മേടം(അശ്വതി,ഭരണി, കാര്‍ത്തിക1/4)
തൊഴിൽ മേഖലയിൽ നിന്നും ആനുകൂല്യങ്ങളും സാമ്പത്തിക നേട്ടങ്ങളും വർദ്ധിക്കും. സഹോദരങ്ങളിൽ നിന്ന് സഹകരണ കുറവ് ഉണ്ടാകും. പൊതു സംരംഭങ്ങളുടെ സാരഥ്യം ഏറ്റെടുക്കും. എളുപ്പത്തിൽ സാധുക്കും എന്നു കരുതിയ ചില കാര്യങ്ങൾക്ക് അപ്രതീക്ഷിതമായ തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട്. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ കരുതൽ പുലർത്തേണ്ടി വരും. സ്വയം സംരംഭങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ധനലാഭം വർധിക്കും. ജീവിതപങ്കാളിയുടെ അഭിപ്രായങ്ങൾക്ക് പ്രാധാന്യം കൊടുക്കും. കുടുംബപരമായി നല്ല അനുഭവങ്ങൾ പ്രതീക്ഷിക്കാം. വിവാദങ്ങളിൽ നിന്നും വാക്കു തർക്കങ്ങളിൽ നിന്നും കഴിവതും ഒഴിഞ്ഞു നിൽക്കുക.
ഇടവം(കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)
തൊഴിലിൽ അധ്വാന ഭാരം വർദ്ധിക്കും. മാതാപിതാക്കളിൽ നിന്ന് ഗുണാനുഭവങ്ങൾ ഉണ്ടാകും. സ്വന്തം കാര്യത്തേക്കാൾ അന്യരുടെ കാര്യങ്ങളിൽ കൂടുതൽ ഇടപെടേണ്ട സാഹചര്യങ്ങൾ വരാം. മംഗള കർമങ്ങളിൽ പങ്കെടുക്കും. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം കൂടുതൽ ഉണ്ടാകും. ആഗ്രഹിച്ച തരത്തിൽ തൊഴിൽമേഖലയിൽ ഉയർച്ച നേടാൻ കഴിയും. ചില കാര്യങ്ങളിൽ അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാക്കാൻ സാധ്യത. എന്നാൽ ആരോഗ്യ കാര്യങ്ങളിൽ ചെറിയ ചില ക്ലേശാനുഭവങ്ങൾ വരാവുന്ന വാരമാണ്. അവിവാഹിതർക്ക് അനുകൂലമായ വിവാഹാലോചനകൾ വരുന്നതായിരിക്കും. കൂടുതൽ വരുമാനം ലക്ഷ്യമാക്കി പുതിയ സംരംഭങ്ങൾ ആരംഭിക്കുകയോ ഉള്ളവ വിപുലീകരിക്കുകയോ ചെയ്യാനുള്ള ശ്രമങ്ങൾ വിജയിക്കും.
മിഥുനം(മകയിരം 1/2,തിരുവാതിര,പുണര്‍തം 3/4)
ആധ്യാത്മിക കാര്യങ്ങളിൽ കൂടുതൽ താൽപര്യം തോന്നും. അവിവാഹിതർക്ക് വിവിധ മേഖലകളുമായി ബന്ധപ്പെട്ട് കഴിവ് പ്രകടിപ്പിക്കുവാൻ കഴിയും. മോശമല്ലാത്ത ധനവരവ് ഉണ്ടാകും. മാനസിക സന്തോഷം അനുഭവപ്പെടും. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. സ്ത്രീകൾ മൂലം വിഷമകരമായ അനുഭവങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. വിദ്യാർഥികൾക്ക് സമയം അനുകൂലമാണ്. പരീക്ഷകളിൽ പ്രതീക്ഷിച്ചതിലും മെച്ചമായ പ്രകടനം നടത്താൻ കഴിയും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിൽക്കും. ദൂരദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് സാധ്യതകൾ തെളിയും. പുതിയ തൊഴിൽ മേഖലകളിൽ അവസരങ്ങൾ ലഭിക്കും. തർക്ക വിഷയങ്ങളിൽ മധ്യസ്ഥത വഹിക്കേണ്ടി വരും.
