ശത്രു ദോഷവും ഭയാശങ്കകളും അകറ്റുന്ന വിശിഷ്ട മന്ത്രം.
തന്റെ ഭക്തനായ പ്രഹ്ളാദനെ പിതാവും അധർമ്മിയുമായ ഹിരണ്യ കശിപുവിൽ നിന്നും രക്ഷിക്കുന്നതിനായയി അവതാരം കൊണ്ട ഉഗ്രരൂപിയായ മഹാവിഷ്ണു സ്വരൂപമാണ് നരസിംഹ മൂർത്തി. നരസിംഹ മൂർത്തിയെ ഈ ധ്യാന ശ്ലോകത്തിന്റെ ഭാവത്തിൽ രാവിലെയും വൈകീട്ടും ഓരോ തവണ വീതം പ്രാർത്ഥിച്ചു ധ്യാനിച്ചാൽ ശത്രുക്കളുടെ വീര്യം നശിച്ചുപോകുന്നതാണ്. അകാരണ ഭയവും ആത്മവിശ്വാസക്കുറവും അകലും. ജീവിതത്തിൽ വിഷ്ണു ചൈതന്യം നിറയും. കുളിച്ച് ദേഹശുദ്ധിയോടെ പലകമേലിരുന്ന് ധ്യാനിക്കണം. നരസിംഹമൂർത്തി ധ്യാനം ഛന്ദസ്സ് :ബ്രഹ്മാ ഋഷിഃ, പംക്തിച്ഛന്ദഃ, നരസിംഹോ ദേവതാ ധ്യാനം : കോപാദാലോല ജിഹ്വം വിവൃതനിജമുഖം സോമസൂര്യാഗ്നി നേത്രംപാദാദാനാഭിരക്തപ്രഭമുപരി സിതം ഭിന്നദൈത്യേന്ദ്രഗാത്രംചക്രം ശംഖം സപാശാങ്കുശകുലിശഗദാ ദാരുണാന്യുദ്വഹന്തംഭീമം തീക്ഷ്ണാഗ്രദംഷ്ട്രം മണിമയ വിവിധാ കൽപ്പമീഡേ നൃസിംഹം. ഉഗ്രനരസിംഹമന്ത്രം…
സൂര്യ ദോഷ പരിഹാരം
സൂര്യന്‍ ആര്‍ക്കൊക്കെ അനിഷ്‌ട ഫലദായകനായിരിക്കും? 1. മിഥുനം, തുലാം, മീനം എന്നീ ലഗ്നക്കാര്‍. 2. തിരുവാതിര, പൂയം, ചോതി, അനിഴം, ചതയം, ഉത്രട്ടാതി എന്നീ നക്ഷത്രക്കാര്‍. 3. ഗ്രഹനിലയില്‍ 6, 8, 12 എന്നീ ഭാവങ്ങളില്‍ സൂര്യസംബന്ധം ഉള്ളവര്‍. 4. ജാതകത്തില്‍ സൂര്യന്‍ ഇടവം, തുലാം, മകരം, കുംഭം എന്നീ രാശികളില്‍ നിന്നാല്‍ (ഇടവം, തുലാം, മകരം, കുംഭം എന്നീ മാസങ്ങളില്‍ ജനിച്ചവര്‍) 5. ജാതകത്തില്‍ സൂര്യന് ശനിസംബന്ധമോ ശുക്രസംബന്ധമോ രാഹു സംബന്ധമോ വന്നാല്‍. 6. ചാരവശാല്‍ സൂര്യന്‍ ജന്മത്തിന്റെ 1, 2, 4, 5, 7, 8, 9, 12 എന്നീ രാശികളില്‍ സഞ്ചരിക്കുമ്പോള്‍. 7. സ്വന്തം…
ആഗ്രഹ സാഫല്യവും ജപപുണ്യവും നൽകുന്ന മഹാവിഷ്ണു ഗായത്രികൾ
മഹാവിഷ്ണു ഗായത്രികളും ഈ മന്ത്രങ്ങളുടെ ജപഫലവുമാണ് ഇവിടെ പരാമർശിക്കുന്നത് . ഈ മന്ത്രം പ്രഭാതത്തിൽ സ്നാന ശേഷമാണ് ജപിക്കേണ്ടത്. ദിവസവും ഒൻപത് തവണ ഈ മന്ത്രം ഭക്തിപൂർവം ജപിച്ചാൽ ഫലം ലഭിക്കുമെന്ന കാര്യം നിശ്ചയമാണ്. സമ്പൽ സമൃദ്ധിയ്ക്ക് ഈ മന്ത്രം ജപിക്കുക ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹിതന്നോ വിഷ്ണു പ്രചോദയാത് !! ശത്രുഭയനാശത്തിന് ഈ മന്ത്രം ജപിക്കുക ഓം വജ്രനഖായ വിദ്മഹേ തീക്ഷ്ണ ദംഷ്ട്രായ ധീമഹിതന്നോ നൃസിംഹഃ പ്രചോദയാത് !! പിതൃക്കളുടെ അനുഗ്രഹത്തിന് ഈ മന്ത്രം ജപിക്കുക ഓം ജാമദഗ്ന്യായ വിദ്മഹേ മഹാ വീരായ ധീമഹിതന്നോ പരശുരാമ പ്രചോദയാത് !! ജ്ഞാനവർധനയ്ക്ക് ഈ മന്ത്രം ജപിക്കുക ഓം ദാശരഥായ…
