Site icon Sreyas Jyothisha Kendram

Home

മാനസിക സംഘര്‍ഷമോ? ഈ മന്ത്രം ജപിച്ചോളൂ…

ആധുനിക കാലത്ത്  എല്ലാവര്‍ക്കും എല്ലായ്പ്പോഴും എല്ലാറ്റിനും മന സമ്മര്‍ദം (Tension) ആണ്. ഒരേ കാര്യത്തെ തന്നെ പലരും പല രീതിയില്‍ സമീപിക്കുന്നു. ടെന്‍ഷന്‍ ഇല്ലാതെ സമീപിക്കുന്നവര്‍ പലപ്പോഴും കാര്യം നേടുന്നു. അകാരണ ഭീതിയും മന സമ്മര്‍ദ്ദവും വച്ചു പുലര്‍ത്തുന്നവര്‍ എന്നും അത് പോലെ തുടരുന്നു. മന സമ്മര്‍ദ്ദ നിവാരണത്തിന് ഭാരതീയമായ പല മാര്‍ഗങ്ങളും ഉണ്ട്. പരമ പ്രധാനം ഈശ്വര വിശ്വാസം തന്നെ ആണ്. തന്നെ ഏതു തരത്തിലുള്ള ആപത്തുകളില്‍ നിന്നും ഞാന്‍ ആരാധിക്കുന്ന ഈശ്വരന്‍ രക്ഷിക്കും എന്ന ബോധമാണ് ഏറ്റവും ആവശ്യമായിട്ടുള്ളത്. കറ കളഞ്ഞ ഭക്തി, വിശ്വാസം, ഉപാസന ഇവയിലൂടെ എന്തും നേടാനാകും. സാധാരണക്കാരായ വിശ്വാസികള്‍ക്ക് നാമ ജപത്തിലൂടെയും…

പിറന്നാൾ ദിനം ഇങ്ങനെ ആചരിച്ചാൽ ആയുരാരോഗ്യ സൌഖ്യം..

ചന്ദ്രനും നക്ഷത്രങ്ങളും ഭാരതീയ ജോതിഷത്തില്‍ അതീവ പ്രധാന്യംകല്‍പ്പിക്കുന്നു. ആയതിനാലാണ്   ഒരാളുടെ  ദശാകാലനിര്‍ണ്ണയം പോലും ഇവകളെ ആസ്പദമാക്കി ചെയ്യുന്നത്.  ജന്മ  നക്ഷത്രത്തിന്റെയും , ചന്ദ്രന്റെ ബാലാബലങ്ങളും അനുസരിച്ചാണ്‌ ഒരു വ്യക്തിയുടെ അനുഭവങ്ങള്‍ രൂപപ്പെടുന്നത്. അവന്റെ  ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍, ജീവിതാനുഭവങ്ങള്‍, സുഖ ദുഃഖങ്ങള്‍  ആദിയായവയെല്ലാം രൂപപ്പെടുന്നത്‌. അതിനാല്‍ തന്നെ താന്‍ ജനിച്ചതായ നക്ഷത്രമേഖലയില്‍ ചന്ദ്രന്‍ വീണ്ടുമെത്തുന്ന സമയമായ  ജന്മനക്ഷത്രദിവസത്തിന്‌ അനുഷ്ഠാനപരമായ പ്രാധാന്യമുണ്ട്.  ഗ്രഹദോഷപരിഹാര കര്‍മ്മങ്ങള്‍ക്ക് ഏറ്റവും അധികം ഗുണഫലം ലഭിക്കുന്നതും ജന്മ നക്ഷത്രത്തില്‍ അനുഷ്ടിക്കുമ്പോഴാണ്. ദശാകാല നിര്‍ണയത്തിന്റെ അടിസ്ഥാന തത്വം  തന്നെ നക്ഷത്രവും ചന്ദ്രനുമാണെന്നിരിക്കെ, വ്യക്തി ജനിച്ച നക്ഷത്രമേഖലയില്‍ ചന്ദ്രന്‍ എത്തുന്ന ദിവസത്തെ ഊര്‍ജ്ജസ്വഭാവത്തിന്‌ ആ വ്യക്തിയുമായി ഒരു താദാത്മ്യം…

Exit mobile version