സാമ്പത്തിക അഭിവൃദ്ധി ഉണ്ടാവാന്‍…

സാമ്പത്തിക അഭിവൃദ്ധി ഉണ്ടാവാന്‍…

ഒരു ജാതകത്തില്‍ രണ്ടും പതിനൊന്നുമാണ് ധനഭാവങ്ങള്‍. ഇതിനു പന്ത്രണ്ടാം ഭാവവുമായി ബന്ധമുണ്ടെങ്കില്‍ ചെലവു കൂടുതലും ധനം കൈവശം നില്‍ക്കാനും ബുദ്ധിമുട്ടായിരിക്കും. അതുപോലെ ജാതകത്തില്‍ രണ്ടാം ഭാവാധിപൻ പന്ത്രണ്ടിലോ പന്ത്രണ്ടാം ഭാവാധിപന്‍ രണ്ടിലോ പതിനൊന്നാം ഭാവാധിപന്‍ പന്ത്രണ്ടിലോ ആയി പരിവർത്തനം ചെയ്തു നിന്നാല്‍ കൈയില്‍ ധനം നില്‍ക്കാന്‍ പ്രയാസമായിരിക്കും. ഇത്തരത്തിൽ ഉള്ള ഗ്രഹനില ഭാര്യാഭർത്താക്കന്മാരിൽ ആർക്കെങ്കിലും ഉണ്ടെങ്കിൽ ഭര്‍ത്താവിന്‍റെ ധനം ഭാര്യ കൈകാര്യം ചെയ്യുന്നതും ഭാര്യയ്ക്കാണെങ്കില്‍ ഭര്‍ത്താവ് ധനം കൈകാര്യം ചെയ്യുന്നതു നന്നായിരിക്കും.

സാമ്പത്തിക അഭിവൃദ്ധി ഉണ്ടാവാന്‍

  1. ശ്രീസൂക്തം, ഭാഗ്യ സൂക്തം ഇവകൊണ്ട് പക്കപിറന്നാള്‍ തോറും അര്‍ച്ചന ചെയ്യുക. സ്വയം ജപിക്കുകന്നതും ഉത്തമം.
  2. മഹാലക്ഷ്മി , അന്നപൂര്‍ണ്ണേശ്വരി എന്നിവർക്ക് താമരമാല സമർപ്പിക്കുക.
  3. ത്രിപുരസുന്ദരി യന്ത്രമോ ധനാകര്‍ഷണ യന്ത്രമോ ജ്യോതിഷ പരിശോധനയ്ക്കു ശേഷം ധരിക്കുക.
  4. ഗൃഹത്തില്‍ ശ്രീചക്രം വച്ച് ആരാധിക്കുക.
  5. വലംപിരി ശംഖ് വീട്ടില്‍ വെച്ച് ആരാധിക്കുക.
  6. തിരുപ്പതി വെങ്കടാചലപതിയെ ആരാധിക്കുക.
  7. ലക്ഷ്മീ നാരായണ സ്തോത്രം ജപിക്കുകയും ലക്ഷ്മീ നാരായണപൂജ ചെയ്യിക്കുക.നടത്തുകയും ചെയ്യുക
  8. കനകധാര സ്തോത്രം, ശ്രീ സൂക്തം, ഭാഗ്യ സൂക്തം ഇവ ജപിക്കുക.
  9. ജാതകത്തില്‍ ധനസ്ഥാനത്തുള്ള ഗ്രഹം, ദശാനാഥന്‍ ഇവരെ ഭജിക്കുക.
  10. ധനാധിപനെ ഉപാസിക്കുക.

ധനാധിപനെ കണ്ടുപിടിക്കാന്‍

ജാതകത്തില്‍ ലഗ്നാല്‍ ഒന്‍പതാം രാശിയുടെയും ചന്ദ്രാല്‍ ഒന്‍പതാം രാശിയുടെയുംമൂല്യങ്ങൾ കൂട്ടി പന്ത്രണ്ടു കൊണ്ടു ഹരിച്ചു ശിഷ്ടം വരുന്ന സംഖ്യ ചന്ദ്രാല്‍ എത്രാമത്തെ രാശിയെന്നു നോക്കണം. ആ രാശ്യാധിപനാണ് ധനാധിപന്‍. ശിഷ്ടം പൂജ്യമാണെങ്കില്‍ ചന്ദ്രാല്‍ പന്ത്രണ്ടാമത്തെ രാശിയെടുക്കുക. സംഖ്യ പന്ത്രണ്ടില്‍ കുറവാണെങ്കില്‍ ആ സംഖ്യ ചന്ദ്രാല്‍ എണ്ണി എടുക്കുക.ഗ്രഹങ്ങളുടെ മൂല്യങ്ങൾ താഴെ കൊടുക്കുന്നു.

രവി – 30
ചന്ദ്രന്‍ -16
കുജന്‍ – 6
ബുധന്‍ – 8
ഗുരു – 10
ശുക്രന്‍ – 12
ശനി – 1

ധനാധിപനെ ഉപാസിച്ചാല്‍ ധനം ഉണ്ടാകുമെന്നത് നിശ്ചയം. ഉത്തമ ജ്യോതിഷനെ കണ്ട് ജാതകം പരിശോധിപ്പിച്ച് ധനാധിപന്‍ ആരെന്നു മനസിലാക്കി, ധനാധിപനെ ഉപാസിക്കുക. ജീവിതം ധനസമ്പൂർണ്ണമാക്കുക.

Specials