ഈ ഗണപതി വിഗ്രഹം വീട്ടിലുണ്ടെങ്കിൽ ഒന്നിനും മുട്ടു വരികയില്ല…

ഈ ഗണപതി വിഗ്രഹം വീട്ടിലുണ്ടെങ്കിൽ ഒന്നിനും മുട്ടു വരികയില്ല…

Share this Post

നവധാന്യങ്ങളാല്‍ നിര്‍മിച്ച  ഒരു ചെറിയ ഗണപതി വിഗ്രഹം വാങ്ങി നിങ്ങളുടെ വീട്ടിലെ പൂജാമുറിയിലോ മറ്റു ശുദ്ധ സ്ഥലത്തോ കിഴക്കോ വടക്കോ അഭിമുഖമായി വച്ച് ആരാധിച്ചു നോക്കൂ.. ഇത് സർവൈശ്വര്യകരവും ഗൃഹൈശ്വര്യ പ്രദവും നവഗ്രഹപ്രീതികരവും  ആകുന്നു.

ഓരോ ഗ്രഹങ്ങൾക്കും പ്രത്യേകമായ ധാന്യങ്ങൾ വിധിച്ചിട്ടുണ്ട്‌- സൂര്യൻ (ഗോതമ്പ്‌), ചന്ദ്രൻ (അരി), ചൊവ്വ (തുവര), ബുധൻ (ചെറുപയറ്‌), വ്യാഴം (കടല), ശുക്രൻ (മൊച്ച – ഒരു തരം അവര), ശനി (എളള്‌), രാഹു (ഉഴുന്ന്‌), കേതു (മുതിര). ഈ ധാന്യങ്ങൾ കൊണ്ടാണ് നവധാന്യ ഗണപതി വിഗ്രഹം നിർമ്മിക്കുന്നത്. അതിനാല്‍ തന്നെ നവഗ്രഹ പ്രീതിയും ഗണേശ പ്രീതിയും നിങ്ങള്‍ക്ക് ഒരേപോലെ ലഭിക്കുന്നതാണ്. അങ്ങനെയുള്ള ഗൃഹങ്ങളില്‍ ഒരിക്കലും ധന ധാന്യാദികള്‍ക്ക് മുട്ടു വരികയില്ല എന്നതാണ് അനുഭവം.

വെള്ളിയാഴ്ച ദിവസങ്ങളിലും ചതുർഥി തിഥികളിലും നവധാന്യ ഗണപതി വിഗ്രഹം വച്ച്  സങ്കട നാശന ഗണേശസ്തോത്രം, നവഗ്രഹ സ്തോത്രം എന്നിവ ജപിക്കുന്നത് അതീവ ഫലപ്രദമാണ്.

സങ്കടനാശന ഗണേശസ്‌തോത്രം

അതി കഠിനമായ തടസ്സങ്ങളെ തരണം ചെയ്യാൻ വളരെ ഉത്തമമാണ് സങ്കടനാശന ഗണേശസ്‌തോത്രം. ഇത് ‘ഗണേശ ദ്വാദശ നാമസ്‌തോത്രം’ എന്നും അറിയപ്പെടുന്നു.

“പ്രഥമം വക്രതുണ്ഡം ച
ഏകദന്തം ദ്വിതീയകം
തൃതീയം കൃഷ്ണപിംഗാക്ഷം
ഗജവക്ത്രം ചതുർത്ഥകം
ലംബോദരം പഞ്ചമം ച
ഷഷ്ഠം വികടമേവ ച
സപ്തമം വിഘ്‌നരാജം ച
ധൂമ്രവർണ്ണം തഥാഷ്ടമം
നവമം ഫാലചന്ദ്രം ച
ദശമം തു വിനായകം
ഏകാദശം ഗണപതിം
ദ്വാദശം തു ഗജാനനം”

ദ്വാദശൈതാനി നാമാനി ത്രിസന്ധ്യം യഃ പഠേന്നരഃ
ന ച വിഘ്നഭയം തസ്യ സര്‍വസിദ്ധികരഃ പ്രഭുഃ

ഫലശ്രുതി


വിദ്യാര്‍ഥീ ലഭതേ വിദ്യാം ധനാര്‍ഥീ ലഭതേ ധനം
പുത്രാര്‍ഥീ ലഭതേ പുത്രാന്‍ മോക്ഷാര്‍ഥീ ലഭതേ ഗതിം

ജപേദ്ഗണപതിസ്തോത്രം ഷഡ്ഭിര്‍മാസൈഃ ഫലം ലഭേത്
സംവത്സരേണ സിദ്ധിം ച ലഭതേ നാത്ര സംശയഃ


അഷ്ടഭ്യോ ബ്രാഹ്മണേഭ്യശ്ച ലിഖിത്വാ യഃ സമര്‍പയേത്
തസ്യ വിദ്യാ ഭവേത്സര്‍വാ ഗണേശസ്യ പ്രസാദതഃ

നവഗ്രഹ സ്തോത്രം

സൂര്യൻ
ജപാകുസുമസങ്കാശം കാശ്യപേയം മഹാദ്യുതിം തമോരീം സർവ്വപാപഘ്നം പ്രണതോസ്മി ദിവാകരം

ചന്ദ്രൻ
ദധിശംഖതുഷാരാഭം ക്ഷീരോദാർണവ സംഭവം നമാമി ശശിനം സോമം ശംഭോർമ്മകുടഭൂഷണം

ചൊവ്വ ( കുജൻ )
ധരണീഗർഭസംഭൂതം വിദ്യുത് കാന്തിസമപ്രഭം കുമാരം ശക്തിഹസ്തം തം മംഗളം പ്രണമാമ്യഹം

ബുധൻ
പ്രിയംഗുകലികാശ്യാമം രൂപേണാപ്രതിമം ബുധം സൗമ്യം സൗമ്യഗുണോപേതം തം ബുധം പ്രണമാമ്യഹം

വ്യാഴം ( ഗുരു )
ദേവാനാം ച ഋഷീണാം ച ഗുരും കാഞ്ചനസന്നിഭം ബുദ്ധിഭൂതം ത്രിലോകേശം തം നമാമി ബൃഹസ്പതിം

ശുക്രൻ
ഹിമകുന്ദമൃണാലാഭം ദൈത്യാനാം പരമം ഗുരും സർവ്വശാസ്ത്രപ്രവക്താരം ഭാർഗ്ഗവം പ്രണമാമ്യഹം

ശനി
നീലാഞ്ജനസമാഭാസം രവിപുത്രം യമാഗ്രജം ഛായാമാർത്താണ്ഡസംഭൂതം തം നമാമി ശനൈശ്ചരം

രാഹു
അർദ്ധകായം മഹാവീര്യം ചന്ദ്രാദിത്യവിമർദ്ദനം സിംഹികാഗർഭസംഭൂതം തം രാഹും പ്രണമാമ്യഹം

കേതു
പലാശപുഷ്പസങ്കാശം താരകാഗ്രഹ(കാര)മസ്തകം രൗദ്രം രൗദ്രാത്മകം ഘോരം തം കേതും പ്രണമാമ്യഹം

നമ: സൂര്യായ സോമായ മംഗളായ ബുധായ ച ഗുരുശുക്രശനിഭ്യശ്ച രാഹവേ കേതവ നമ :

ഇതി വ്യാസമുഖോദ്ഗീതം യ: പഠേത് സുസമാഹിത: ദിവാ വാ യദി വാ രാത്രൗവിഘ്നശാന്തിർഭവിഷ്യതി


Share this Post
Specials