മെയ് 27 നു മൂകാംബിക അവതരിച്ച പുണ്യദിനം.. ഈ സ്തോത്രം ജപിച്ചാൽ സർവ ഗുണ സിദ്ധി..!

മെയ് 27 നു മൂകാംബിക അവതരിച്ച പുണ്യദിനം.. ഈ സ്തോത്രം ജപിച്ചാൽ സർവ ഗുണ സിദ്ധി..!

ശിവശക്തി ഐക്യരൂപത്തിലാണ് മൂകാംബിക ക്ഷേത്രത്തിലെ പ്രതിഷ്ഠ. ശങ്കരാചാര്യരാണ് ഇവിടെ ഭഗവതിയെ ഇന്ന്‌ കാണുന്ന രീതിയിൽ ശ്രീചക്രത്തിൽ പ്രതിഷ്ഠ നടത്തിയത് എന്ന് കരുതപ്പെടുന്നു. ശ്രീചക്രത്തിൽ സ്വയംഭൂവായി കുടികൊള്ളുന്ന ജ്യോതിർലിംഗവും അതോടൊപ്പമുള്ള ശങ്കരാചാര്യരാൽ പ്രതിഷ്ക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന സിംഹവാഹനയായ മൂകാംബികാദേവിയുടെ പഞ്ചലോഹ വിഗ്രഹവുമാണ് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ.

മുകളിൽ ഒരു സ്വർണ്ണരേഖയുള്ള മേല്പറഞ്ഞ ശിവലിംഗം അതുവഴി രണ്ടായി പകുത്തിരിയ്ക്കുന്നു. ഇതിൽ വലത്തെ പകുതിയിൽ ബ്രഹ്മാവ്, വിഷ്ണു, മഹാദേവൻ എന്നീ ത്രിമൂർത്തികളുടെ സാന്നിദ്ധ്യവും മറുവശത്ത് പരാശക്തിയുടെ മൂന്ന് ഭാവങ്ങളായ മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി സാന്നിദ്ധ്യവും കണക്കാക്കപ്പെടുന്നു. ശംഖ്, ചക്രം, വരം, അഭയം എന്നി മുദ്രകളിഞ്ഞ ചതുർബാഹുവായ രൂപമാണ് മൂകാംബികാദേവിയുടെ പ്രതിഷ്ഠ.

സിംഹാസനസ്ഥയായ രാജ്ഞിയുടെ ഭാവമാണ് ശ്രീചക്രത്തിൽ കുടിയിരിക്കുന്ന ഭഗവതിയ്ക്ക്. കോലാപുരേശിയായ മഹാലക്ഷ്മിയായും മൂകാംബിക ആരാധിയ്ക്കപ്പെടുന്നു. ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിൽ വിദ്യാഭഗവതിയായ സരസ്വതീദേവിയുടെ പ്രത്യേക പ്രതിഷ്ഠയുമുണ്ട്. കലോപാസകരുടെ കേന്ദ്രമാണ് ഈ സരസ്വതി മണ്ഡപം എന്ന് പറയാം. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തായി മറ്റൊരു ചെറിയ ക്ഷേത്രം കാണാം. ഇവിടെ ചാമുണ്ഡിയാണ് പ്രതിഷ്ഠ. ഇങ്ങനെ മൂന്ന് രൂപങ്ങളിൽ ദേവിയ്ക്ക് ഇവിടെ പ്രതിഷ്ഠകളുണ്ട്. ഇതെല്ലാം ചേർന്നതാണ് മൂകാംബികാദേവിയുടെ സങ്കല്പം.

കംഹൻ എന്ന അസുരൻ മരണമില്ലാത്ത “അമരത്വം” നേടാനായി ഇതേ പ്രദേശത്തിൽ മൃത്യുഞ്ജയനായ ശിവനെ തപസ്സു ചെയ്തുവന്നിരുന്നു. തപസ്സിൽ സന്തുഷ്ടനായി മഹാദേവൻ പ്രത്യക്ഷപ്പെട്ടപ്പോൾ കംഹന്റെ നാവിൽ കുടിയേറിയ പരാശക്തി വരം ചോദിക്കാനാകാതെ അസുരനെ മൂകനാക്കി. അങ്ങനെ കംഹാസുരന് “മൂകാസുരൻ” എന്ന പേരുകിട്ടി.

ഇതിൽ കോപിഷ്ടനായ മൂകാസുരൻ കോല മഹർഷിയെയും സകല മനുഷ്യരെയും ദേവന്മാരെയും ഉപദ്രവിക്കാനാരംഭിച്ചു. ഒടുവിൽ ദേവകളുടെയും മഹർഷിയുടെയും പ്രാർഥനപ്രകാരം ദുർഗ്ഗാ പരമേശ്വരി മഹാകാളി തുടങ്ങിയ ശക്തികളോടൊപ്പം പ്രത്യക്ഷപ്പെട്ട് മൂകാസുരനെ വധിക്കുകയും, ത്രിമൂർത്തികളുടെ അഭ്യർത്ഥന പ്രകാരം മൂകാംബികയായി അവിടെ കുടികൊള്ളുകയും ചെയ്തു. ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരും ദേവിയോടൊപ്പം അവിടെ കുടികൊണ്ടു.

