26.11.2025 (1201 വൃശ്ചികം 10 ബുധന്)
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും)
വിഷമതകൾക്ക് പരിഹാരം ഉണ്ടാകും. ശുഭകരമായ വാർത്തകൾ കേൾക്കാൻ അവസരം ഉണ്ടാകും.
ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും)
ഭാഗ്യാനുഭവങ്ങളിൽ കുറവ് അനുഭവപ്പെടാം. ഊഹ കച്ചവടം നഷ്ടത്തിൽ കലാശിക്കും.
മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
ആരോഗ്യപരമായ കാര്യങ്ങളിൽ വിഷമതകൾ വരാവുന്ന ദിനമാണ്. യാത്രയും അലച്ചിലും വർധിക്കും. അദ്ധ്വാനഭാരം കൂടും.
കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും)
കാര്യവിജയം, സന്തോഷം, ഉദ്ദിഷ്ട കാര്യസാധ്യം മുതലായവയ്ക്ക് അവസരം ഉണ്ടാകും. ധനലാഭവും ലാഭവും പ്രതീക്ഷിക്കാം.
ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):
മനസ്സിന് സുഖവും സമാധാനവും ലഭിക്കുന്ന അനുഭവങ്ങൾ ഉണ്ടാകും. ഉല്ലാസകരമായി സമയം ചിലവഴിക്കും.
കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):
ധനപരമായ കാര്യങ്ങളിൽ ജാഗ്രത പുലർത്തണം. സാമ്പത്തിക നഷ്ടം, കാര്യതടസം മുതലായവ വരാവുന്ന ദിനമാണ്.
തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
കുടുംബപരമായ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ പ്രയാസം നേരിടും. അടുത്ത ജനങ്ങളുമായി അഭിപ്രായ വ്യത്യാസത്തിന് സാധ്യത.
വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):
മന സ്വസ്ഥതയും കാര്യ ലാഭവും കുടുംബ സുഖവും വരാവുന്ന ദിവസം. യാത്രകൾ സഫലങ്ങൾ ആകും.
ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):
അപ്രതീക്ഷിത തടസ്സനുഭവങ്ങളും ആരോഗ്യ ക്ലേശവും മറ്റും വരാവുന്ന ദിവസമാണ്. ജാഗ്രതയോടെ പ്രധാന കാര്യങ്ങളിൽ ഇടപെടുക.
മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):
മനഃസന്തോഷവും കാര്യ സാധ്യവും വരാവുന്ന ദിനം. ആത്മ വിശ്വാസവും അംഗീകാരവും വർധിക്കും.
കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):
ധന തടസ്സം, മന ക്ലേശം, ആഗ്രഹ ക്ലേശം മുതലായവ വരാവുന്ന ദിനമാണ്. പ്രധാന ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ ദിവസം അത്ര അനുയോജ്യമല്ല.
മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):
തൊഴിൽ വിജയം, ഇഷ്ടാനുഭവങ്ങൾ മുതലായവ വരാവുന്ന ദിനം. വ്യക്തി ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാകും.
Post Module #1
മണ്ണാറശാല ആയില്യം നവംബർ 12 ന്. ഇങ്ങനെ വ്രതം നോറ്റാൽ അതീവപുണ്യം..
സർപ്പദോഷങ്ങൾ അകറ്റുന്നതിനുള്ള അനുഷ്ടാനങ്ങളും വഴിപാടുകളും നടത്താൻ എല്ലാ മാസത്തെയും ആയില്യം പ്രധാനമാണെങ്കിലും കന്നിയിലെയും, തുലാത്തിലെയും ആയില്യം ഏറ്റവും ഉത്തമമാണ്. കന്നിയിലെ ആയില്യം നാഗരാജ ജയന്തി ദിനം ആയതിനാൽ…





