നമ്മുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളും നടക്കാന്‍ ജാതകത്തില്‍ യോഗം വേണമെന്നാണ് വിശ്വാസം. അതിനു അനുയോജ്യമായ സമയത്ത് മാത്രമേ ആ കാര്യം നമ്മുടെ സാധ്യമാവുകയുള്ളു. ജ്യോതിഷപരമായി പല കാരണങ്ങൾ കൊണ്ടും വിവാഹം നടക്കാൻ കാലതാമസം വരാറുണ്ട്.
ഭാവി പങ്കാളിയെകുറിച്ചുള്ള വളരെ ഉയർന്ന തലത്തിലുള്ള ആഗ്രഹങ്ങൾ, അപ്രായോഗികമായ കാഴ്ചപ്പാടുകൾ, മിഥ്യാ ധാരണകൾ, ഇവയൊക്കെ മൂലമാണ് മിക്കപ്പോഴും വിവാഹത്തിന് കാലതാമസം സംഭവിക്കുന്നത്. ഒരു ആൺകുട്ടിയോ പെൺകുട്ടിയോ ആരെയെങ്കിലും വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും എന്നാൽ ആ വ്യക്തിക്ക് അതിൽ താല്പര്യം ഇല്ലാതെ വരികയോ, അല്ലെങ്കിൽ താൽക്കാലിക ബന്ധങ്ങളിൽ മാത്രം താൽപ്പര്യപ്പെടുകയോ ചെയ്യുന്നതും മേൽ പറഞ്ഞ ജാതകപ്രശ്നങ്ങൾ കൊണ്ടാകാം. അത്തരം മനോഭാവം പോലും ഗ്രഹങ്ങളുടെ ഫലങ്ങളാണ്. ഇത്തരം സന്ദർഭങ്ങളിൽ കൊതിച്ചതിന്‍റെ പിന്നാലെ പോകാതെ സാമാന്യബുദ്ധി പ്രയോഗിച്ചു വിധിച്ചതിനെ തേടുന്നതാണ് പ്രായോഗിക ബുദ്ധി.
പലര്‍ക്കും പല പ്രായത്തില്‍ വിവാഹം നടക്കുന്നു. ഇപ്പോഴും 25 വയസ്സിനു മുന്പ് വിവാഹം നടക്കുന്ന പുരുഷന്മാര്‍ ഉണ്ട്. നാല്പത്തി അഞ്ചാം വയസ്സിലും വിവാഹ ആലോചന പുരോഗമിക്കുന്ന പുരുഷന്മാരുണ്ട്. അതുപോലെ തന്നെ വളര ചെറു പ്രായത്തില്‍ വിവാഹം നടക്കുന്ന സ്ത്രീകള്‍ ഉണ്ട്. (18 വയസ്സില്‍ തന്നെ വിവാഹം നടക്ക മൂലം വിദ്യാഭ്യാസവും തൊഴില്‍ ഉയര്‍ച്ചയും മുരടിച്ചു പോയ ഹതഭാഗ്യരായ വനിതകളും ഉണ്ട്.) മുപ്പതുകളുടെ അവസാനത്തിലും വിവാഹം ആലോചിച്ചു തളര്‍ന്ന സ്ത്രീകളുടെ മാതാപിതാക്കളും ഉണ്ട്. ഓരോ കാര്യവും നടക്കാന്‍ ജാതകത്തില്‍ യോഗം വേണം. അതിനു യോഗ്യമായ സമയത്ത് മാത്രമേ ആ കാര്യം ജീവിതത്തില്‍ നടക്കുകയും ഉള്ളൂ. വിവാഹം സമയത്ത് നടക്കാത്തതിന് പല കാരണങ്ങളും ജ്യോതിഷപരമായി ഉണ്ട്.അതില്‍ പ്രധാനമായും മംഗല്യ ഭാവമായ ഏഴില്‍ പാപ ഗ്രഹങ്ങളുടെ സാന്നിധ്യമാണ്. വിശേഷിച്ചും കുജന്‍, ശനി, രാഹു എന്നിവര്‍. പാപഗ്രഹം ഏഴില്‍ വന്നു എന്നതിനാല്‍ മാത്രം വിവാഹം വൈകുകയില്ല. ആ ഭാവം പാപന്മാര്‍ക്കും അനിഷ്ട കരമായിരിക്കുകയും വേണം. ഏഴാം ഭാവാധിപന് പാപ സംബന്ധം വന്നാലും വിവാഹം താമസിക്കാം. വിവാഹ കാരകനായ ശുക്രന് പാപ മധ്യ സ്ഥിതി (ശുക്രന്റെ രണ്ടിലും പന്ത്രണ്ടിലും പാപന്മാര്‍) വന്നാലും വിവാഹം വൈകാം. ശുക്രനോടു കൂടി മറ്റു പാപഗ്രഹങ്ങള്‍ നിന്നാലും ഏതാണ്ട് ഇതേ അവസ്ഥ ഉണ്ടാകാം. ശുക്രന് മൌഡ്യം വന്നാലും ശുക്രന്‍ നീച രാശിയായ കന്നിയില്‍ നിന്നാലും ഫലം വ്യത്യസ്തമല്ല. ഒന്നിലധികം പാപന്മാര്‍ ഏഴില്‍ അനിഷ്ടന്മാരായി വന്നാല്‍ വിവാഹം താമസിക്കും എന്ന് മാത്രമല്ല, നടക്കുന്ന വിവാഹം അനുഗുണമായി വരാതിരിക്കാനും ഇടയുണ്ട്.