ജ്യേഷ്ഠമാസത്തിലെ വെളുത്തപക്ഷത്തിലെ അഷ്ടമിനാളിലാണ് ഭഗവതി ഇവിടെ സ്വയംഭൂവായി അവതരിച്ചതെന്നാണ് വിശ്വസിയ്ക്കപ്പെടുന്നത്. ആ ദിവസം ഇവിടെ ജന്മാഷ്ടമി എന്ന് അറിയപ്പെടുന്നു. ഈവർഷം 2023 മെയ് മാസം 27 ശനിയാഴ്ചണ് ഈ പുണ്യ സുദിനം. അന്നേ ദിവസം ദേവിയെ മൂകാംബികാ അഷ്ടകം കൊണ്ട് ഭജിച്ചാൽ ദേവീ കാരുണ്യവും സകലാഗ്രഹ സിദ്ധിയും ലഭിക്കും എന്ന് ഭക്തർ വിശ്വസിക്കുന്നു.

മൂകാംബികാ അഷ്ടകം

നമസ്തേ ജഗദ്ധാത്രി സദ്‍ബ്രഹ്മരൂപേ
നമസ്തേ ഹരോപേന്ദ്രധാത്രാദിവന്ദേ ।
നമസ്തേ പ്രപന്നേഷ്ടദാനൈകദക്ഷേ
നമസ്തേ മഹാലക്ഷ്മി കോലാപുരേശി

വിധിഃ കൃത്തിവാസാ ഹരിര്‍വിശ്വമേതത്-
സൃജത്യത്തി പാതീതി യത്തത്പ്രസിദ്ധം
കൃപാലോകനാദേവ തേ ശക്തിരൂപേ
നമസ്തേ മഹാലക്ഷ്മി കോലാപുരേശി


ത്വയാ മായയാ വ്യാപ്തമേതത്സമസ്തം
ധൃതം ലീയസേ ദേവി കുക്ഷൌ ഹി വിശ്വം ।
സ്ഥിതാം ബുദ്ധിരൂപേണ സര്‍വത്ര ജന്തൌ
നമസ്തേ മഹാലക്ഷ്മി കോലാപുരേശി

യയാ ഭക്തവര്‍ഗാ ഹി ലക്ഷ്യന്ത ഏതേ
ത്വയാഽത്ര പ്രകാമം കൃപാപൂര്‍ണദൃഷ്ട്യാ ।
അതോ ഗീയസേ ദേവി ലക്ഷ്മീരിതി ത്വം
നമസ്തേ മഹാലക്ഷ്മി കോലാപുരേശി

പുനര്‍വാക്പടുത്വാദിഹീനാ ഹി മൂകാ
നരാസ്തൈര്‍നികാമം ഖലു പ്രാര്‍ഥ്യസേ യത്
നിജേഷ്ടാപ്തയേ തേന മൂകാംബികാ ത്വം
നമസ്തേ മഹാലക്ഷ്മി കോലാപുരേശി

യദദ്വൈതരൂപാത്പരബ്രഹ്മണസ്ത്വം
സമുത്ഥാ പുനര്‍വിശ്വലീലോദ്യമസ്ഥാ ।
തദാഹുര്‍ജനാസ്ത്വാം ച ഗൌരീം കുമാരീം
നമസ്തേ മഹാലക്ഷ്മി കോലാപുരേശി

ഹരേശാദി ദേഹോത്ഥതേജോമയപ്ര-
സ്ഫുരച്ചക്രരാജാഖ്യലിങ്ഗസ്വരൂപേ ।
മഹായോഗികോലര്‍ഷിഹൃത്പദ്മഗേഹേ
നമസ്തേ മഹാലക്ഷ്മി കോലാപുരേശി

നമഃ ശങ്ഖചക്രാഭയാഭീഷ്ടഹസ്തേ
നമഃ ത്ര്യംബകേ ഗൌരി പദ്മാസനസ്ഥേ । നമസ്തേഽംബികേ
നമഃ സ്വര്‍ണവര്‍ണേ പ്രസന്നേ ശരണ്യേ
നമസ്തേ മഹാലക്ഷ്മി കോലാപുരേശി

ഇദം സ്തോത്രരത്നം കൃതം സര്‍വദേവൈ-
ര്‍ഹൃദി ത്വാം സമാധായ ലക്ഷ്ംയഷ്ടകം യഃ ।
പഠേന്നിത്യമേഷ വ്രജത്യാശു ലക്ഷ്മീം
സ വിദ്യാം ച സത്യം ഭവേത്തത്പ്രസാദാത്

Rituals Specials Uncategorized