കര്‍ക്കിടകം(പുണര്‍തം 1/4, പൂയം,ആയില്യം)
മനസ്സിൽ പൊതുവേ ആത്മവിശ്വാസക്കുറവ് അനുഭവപ്പെടും. എങ്കിലും തൊഴിലിൽനിന്ന് നേട്ടം ഉണ്ടാകും. തൊഴിൽമേഖലയിൽ കഴിവ് തെളിയിക്കുവാൻ ചില സവിശേഷ അവസരങ്ങൾ ലഭിക്കും. പ്രത്യേക ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കും. ചിലവുകൾ പ്രതീക്ഷിച്ചതിലും വർദ്ധിക്കും. ഗുണകരമായ പുതിയ സുഹൃദ്ബന്ധങ്ങൾ ഉണ്ടാകും. പ്രാരംഭത്തിൽ തടസ്സം വന്നാലും അന്തിമമായി കാര്യ നേട്ടം അനുഭവപ്പെടും. കണ്ടകശനി തുടരുന്നതിനാൽ പ്രാർത്ഥനകളിൽ കൂടുതലായി ഏർപ്പെടുക. ദൂരയാത്രകൾ കൊണ്ട് പ്രയോജനം ഉണ്ടാകും. വിദേശ തൊഴിൽ തേടുന്നവർക്ക് കാലം അനുകൂലമാണ്. കുടുംബ സംബന്ധമായ കാര്യങ്ങളിൽ ഇടപെടാൻ സമയം തികയാതെ വന്നേക്കാം.
നിങ്ങളുടെ ഭാഗ്യരത്നം ഏതാണ്.? ശാസ്ത്രീയമായി നിർണ്ണയിക്കാം….
ചിങ്ങം(മകം, പൂരം,ഉത്രം 1/4)
മനസ്സ് വളരെ ശാന്തമായിരിക്കും. അവിവാഹിതർക്ക് വിവാഹാദി കാര്യങ്ങൾക്കുള്ള തടസ്സവും താമസവും അകലും. സാമ്പത്തികമായി നല്ല വാരമായിരിക്കും. കാര്യങ്ങൾ സ്വന്തമായി തീരുമാനം എടുത്ത് നടപ്പിലാക്കുവാനുള്ള സാഹചര്യങ്ങൾ ഉണ്ടാകും.മറ്റുള്ളവരുടെ സഹായസഹകരണങ്ങൾ ഉണ്ടാകും. കുടുംബ ജീവിതം വളരെ അധികം സന്തോഷപ്രദമായിരിക്കും. ആരോഗ്യപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. വിദേശ തൊഴിലുകൾ ചെയ്യുന്നവർക്ക് വാരം വളരെ അനുകൂലമാണ്. ശ്വാസകോശസംബന്ധമായ രോഗങ്ങൾ ഉള്ളവർ ഈ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ബന്ധുക്കളുടെ സഹായസഹകരണങ്ങൾ ഉണ്ടാകും. ചിലവുകൾ വർദ്ധിക്കുന്നതിനാൽ സാമ്പത്തിക നീക്കിബാക്കി കുറയും. ആഗ്രഹ സാധ്യത്തിനായി പതിവിലും കൂടുതൽ സമയവും ധനവും ചെലവഴിക്കേണ്ട സാഹചര്യങ്ങൾ വരാം.
കന്നി(ഉത്രം 3/4, അത്തം, ചിത്തിര1/2)
സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കും. തൊഴിൽമേഖലയുമായി ബന്ധപ്പെട്ട് കൂടുതൽ നേട്ടങ്ങൾക്ക് സാദ്ധ്യത കാണുന്നു. പൊതുവിൽ വരുമാനം വർദ്ധിക്കും. ധാരാളം യാത്രകൾ ആവശ്യമായി വരും. അപ്രതീക്ഷിത ധനനേട്ടം കാണുന്നുണ്ട്. പുതിയ പദ്ധതികൾ തയ്യാറാക്കി അതിനു വേണ്ടി പരിശ്രമിക്കും. അവിവാഹിതർക്ക് വിവാഹാദി കാര്യങ്ങളുടെ തടസ്സങ്ങൾ അകലും. സന്താനങ്ങളുടെ പഠന കാര്യങ്ങളെ കുറിച്ചുള്ള ആശങ്ക മനസ്സിനെ അലട്ടും. സംഘടനാ പ്രവർത്തനങ്ങൾ വിജയകരമായി നിർവഹിക്കും. ബിസിനസ് നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. സാമൂഹിക സദസ്സുകളിൽ തിളങ്ങും. പുതിയ ചുമതലകൾ ഏറ്റെടുത്ത് പ്രവർത്തിക്കേണ്ടിവരും. എന്നാൽ മറ്റുള്ളവരുടെ കുപ്രചരണം മൂലം ചില നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയാതെ വന്നേക്കാം.
