ഈ 12 നാമങ്ങൾ അറിഞ്ഞോളൂ.. ഏതു കാര്യത്തിലും വിജയം ഉറപ്പിക്കാം…
ധന സമൃദ്ധിയും ഐശ്വര്യ വർധനവും നേടാൻ തിരുച്ചെന്തുർ ശ്രീ മുരുകനെ സ്മരിച്ച് ഈ 12 നാമങ്ങൾ ജപിക്കുക. പല കാരണങ്ങളാൽ വിവാഹ തടസ്സവും കാലതാമസവും നേരിടുന്നവർ തിരുച്ചെന്തുർ ക്ഷേത്ര ദർശനം നടത്തി ഭഗവാന് പാൽ അഭിഷേകം നടത്തിയാൽ മതി. ഭഗവാൻ കല്യാണ മുരുകൻ എന്നും അറിയപ്പെടുന്നു. പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠന മികവ്, ബുദ്ധിശക്തി എന്നിവ നേടാനും ഈ 12 സുബ്രഹ്മണ്യ നാമങ്ങൾ ജപിച്ചാൽ മതി. ശത്രുശല്യം അകലാനും ഈ നാമാവലി അത്യുത്തമം തന്നെ. ഓം ഷണ്‍മുഖായ നമഃ ഓം മയൂരവാഹനായ നമഃ ഓം മഹീദേവായ നമഃ ഓം ഗന്ധശൈലാധിവാസായ നമഃ ഓം ഗുഹായ നമഃ ഓം സ്കന്ദായ നമഃ…
വിവാഹ മുഹൂര്‍ത്തം നിർണ്ണയിക്കുമ്പോൾ…
വിവാഹനക്ഷത്രം അത്തം, മകീര്യം, രോഹിണി, മകം, ചോതി, രേവതി, ഉത്രം, ഉത്രാടം, ഉത്രട്ടാതി, മൂലം, അനിഴം, ഈ 11 നാളും വിവാഹത്തിന് ഉത്തമമാണ്. രോഹിണി, മകീര്യം, ചോതി, ഉത്രം നാളുകള്‍ 4 ഉം അത്യന്തം ഉത്തമങ്ങളാണ്. മൂലത്തിനും മകത്തിനും ആദ്യപാദവും, രേവതിക്ക് അന്ത്യപാദവും വര്‍ജിച്ചു ശിഷ്ടം സ്വീകരിക്കണം. വിവാഹവാരം വിവാഹത്തിന് എല്ലാ ദിനങ്ങളും ശുഭമെന്നുണ്ട്. എന്നിരുന്നാലും, ഞായറും ചൊവ്വയും ശനിയും അത്ര ശോഭനമല്ല. തിങ്കളും ബുധനും വ്യാഴവും വെള്ളിയും അത്യുത്തമങ്ങളാണ്. വിവാഹം രാത്രി കാലത്താണെങ്കില്‍ വാരദോഷം ചിന്തിക്കേണ്ടതില്ല. ഇപ്പോൾ എല്ലാവര്ക്കും വിവാഹം ഞായറാഴ്ച മതി. വാരം ഗണിക്കാൻ ജ്യോത്സ്യന്മാർക്കും അവകാശമില്ലാതായി. മുഹൂര്‍ത്തലഗ്നം വിവാഹമുഹൂര്‍ത്തത്തിന് മേടം രാശി ഒരിക്കലും ശുഭമല്ല.…
മന:ശാന്തി ലഭിക്കാൻ ഏറ്റവും ഉത്തമമായ മാർഗം
ലോകം അതിവേഗത്തിലാണ് സഞ്ചരിക്കുകായും അതോടൊപ്പം മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. പലപ്പോഴും അതിനൊപ്പം ഓടിയെത്താന്‍ നമ്മളിൽ പലർക്കും സാധിക്കാറില്ല. എല്ലാവരും ദിനംപ്രതി ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള പെടാപ്പാടോടെയുള്ള നെട്ടോട്ടത്തിലാണ്. അതില്‍ പലരോടും ദേഷ്യം തോന്നും. അസൂയ തോന്നും. വെറുപ്പ് തോന്നും. അങ്ങനെ മനസ്സ് ആകെ അസ്വസ്ഥമാകുന്നു. രാവും പകലും പല വിധ ജോലികൾ ചെയ്ത് ഓടിത്തളര്‍ന്ന് അങ്ങേയറ്റം കലുഷമായ മനസുമായാണ് നമ്മില്‍ പലരും ഉറങ്ങാന്‍ കിടക്കാറ്. പണമുള്ളവന് അതിന്റെ ടെന്‍ഷന്‍, ഇല്ലാത്തവന് ഇല്ലാത്തതിന്റെയും. അങ്ങനെ ആകെ അസ്വസ്ഥത നിറഞ്ഞ ജീവിതത്തില്‍ ശാന്തി കിട്ടാന്‍ വേണ്ടി പിന്നെയും ഓടുന്നതാണ് പലരുടെയും രീതി. അങ്ങനെ എത്ര ഓടി തളർന്നാലും ശാന്തി ലഭിക്കാറുമില്ല. മനസ്സിന് ശാന്തി…
