുക 2. ദിവസവും രാവിലെയും വൈകിട്ടും നിലവിളക്കു കത്തിക്കുക. കിഴക്കോട്ടും പടിഞ്ഞാറോട്ടും കൈകൂപ്പുകുന്ന രീതിയിൽ രണ്ടുതിരിയിട്ടു വേണം ദീപം തെളിയിക്കേണ്ടത്.…
