07.03.2021 (1196 കുംഭം 23 ഞായർ)
മേടം(അശ്വതി,ഭരണി, കാര്ത്തിക1/4)
ധന തടസം, നഷ്ട സാധ്യത, യാത്രാ ദുരിതം, ഉദര വൈഷമ്യം, തൊഴില് വൈഷമ്യം എന്നിവ വരാം. സാമ്പത്തിക ഇടപാടുകളില് കരുതല് പുലര്ത്തണം.
ഇടവം(കാര്ത്തിക3/4, രോഹിണി,മകയിരം 1/2)
യാത്രാ ക്ലേശം, സ്വസ്തഥക്കുറവ്, അനാരോഗ്യം, അകാരണ വിഷാദം എന്നിവ അനുഭവപ്പെടും. സായാഹ്ന ശേഷം ഗുണദോഷ സമിശ്രം.
മിഥുനം(മകയിരം 1/2,തിരുവാതിര,പുണര്തം 3/4)
അനുകൂല സാഹചര്യങ്ങള് സംജാതമാകും. തക്ക സമയത്ത് സഹായങ്ങള് ലഭ്യമാകുന്നതിനാല് പ്രശ്നങ്ങള് ഒഴിവാകും.
കര്ക്കിടകം(പുണര്തം 1/4, പൂയം,ആയില്യം)
അപ്രതീക്ഷിത കാര്യ സാധ്യം, മനോസുഖം, അനുകൂല അനുഭവങ്ങള് എന്നിവയ്ക്ക് സാധ്യതയേറിയ ദിവസം. അംഗീകാര ലാഭം മൂലം മന സംതൃപ്തി വരും.
നിങ്ങളുടെ ഭാഗ്യരത്നം ഏതാണ്.? ശാസ്ത്രീയമായി നിർണ്ണയിക്കാം….
ചിങ്ങം(മകം, പൂരം,ഉത്രം 1/4)
കാര്യ തടസം, അനുഭവ ക്ലേശം, എന്നിവയ്ക്ക് സാധ്യത ഉള്ള ദിവസം. സാമ്പത്തിക കാര്യങ്ങളില് ജാഗ്രത പുലര്ത്തണം.
കന്നി(ഉത്രം 3/4, അത്തം, ചിത്തിര1/2)
അധികാരികളുടെ അപ്രീതിക്ക് പാത്രമാകാന് ഇടയുണ്ട്. സംസാരം പരുഷമാകാതെ ശ്രദ്ധിക്കണം. വാക്കുകള് തെറ്റിദ്ധരിക്കപ്പെടാന് ഇടയുണ്ട്.

തുലാം(ചിത്തിര 1/2,ചോതി, വിശാഖം3/4)
ബന്ധു സമാഗമം, കാര്യ വിജയം, ദ്രവ്യ ലാഭം എന്നിവ പ്രതീക്ഷിക്കാം. അപ്രതീക്ഷിത നേട്ടങ്ങള്ക്കും സാധ്യത.
വൃശ്ചികം(വിശാഖം1/4, അനിഴം,തൃക്കേട്ട)
അകാരണ വിഷാദം, സ്വസ്ഥതക്കുറവ്, യാത്രാ ക്ലേശം എന്നിവ വരാവുന്ന ദിവസം. തക്ക സമയത്ത് സഹായങ്ങള് ലഭ്യമായെന്ന് വരില്ല.

ധനു(മൂലം, പൂരാടം,ഉത്രാടം 1/4)
കാര്യവിജയം, സന്തോഷം,കുടുംബ സുഖം, ബന്ധു സമാഗമം എന്നിവപ്രതീക്ഷിക്കാം. വീട്ടില് മംഗള കര്മങ്ങള്ക്ക് സാധ്യത.
മകരം(ഉത്രാടം 3/4,തിരുവോണം,അവിട്ടം 1/2)
അമിത വ്യയം, ലാഭക്കുറവ്, അപ്രതീക്ഷിത തടസ്സാനുഭവങ്ങള് എന്നിവ പ്രതീക്ഷിക്കാം. തൊഴില് സംബന്ധമായി ദൂര യാത്രക്ക് സാധ്യത.
കുംഭം(അവിട്ടം 1/2,ചതയം,പൂരൂരുട്ടാതി 3/4)
നല്ല അനുഭവങ്ങളും പ്രവര്ത്തന നേട്ടവും പ്രതീക്ഷിക്കാവുന്ന ദിവസം. ജോലികള് ഉന്മേഷത്തോടെ ചെയ്തു തീര്ക്കാന് കഴിയും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)
അപ്രതീക്ഷിത ധന നേട്ടത്തിനും കാര്യ വിജയത്തിനും സാധ്യത ഉള്ള ദിവസം. മത്സരങ്ങളില് വിജയം പ്രതീക്ഷിക്കാം.