ലോകത്തിലെ ഏറ്റവും വലിയ ശനീശ്വര വിഗ്രഹം എവിടെയാണ്?
തെലങ്കാന സംസ്ഥാനത്തെ സംഗറെട്ടി പട്ടണത്തിനു സമീപമുള്ള യെര്‍ദാനൂര്‍ എന്ന ചെറു ഗ്രാമത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ ശനീശ്വര പ്രതിമ സ്ഥിതി ചെയ്യുന്നത്. മധുരയിലെ പേരെടുത്ത ശില്പിയായ സുബ്ബയ്യാ സ്ഥപതിയും 8 കൂട്ടാളികളും ചേര്‍ന്ന് തമിഴ് നാട്ടിലെ കരവൈക്കുടിയിലാണ് ഈ കൂറ്റന്‍ ശിലാ പ്രതിമയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഏക കൃഷ്ണ ശിലയില്‍ തയാറാക്കിയ ഈ ശിലാ വിഗ്രഹത്തിനു 9 ടണ്‍ ഭാരവും 2 അടി അടിസ്ഥാന ശില ഉള്‍പ്പടെ 20 അടി ഉയരവും ഉണ്ട്. വിഗ്രഹ നിര്‍മ്മാണത്തിന് ആവശ്യമായ ഏകശില കണ്ടെത്തുന്നതു തന്നെ ദുഷ്കരമായ ജോലിയായിരുന്നു എന്ന് സുബ്ബയ്യാ സ്ഥപതി പറയുന്നു. നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ 2 വര്ഷം വേണ്ടിവന്നു.…
അഭിമാനിക്കാം..ലോകത്തിലെ ഏറ്റവും ഉയരമുള്ള ശിവലിംഗം നമ്മുടെ നാട്ടിലാണ്..!
ലോകത്തെ ഏറ്റവും ഉയരമുള്ള ശിവലിംഗ പ്രതിഷ്ഠയുള്ളത് നമ്മുടെ കേരളത്തിൽ തന്നെയാണ്. തിരുവനന്തപുരം ജില്ലയിലെ ചെങ്കൽ മഹേശ്വരം ശിവ പാർവതീ ക്ഷേത്രത്തിലാണ് ഈ ശിവലിംഗ പ്രതിഷ്ഠ ഉള്ളത്. ഇവിടുത്തെ ശിവലിംഗത്തിന് 111.2 അടി ഉയരമുണ്ട്.ഇത്രനാളും 108 അടി ഉയരമുള്ള കർണാടകയിലെ കോലാർ കോടിലിംഗേശ്വര ക്ഷേത്രത്തിലെ ശിവലിംഗത്തിനായിരുന്നു ലോകത്തിലെ ഏറ്റവും ഉയരമുള്ള ശിവലിംഗം എന്ന ബഹുമതി. ഉയരം കൊണ്ടു മാത്രമായിരിക്കില്ല ഈ ശിവലിംഗം ലോകശ്രദ്ധ നേടുക. അതിശയകരമായ ശില്പ ചാരുതകൾ ഒളിപ്പിച്ചിരിക്കുന്ന ഈ ശിവലിംഗം രൂപകൽപനയിലും വ്യത്യസ്തമാണ്. രാജ്യത്തെ ശിവക്ഷേത്രങ്ങളിലെല്ലാം തീർഥാടനം നടത്തിയ ശേഷമാണു ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി 2012 ൽ ശിവലിംഗ നിർമാണത്തിനു പദ്ധതി തയാറാക്കിയത്. ഭീമാകാരമായ…