തുലാം(ചിത്തിര 1/2,ചോതി, വിശാഖം3/4)
പ്രതിസന്ധികളെ തരണം ചെയ്ത് ഉയർന്ന പദവികൾ സ്വന്തമാക്കാൻ കഴിയും. ആഴ്ചയുടെ മധ്യത്തോടെ ഉദ്യോഗക്കയറ്റം സ്ഥാനക്കയറ്റം അംഗീകാരങ്ങൾ എന്നിവ ലഭിക്കാൻ സാധ്യതയുണ്ട്. ഗൃഹനിർമ്മാണത്തിന് ഗൃഹം മോടിപിടിപ്പിക്കുന്ന തിനും പണം ചിലവഴിക്കും. വിവാഹം വിദ്യാഭ്യാസം എന്നിവയെ ക്കുറിച്ചുള്ള തീരുമാനങ്ങൾ കൈക്കൊള്ളാൻ കഴിയും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് സംരംഭങ്ങൾ വിജയകരമായി നടത്തുവാനും കഴിയും. കേസ് വഴക്കുകളിലും തർക്കങ്ങളിലും വിജയിക്കുവാൻ കൂടുതൽ സാധ്യതയുള്ള വാരമാണ്. പ്രണയബന്ധങ്ങൾ വിവാഹത്തിൽ കലാശിചെന്നു വരാം. സന്താനങ്ങളുടെ ഭാവിയെ കരുതി ആകാംക്ഷ വർധിക്കും. പ്രതീക്ഷിച്ച വ്യക്തികളിൽ നിന്നും അനുകൂല നീക്കങ്ങൾ ഉണ്ടാകാത്തത് നിരാശ ഉളവാക്കിയേക്കാം.
അതിവേഗം ആഗ്രഹ സാഫല്യം നേടാൻ ഹനുമാൻ സ്വാമിക്ക് വടമാല
വൃശ്ചികം(വിശാഖം1/4, അനിഴം,തൃക്കേട്ട)
അപ്രതീക്ഷിത വരുമാന വർദ്ധനവ് ഉണ്ടാകും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം തടസ്സങ്ങൾ മാറി മാറി വരും. ഭാഗ്യം ഇടവിട്ട് അനുഭവിക്കും. പ്രവർത്തന മേഖലയിൽ സ്ഥലം മാറ്റം ഉണ്ടായേക്കാം. പുതിയ സുഹൃത് ബന്ധങ്ങൾ ഉടലെടുക്കും. പലകാര്യങ്ങളിലും തീരുമാനം കൈക്കൊള്ളാൻ വിഷമിക്കും. കുടുംബത്തോടൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്തും. സന്താനങ്ങളുടെ ആവശ്യങ്ങൾക്കായി യാത്രകളും മറ്റും വേണ്ടി വരും. പഴയ മിത്രങ്ങളെ വീണ്ടും കണ്ടു മുട്ടുന്നത് സന്തോഷകരമായ അനുഭവങ്ങൾ സമ്മാനിക്കും. ആഴ്ചയുടെ അവസാന ദിനങ്ങളിൽ കൂടുതൽ മെച്ചമായ അനുഭവങ്ങൾ ഉണ്ടാകും.
ധനു(മൂലം, പൂരാടം,ഉത്രാടം 1/4)
കർമ്മ രംഗത്തു വരുമാനം വർദ്ധിക്കുമെങ്കിലും വരവിനനുസരിച്ച് ചിലവും കൂടുതലായി ഉണ്ടാകാൻ സാധ്യതയുണ്ട്. ഗൃഹ നിർമാണം ആഗ്രഹിക്കുന്നവർക്ക് വാരം അനുകൂലമാണ്. പ്രതിസന്ധികളെ വിജയകരമായി മറികടക്കും. കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യത കാണുന്നു. തൊഴിൽ കാര്യങ്ങളിൽ മേൽ ഉദ്യോഗസ്ഥരിൽ നിന്നും അനുകൂല നിലപാട് ഉണ്ടാകും. ബിസിനെസ്സിൽ കാര്യനേട്ടം ധനനേട്ടം എന്നിവ ഉണ്ടാകും. പരീക്ഷകളിൽ വിജയിക്കും. ദൂരയാത്രകൾ സന്തോഷപ്രദമായിരിക്കും. വായ്പകൾ തടസ്സം കൂടാതെ ലഭിക്കും. ബന്ധുജനങ്ങളുടെ സഹകരണം ഉണ്ടാകും. തൊഴിൽമേഖലയിൽ സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരം ലഭിക്കും.
