ശത്രു ദോഷവും ഭയാശങ്കകളും അകറ്റുന്ന വിശിഷ്ട മന്ത്രം.

ശത്രു ദോഷവും ഭയാശങ്കകളും അകറ്റുന്ന വിശിഷ്ട മന്ത്രം.

തന്റെ ഭക്തനായ പ്രഹ്ളാദനെ പിതാവും അധർമ്മിയുമായ ഹിരണ്യ കശിപുവിൽ നിന്നും രക്ഷിക്കുന്നതിനായയി അവതാരം കൊണ്ട ഉഗ്രരൂപിയായ മഹാവിഷ്ണു സ്വരൂപമാണ് നരസിംഹ മൂർത്തി. നരസിംഹ മൂർത്തിയെ ഈ ധ്യാന ശ്ലോകത്തിന്റെ ഭാവത്തിൽ രാവിലെയും വൈകീട്ടും ഓരോ തവണ വീതം പ്രാർത്ഥിച്ചു ധ്യാനിച്ചാൽ ശത്രുക്കളുടെ വീര്യം നശിച്ചുപോകുന്നതാണ്. അകാരണ ഭയവും ആത്മവിശ്വാസക്കുറവും അകലും. ജീവിതത്തിൽ വിഷ്ണു ചൈതന്യം നിറയും. കുളിച്ച് ദേഹശുദ്ധിയോടെ പലകമേലിരുന്ന് ധ്യാനിക്കണം.

നരസിംഹമൂർത്തി ധ്യാനം

ഛന്ദസ്സ് :ബ്രഹ്മാ ഋഷിഃ, പംക്തിച്ഛന്ദഃ, നരസിംഹോ ദേവതാ

ധ്യാനം :

കോപാദാലോല ജിഹ്വം വിവൃതനിജമുഖം സോമസൂര്യാഗ്നി നേത്രം
പാദാദാനാഭിരക്തപ്രഭമുപരി സിതം ഭിന്നദൈത്യേന്ദ്രഗാത്രം
ചക്രം ശംഖം സപാശാങ്കുശകുലിശഗദാ ദാരുണാന്യുദ്വഹന്തം
ഭീമം തീക്ഷ്ണാഗ്രദംഷ്ട്രം മണിമയ വിവിധാ കൽപ്പമീഡേ നൃസിംഹം.

ഉഗ്രനരസിംഹമന്ത്രം

ഉഗ്രം വീരം മഹാവിഷ്ണും
ജ്വലന്തം സര്‍വ്വതോമുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യുമൃത്യും നമാമ്യഹം.

ഏറെ പ്രചാരമുള്ള ഒരു വൈഷ്ണവ ശത്രുസംഹാരമന്ത്രമാണ് ഉഗ്ര-നരസിംഹം.

ഇവ നിത്യവും പ്രഭാതത്തില്‍ 108 വീതം ഭക്തിയോടെ ജപിക്കുന്നത് ശത്രുദോഷപരിഹാരമാണ്.

ഇനി, ശത്രുദോഷപരിഹാരമായി മാത്രമല്ല മറിച്ച് മാനസിക വിഭ്രാന്തി, മരണഭയം, പേടിസ്വപ്നം എന്നിവയ്ക്കും ഈ മന്ത്രം ജപിക്കാവുന്നതാകുന്നു.

Focus