ഇത്തരം സൂചനകളെ അവഗണിക്കരുത്…!

ഇത്തരം സൂചനകളെ അവഗണിക്കരുത്…!

Share this Post

ജാതകപ്രകാരവും ചാരവശാലും ഏറ്റവും അനുകൂലവും ഭാഗ്യപ്രദവും ആയ സമയമാണെങ്കിലും ഗണപതി പ്രീതിയില്ലെങ്കില്‍ ഒന്നും ശുഭകരമായി അവസാനിക്കില്ല എന്നതാണ് അനുഭവം. സര്‍വ യജ്ഞങ്ങളുടെയും യാഗങ്ങളുടെയും അഗ്രപൂജയ്ക്ക് അധികാരിയായ ഭഗവാന്‍ വിനായകന്റെ അനുഗ്രഹം കൂടാതെ ഒരു സംരംഭവും വിജയത്തില്‍ എത്തില്ല.

വരുമാനം എത്ര വര്‍ദ്ധിച്ചാലും മാസാവസാനം കൈയില്‍ ഒന്നും ബാക്കിയില്ലാത്ത സ്ഥിതി ഉണ്ടോ?

എല്ലാം അനുകൂലമായാലും കപ്പിനും ചുണ്ടിനും ഇടയില്‍ എന്നപോലെ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥ വരാറുണ്ടോ?

സഹായികളായി നിന്നവര്‍ പോലും അത്യാവശ്യ ഘട്ടങ്ങളില്‍ ഉപേക്ഷിച്ചു പോകുന്ന സ്ഥിതിയുണ്ടോ?

തുടങ്ങിവച്ച സംരംഭങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങളും മറ്റും അനന്തമായി നീണ്ടു പോകുന്ന സാഹചര്യം വരുന്നുണ്ടോ?

എല്ലാ നേട്ടങ്ങളും ഉണ്ടായിട്ടും ഗൃഹത്തില്‍ സമാധാനക്കുറവ് അനുഭവപ്പെടുന്നുണ്ടോ?

വേണ്ടവിധം പ്രവര്‍ത്തിച്ചിട്ടും ജോലിയില്‍ അധികാരികളുടെ നിരന്തരമായ അപ്രീതിക്ക് പാത്രമാകാറുണ്ടോ?

ഇത്തരം ചോദ്യങ്ങളുടെ ഉത്തരം അതെ എന്നാണെങ്കില്‍ നിങ്ങള്‍ ഗണപതിപ്രീതി വരുത്തുക. അത്ഭുതകരമായ പരിവര്‍ത്തനങ്ങള്‍ അനുഭവിക്കുക.

ജാതകപ്രകാരവും ചാരവശാലും ഏറ്റവും അനുകൂലവും ഭാഗ്യപ്രദവും ആയ സമയമാണെങ്കിലും ഗണപതി പ്രീതിയില്ലെങ്കില്‍ ഒന്നും ശുഭകരമായി അവസാനിക്കില്ല എന്നതാണ് അനുഭവം. സര്‍വ യജ്ഞങ്ങളുടെയും യാഗങ്ങളുടെയും അഗ്രപൂജയ്ക്ക് അധികാരിയായ ഭഗവാന്‍ വിനായകന്റെ അനുഗ്രഹം കൂടാതെ ഒരു സംരംഭവും വിജയത്തില്‍ എത്തില്ല. ഗ്രഹനിലയില്‍ കേതു, ശുക്രന്‍ എന്നീ ഗ്രഹങ്ങള്‍ അനിഷ്ടന്മാരായാല്‍ ഗണപതി പ്രീതിയിലൂടെ കാര്യസാധ്യം എളുപ്പമാകും.

ഗണേശ പ്രീതി വരുത്താന്‍ എന്തൊക്കെ ചെയ്യാം.

വെള്ളിയാഴ്ചകളിലും ചതുര്‍ഥി ദിനങ്ങളിലും ഗണപതിയെ മുടങ്ങാതെ ഉപാസിക്കുക എന്നുള്ളതാണ് ഗണപതിപ്രീതി വരുത്താന്‍ പ്രാഥമികമായി ചെയ്യേണ്ടത്.

ഗണേശ പ്രീതി വരുത്താന്‍ മന്ത്രജപം

ഒരു ബുധനാഴ്ച ആരംഭിച്ച് അടുത്ത പതിനൊന്നു ദിനങ്ങളിലും തുടര്‍ച്ചയായി“ഓം നമോ വിഘ്ന ഹരായ ഗം ഗണപതയേ നമ:”എന്ന മന്ത്രം രുദ്രാക്ഷ ജപമാലയാല്‍ എണ്ണം പിടിച്ച് 108 ഉരു വീതം കിഴക്ക് ദര്‍ശനമായി തിരിഞ്ഞിരുന്ന് അതിപ്രഭാതത്തില്‍ ജപിക്കുക. സര്‍വ പ്രശ്നങ്ങള്‍ക്കും പരിഹാരം ലഭിക്കുകയും ജീവിതത്തില്‍ അത്ഭുതകരമായ അനുകൂല പരിവര്‍ത്തനങ്ങള്‍ സംഭവിക്കുകയും ചെയ്യും എന്ന് നിശ്ചയമാണ്.

ജന്മ നക്ഷത്രം തോറും ഗണപതിഹോമം നടത്തുന്നതും പതിവായി ക്ലേശഹര സ്തോത്രം ജപിക്കുന്നതും വീടിന്റെ കന്നിമൂലയില്‍ കറുകപ്പുല്ല് വളര്‍ത്തുന്നതും ഒക്കെ ഗണപതി പ്രീതി വരുത്തുവാന്‍ ഉത്തമമാണ്.