മകരം(ഉത്രാടം 3/4,തിരുവോണം,അവിട്ടം 1/2)
തൊഴിൽ മേഖലയിൽ കാര്യതടസ്സം വരാൻ സാധ്യതയുള്ള വാരമാകയാൽ ശ്രദ്ധ വേണം. യാത്രയ്ക്ക് അനുകൂല സാഹചര്യമുണ്ടാകും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ താല്പര്യം കുറയാൻ ഇടയുണ്ട്. ഔദ്യോഗിക കാര്യങ്ങളിൽ വിട്ടുവീഴ്ചകൾ ചെയ്യാൻ നിർബന്ധിതനാകും. അപ്രതീക്ഷിത കോണുകളിൽ നിന്നും സഹായങ്ങൾ ലഭിക്കും. വിവിധ കാര്യങ്ങളെ പറ്റി ചിന്തിച്ചു മാനസിക അസ്വസ്ഥത ഉണ്ടാകുവാൻ സാധ്യത കാണുന്നു. ശത്രുക്കളിൽ നിന്നും അസൂയാലുക്കലിൽ നിന്നും ഉപദ്രവങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. മേൽ ഉദ്യോഗസ്ഥരുമായും ഉയർന്ന വ്യക്തികളുമായും വാക്കുതർക്കങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം.
കുംഭം(അവിട്ടം 1/2,ചതയം,പൂരൂരുട്ടാതി 3/4)
കലാ സാഹിത്യ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരങ്ങൾ ലഭിക്കും. ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ് രക്തസമ്മർദ്ദസംബന്ധമായ അസുഖങ്ങൾ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. ചിലവുകൾ വർദ്ധിക്കും. സാമ്പത്തിക കാര്യങ്ങളിൽ ചതിവ് പറ്റാതെ പ്രത്യേകം ശ്രദ്ധിക്കണം. ബാങ്കിംഗ് മേഖലകളിൽ നിന്ന് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കും. ജോലി സംബന്ധമായ പരീക്ഷകളിൽ വിജയിക്കും. അമിത പ്രതീക്ഷ നന്നല്ല ഗ്രഹത്തിൽ നിന്നും മാറി നില്ക്കുവാനുള്ള സാഹചര്യങ്ങളുണ്ടാകും. മാനസിക സമ്മർദം വർധിക്കും. ആഴ്ച തുടക്കത്തിൽ ശത്രുക്കളിൽ നിന്ന് തടസ്സങ്ങൾക്ക് സാധ്യത. ദൈവാധീനത്താൽ പല അപകടങ്ങളും ഒഴിഞ്ഞു പോകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)
സന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കുവാന്‍ സാഹചര്യം ഉണ്ടാകും. കുടുംബത്തില്‍ മംഗളകരമായ സാഹചര്യം നിലനില്‍ക്കും. ഈശ്വരാധീനം കാണുന്നു. ദൂരദേശ യാത്രകൾ ആവശ്യമായിവരും. ബന്ധുജനങ്ങളിൽ നിന്ന് നേട്ടങ്ങൾ ഉണ്ടാകും. കച്ചവടത്തിൽ ലാഭശതമാനം വർദ്ധിക്കും. തൊഴിൽ നേട്ടം അനുഭവപ്പെടും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും സ്ഥാനമാനങ്ങൾ ലഭിക്കും. തൊഴിൽ രംഗത്തു സർവ്വ കാര്യ വിജയം ഉണ്ടാകും. സുഖം സമൃദ്ധി എന്നിവയ്ക്ക് സാധ്യത . ഉദര രോഗങ്ങൾക്ക് സാധ്യത കാണുന്നതിനാൽ ഭക്ഷണ കാര്യങ്ങളിൽ മിതത്വം പാലിക്കുക. കരാർ ഇടപാടുകാർക്ക് പുതിയ അവസരങ്ങൾ ലഭ്യമാകും.