മംഗല്യദോഷങ്ങൾ പോലെയുള്ള ജ്യോതിഷപരമായ കാരണങ്ങളാൽ പെൺകുട്ടിയുടെ വിവാഹം വൈകുകയാണെങ്കിൽ, ഒരു വിദഗ്ദ്ധ ജ്യോതിഷന്റെ ഉപദേശം തേടുന്നത് നല്ലതാണ്.
വിവാഹ തടസത്തിന് ചില സാമാന്യ പ്രതിവിധികള്‍
ക്ഷേത്രങ്ങളിൽ നടത്തുന്ന ഭാഗവത സപ്താഹം അഞ്ചാം ദിവസ (രുക്മിണി സ്വയംവരം ) ത്തിൽ പങ്കെടുത്തു പ്രസാദം കഴിക്കുക. തീർച്ചയായും അധികം താമസിയാതെ തന്നെ നിങ്ങളുടെ വിവാഹക്കാര്യത്തില്‍ അനുകൂല തീരുമാനം ആകും.
ജാതകദോഷം കൊണ്ടും അല്ലാതെയും ഉള്ള വിവാഹ തടസ്സങ്ങള്‍ക്ക് ഉത്തമ പ്രതിവിധിയാണ് ഉമാമഹേശ്വര പൂജ. അതോടൊപ്പം സ്വയംവര മന്ത്രാര്‍ച്ചനയും നടത്തിയാല്‍ വളരെ വേഗം പരിഹാരം ഉണ്ടാകുമെന്നതിൽ സംശയം വേണ്ട. വിവാഹ തടസ്സം നേരിടുന്ന വ്യക്തി തിങ്കളാഴ്ച വ്രതം കൂടി അനുഷ്ടിച്ചാല്‍ ഫലസിദ്ധി ഏറുന്നതാണ്.
ശ്രീ പാര്‍വതീ ദേവി അധിദേവതയായ സ്വയംവര യന്ത്രം ശരീരത്തില്‍ ധരിക്കുന്നത് വിവാഹ തടസ്സങ്ങൾ ഒഴിവാകുന്നതിനും ആഗ്രഹിക്കുന്ന തരത്തിലുള്ള പങ്കാളിയെ കണ്ടെത്തുന്നതിനും സഹായിക്കും.
ആൺകുട്ടികൾ തന്‍റെ ഇണയെ കണ്ടെത്തുന്നതിന് ഗണപതിയെ ആരാധിക്കുക. മുടങ്ങാതെ 46 വെള്ളിയാഴ്ച ഗണപതിക്ക് വെറ്റയും നാരങ്ങയും ഒരു രൂപാ തുട്ടും സമർപ്പിക്കുക.ആലോചനകൾ നിങ്ങളെ തേടിയെത്തും. സംശയം വേണ്ട.
വിവാഹ തടസ്സം നേരിടുന്നവർ വ്യാഴാഴ്ച ദിവസങ്ങളിൽ ഉപ്പ് കഴിക്കുന്നത് ഒഴിവാക്കുക. “ഓം ബ്രം ബ്രഹസ്പതയേ നമഃ” എന്ന മന്ത്രം 3 തവണയിൽ കുറയാതെ വിഷ്ണു ഭഗവാന് മുന്നിൽ ചൊല്ലുക. ഫലം നിശ്ചയം.