തടസ്സ നിവാരണത്തിനും ആഗ്രഹ സാധ്യത്തിനും ഗണപതി ഭഗവാന് വിശേഷാല്‍ നാരങ്ങാമാല വഴിപാട്

പതിനെട്ടു നാരങ്ങ കോര്‍ത്ത മാല ഗണപതി ഭഗവാന് തുടര്‍ച്ചയായി മൂന്നു ദിവസങ്ങളില്‍ ചാര്‍ത്തുകയും മൂന്നാം ദിവസം വഴിപാടു കാരന്‍റെ പേരും നാളും ചൊല്ലി വിഘ്നഹര സ്തോത്രം കൊണ്ട് പുഷ്പാഞ്ജലി കഴിക്കുകയും ചെയ്യുന്നതാണ് ഈ വിശേഷാല്‍ വഴിപാട്. എന്ത് ആഗ്രഹം മനസ്സില്‍ സ്മരിച്ചു കൊണ്ടാണോ ഭക്തിപൂര്‍വ്വം ഈ വഴിപാട് നടത്തുന്നത്, ആ ആഗ്രഹ സാധ്യത്തിനു പ്രതിബന്ധമാകുന്ന തടസ്സങ്ങളെ ഗണപതി ഭഗവാന്‍ ഇല്ലാതാക്കുമെന്നാണ് ഭക്തജന വിശ്വാസം.ജന്മ നക്ഷത്ര ദിവസം(പക്കപ്പിറന്നാള്‍) പുഷ്പാഞ്ജലി വരത്തക്ക വിധത്തില്‍ വഴിപാടു നടത്തുന്നത് അതി വിശേഷമായി കരുതപ്പെടുന്നു. പ്രധാന കാര്യങ്ങളുടെ വിജയത്തിനായും സംരംഭങ്ങള്‍ മുതലായവയുടെ ശുഭാരംഭത്തിനായും ആ പ്രത്യേക ദിനത്തില്‍ വഴിപാട് പൂര്‍ത്തിയാകുന്ന വണ്ണം അനുഷ്ഠിക്കുന്നതും വിശേഷമാണ്.

ക്ഷിപ്ര കാര്യസാധ്യത്തിനും വിവാഹതടസ്സ നിവാരണത്തിനും മുക്കുറ്റി പുഷ്പാഞ്ജലി

തടസ്സങ്ങള്‍ ഒഴിവാകാനും ക്ഷിപ്ര കാര്യ സിദ്ധിക്കും ഏറ്റവും ഫലപ്രദമായ വഴിപാടാണ് ഗണപതിക്ക് മുക്കുറ്റി കൊണ്ട് പുഷ്പാഞ്ജലി നടത്തുക എന്നത്. സമൂലം പിഴുതെടുത്ത 108 മുക്കുറ്റികള്‍ ക്ഷിപ്ര ഗണപതി മന്ത്രം കൊണ്ട് 108 തവണ ഗണപതി ഭഗവാന് അര്‍ച്ചന നടത്തുന്നതാണ് മുക്കുറ്റി പുഷ്പാഞ്ജലി. വിധി പ്രകാരം ചെയ്‌താല്‍ കാര്യ തടസ്സം,ധന തടസ്സം,വിദ്യാ തടസ്സം,വിവാഹ തടസ്സം,തൊഴില്‍ തടസ്സം എന്നിങ്ങനെ എത്ര വലിയ തടസ്സവും അതിവേഗം ഒഴിവാകുന്നതായി പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.
വിധിപ്രകാരമുള്ള പൂജാകര്‍മ്മങ്ങളും ഭക്തന്റെ ആത്മാര്‍ഥമായ പ്രാര്‍ഥനയും ചേര്‍ന്നാല്‍ സര്‍വ പ്രതിബന്ധങ്ങളും വിനായക കൃപയാല്‍ ഒഴിവാകുക തന്നെ ചെയ്യും.
ഗൃഹാരംഭം, ഗൃഹ പ്രവേശം മുതലായവ നടത്തുന്ന ദിവസങ്ങളിലും പുതിയ സംരംഭങ്ങള്‍, പ്രധാന കാര്യങ്ങള്‍ മുതലായവ നടത്തുന്ന ദിവസങ്ങളിലും പക്കപിറന്നാളുകളിലും മുക്കുറ്റി പുഷ്പാഞ്ജലി നടത്തുന്നത് ശ്രേയസ്കരമാണ്.

ഉദ്ദിഷ്ട കാര്യ സാധ്യത്തിന് ഗണപതിക്ക് 41 ദിവസം കറുകമാല

ഉദ്ദിഷ്ട കാര്യസാധ്യത്തിനും തടസ്സ നിവാരണത്തിനും ഗണപതിക്ക് കറുകമാല ചാര്‍ത്തുന്നത് ഏറ്റവും ഗുണകരമാണ്. ഒരു മണ്ഡലകാലം (41 ദിവസം) തുടര്‍ച്ചയായി കറുകമാല ചാര്‍ത്തിക്കുന്നവന്റെ ആഗ്രഹം ഗണപതി തടസ്സം കൂടാതെ സാധിപ്പിക്കും എന്നതാണ് വിശ്വാസവും അനുഭവവും. നാല്പത്തിയൊന്നാം ദിവസം വിശേഷാല്‍ അഷ്ടോത്തര പുഷ്പാഞ്ജലിയും ദീപാരാധനയും കൂടെ നടത്തുക.


Share this Post
Specials