സമ്പത്ത് വർദ്ധിക്കും; ഈ മാർഗങ്ങൾ പരീക്ഷിച്ചോളൂ!

സമ്പത്ത് വർദ്ധിക്കും; ഈ മാർഗങ്ങൾ പരീക്ഷിച്ചോളൂ!

നിങ്ങളുടെ കൈയിൽ എത്തുന്ന പണം വേഗത്തിൽ തന്നെ നഷ്ടപ്പെടുന്നുണ്ടോ? ഇത്തരം പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്ന് ജ്യോതിഷം പറയുന്നുണ്ട്. ഇവയെ കുറിച്ച് വിശദമായി അറിയാം….

സാമ്പത്തിക ബുദ്ധിമുട്ടുകൾ അകറ്റാനുള്ള ചില മാര്‍ഗങ്ങള്‍

ധനം വർദ്ധിക്കുന്നതിനായി ആദ്യം ചെയ്യേണ്ടത് ധനത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയായ ലക്ഷ്മീദേവിയെ പ്രാർത്ഥിക്കുക എന്നതാണ്. കാരണം, ലക്ഷ്മീകടാക്ഷം ഇല്ലാതെ സമ്പത്ത് വർദ്ധിക്കുന്നത് അസാധ്യമാണ്.
● എല്ലാ വെള്ളിയാഴ്ചകളിലും മഹാലക്ഷ്മിയെ ഭജിക്കുക.
● എള്ളെണ്ണയും നെയ്യും ഒഴിച്ച വിളക്കുകൾ ലക്ഷ്മീദേവിയുടെ ചിത്രത്തിൻ്റെയോ വിഗ്രഹത്തിൻ്റെയോ മുൻപിൽ കത്തിച്ചുവച്ച് പ്രാർത്ഥിക്കുക.
● ദേവിക്ക് മഞ്ഞളും കുങ്കുമവും തിലകക്കുറി ചാർത്തി, പൂമാല ചൂടിച്ച്, സാമ്പ്രാണിത്തിരി കത്തിച്ചുവച്ച് പ്രാർത്ഥിക്കുക.
● പാലും ശർക്കരയും ചേർത്തുണ്ടാക്കിയ മധുരം ദേവിക്ക് നൈവേദ്യമായി നേദിക്കുക.
● വടക്കോട്ട് ദർശനമായി വീടിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്തായി പണപ്പെട്ടി വയ്ക്കുക. ഇത് കുബേരന്റെ ദർശനം ലഭിക്കുവാനും ധനാഗമനം സുഗമമാക്കുവാനും സഹായിക്കുന്നു.
● എല്ലാ വെള്ളിയാഴ്ചകളിലും വിഹാവം കഴിയാത്ത 3 പെൺകുട്ടികൾക്ക് മഞ്ഞ വസ്ത്രവും പണവും പായസവും ദാനം നൽകുക.
● വീടിന് മുൻവശത്ത് തുളസി ചെടി നട്ടുപിടിപ്പിച്ച് എല്ലാ വൈകുന്നേരങ്ങളിലും നെയ്യ് വിളക്ക് കത്തിച്ച് വയ്ക്കുക.● പണപ്പെട്ടിയുടെ മുൻപിൽ കണ്ണാടി വയ്ക്കുക. ഇത് ഭാഗ്യം കൊണ്ടുവരും.
● വീടിന് മുൻവശത്ത് തുളസി ചെടി നട്ടുപിടിപ്പിക്കുക.

● മാസത്തിൽ ഒരിക്കൽ പാവപ്പെട്ടവർക്ക് സഹായം നൽകുക.

ശ്രീയന്ത്രം, കുബേര യന്ത്രം, മഹാലക്ഷ്മി യന്ത്രം മുതലായവ വിധിപ്രകാരം വീട്ടിൽ വച്ച് ആരാധിക്കുന്നതും ഉത്തമമാണ്.

താഴെ പറയുന്ന മന്ത്രങ്ങൾ സാമ്പത്തിക അഭിവൃദ്ധിക്കായി നിങ്ങൾക്ക് ജപിക്കാവുന്നതാണ്

ലക്ഷ്മിനാരായണ മന്ത്രം : ലക്ഷ്മീദേവി സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയും പാതി നാരായണൻ സകല ജീവജാലങ്ങളുടെയും സംരക്ഷകനുമാകുന്നു. അതിനാൽ ഇവർ രണ്ടുപേരും ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും സമ്പത്തിന്റെയും പരിപാലകരാകുന്നു.’ഓം ശ്രീ ലക്ഷ്മി നാരായണായ നമഃ”

 വിഷ്ണു മന്ത്രം :

ഭഗവാൻ മഹാവിഷ്ണു ലോകത്തിന്റെ പരിപാലകൻ ആയതിനാൽ, ഭഗവാൻ സമ്പത്തും ഐശ്വര്യവും നമുക്ക് പ്രദാനം ചെയ്യുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. വിഷ്ണു മന്ത്രം ജപിക്കുന്നത് ഭഗവാൻ വിഷ്ണുവിനെയും ശ്രീകൃഷ്ണ ഭാഗവാനെയും പ്രീതിപ്പെടുത്തുവാനാണ്.

”ഓം നമോ ഭഗവതേ വാസുദേവായ നമഃ”

 ലക്ഷ്മി ഗണേശ മന്ത്രം

ലക്ഷ്മീദേവി ധനത്തിന്റെ ദേവതയും ഗണേശ ഭഗവാൻ അറിവിന്റെ ദേവനുമാകയാൽ, ഇവരെ രണ്ടുപേരെയും ഒരുമിച്ച് പ്രാർത്ഥിക്കുന്നവർക്ക് ഐശ്വര്യവും സമ്പത്തും സമൃദ്ധിയും ഒരുമിച്ച് കൈവരുന്നതാണ്. ഇതിന്റെ സഹായത്താൽ നിങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും അകലുന്നതാണ്.’ഓം ഗം ശ്രീം സർവ്വ സിദ്ധി പ്രദായെ ശ്രീം ഗം നമഃ”

ലക്ഷ്മി കുബേര മന്ത്രം

സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയായ ലക്ഷ്മീദേവിയെയും സമ്പത്തിന്റെ ദേവനും വിതരണകർത്താവുമായ കുബേരനെയും ഒരുമിച്ച് ഭജിക്കുന്ന ഈ മന്ത്രത്താൽ നിങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങൾ അകറ്റുവാൻ സാധിക്കുന്നതാണ്. കടങ്ങൾ വീട്ടുവാനും, കിട്ടാക്കടങ്ങൾ തിരികെ ലഭിക്കുവാനും ഈ മന്ത്രം സഹായിക്കുന്നു.

”ഓം ഹ്രീം ശ്രീം ക്രീം ശ്രീം കുബേരായ, അഷ്ടലക്ഷ്മി മമ ഗൃഹേ
ധനം പൂരയ പൂരയ നമഃ”

മഹാലക്ഷ്മി മന്ത്രം

സമ്പത്ത് വർദ്ധിക്കുവാനും ഐശ്വര്യവും ഭാഗ്യവും കൈവരുവാനും സാമ്പത്തിക നില മെച്ചപ്പെടുവാനും മഹാലക്ഷ്മി മന്ത്രം സഹായിക്കും.

”ഓം ശ്രീം ഹ്രീം ശ്രീം കമലേ കമലാലയെ പ്രസീദ, പ്രസീദ ഓം ശ്രീം
ഹ്രീം ശ്രീം മഹാലക്ഷ്മയേ നമഃ”

CLICK TO BOOK ONLINE
Focus Specials